Pages

Monday, November 11, 2024

കേരള പാലിയേറ്റിവ് -കാവ്യ കലാ സാഹിതി സോഷ്യൽ മീഡിയ കൂട്ടായ്മയും 2024 നവംബർ 9 ന് നടത്തി.

കേരള പാലിയേറ്റിവ് -കാവ്യ കലാ സാഹിതി സോഷ്യൽ മീഡിയ കൂട്ടായ്മയും 2024 നവംബർ 9 ന് നടത്തി.

Monday Vision ന്യൂസ്ചാനലിന്റെ രണ്ടാം വാർഷികവും കേരള പാലിയേറ്റിവ് -കാവ്യ കലാ സാഹിതി സോഷ്യൽ മീഡിയ കൂട്ടായ്മയും 2024 നവംബർ 9 ന് നടത്തി. കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ കൂടിയ യോഗത്തിൽ റവ. ഫാദർ കോശി ജോർജ് വരിഞ്ഞ വിള ഉത്ഘാടനം. ചെയ്തു. പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ക്ലബ്ബിന്റെ. ഉത്ഘാടനം ശ്രി. നീതി മുന്ന നിർവഹിച്ചു. യോഗത്തിൽ ശ്രീ നീലശ്വരം സദാശിവൻ,മാതാ ഗുരുപ്രിയ, അശോക് കുമാർ, ഡോ. രാജു, അഡ്വക്കേറ്റ് സാജൻ കോശി, മൈലം രഞ്ജി, സാബു നെല്ലിക്കുന്നം, ശ്രി. സുനിൽ, അനിൽ മാവടി, ജേക്കബ് മാത്യു കുരാക്കാരൻ, രമാദേവി, പ്രൊഫ. മോളി കുരാക്കാർ, ഡോ. ജേക്കബ് കുരാക്കാർ, സജി ചെരൂർ, അച്ചൻ കുഞ്ഞൂ, അഡ്വക്കേറ്റ് സാജൻ കോശി, നിത്യനന്ദൻ, റിയാസ്ഖാൻ. റിട്ട എസ്. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

യോഗത്തിൽ വച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിക്ക് കേരള പാലിയേറ്റിവ് ഭാരവാഹികൾ നൽകിയ സംഭാവന സെക്രട്ടറി അശോക് കുമാർ കനിവ് ട്രസ്റ്റിയെ ഏൽപ്പിച്ചു. കനിവ് ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്ന് എത്തിയ 5 പേരെയും യോഗത്തിൽ ആദരിച്ചു. കനിവ് പ്രസിഡന്റ്സുനിലിനെ പൊന്നാട അണിയിച്ചു ആദരിച്ചു. പാലിയേറ്റിവ് ക്ലബ്ഓഫീസ് ഉത്ഘാടനം ചെയ്ത നീതിമുന്ന, മിമിക്രി അവതരിപ്പിച്ച നീയാസഖാൻ, ഗാനം ആലപിച്ച നിത്യാനന്ദൻ സാർ പാലിയേറ്റിവ് അംബാഡർയായി തെരഞ്ഞെടുത്ത മാതാ ഗുരുപ്രിയ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.6 P. M ന് യോഗം. സമാപിച്ചു.

















 

No comments: