Pages

Tuesday, October 1, 2024

ആരാണ് ഗുരു . പ്രൊഫ്. ജോൺ കുരാക്കാർ

 


ആരാണ് ഗുരു .

പ്രൊഫ്. ജോൺ കുരാക്കാർ

ഗുരു എന്ന വാക്ക് തികച്ചും ഭാരതീയം, ഹൈന്ദവം നമ്മുടെ സന്യാസ പരമ്പരകളും ഗുരുശിഷ്യബന്ധത്തിൽ അധിഷ്ഠിതമാണ്.ഗുരു എന്ന വാക്കിന് മഹനീയമായ നിരവധി അർഥങ്ങളുണ്ട്. 'ഗു' എന്നാൽ അന്ധകാരം എന്നും 'രു' എന്നാൽ അതിനെ ഇല്ലാതാക്കുന്ന പ്രകാശം എന്നുമാണ് അർത്ഥം. അജ്ഞാനമാകുന്ന തിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന ഔഷധമെഴുതി കണ്ണുതുറപ്പിക്കുന്നവൻ ആണ് ഗുരുവെന്നു ശാസ്ത്രം പറയുന്നു. ഊമയെ സംസാരിപ്പിക്കുവാനും മുടന്തനെ മലകയറ്റുവാനും ശേഷിയുള്ള കൃപയെ, ദീനദയാലുത്വത്തെ ആണ് ഗുരു എന്ന് വിളിക്കേണ്ടത്..അതിലേക്ക് ദൂരമേറെയുണ്ട്

ഭാരതീയ ഭാഷകളിലൊഴികെ ലോകത്തിലെ മറ്റൊരു ഭാഷകളിലും ഗുരുവിന് തുല്യമായ വാക്കുകളില്ല. കാരണം അവിടങ്ങളിലൊന്നും ഗുരുസങ്കല്പമില്ല. ലോകഭാഷയെന്നവകാശപ്പെടുന്ന ഇംഗ്ലീഷിൽ ഗുരുവിന് സമാനമായ പദങ്ങൾ Teacher എന്നുംmaster എന്നുമാണ്.ഒരു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനോ, ഒരു അഭ്യാസം പരിശീലിപ്പിക്കുന്ന പരിശീലകനോ ഒന്നും നമ്മൾ ഹിന്ദുക്കളുടെ മനസ്സിലെ ഗുരുവിന് തുല്യരാകുന്നില്ല. അത് കടലും കടലാടിയും പോലെയാണ്.  നിരവധി ശ്ശോകങ്ങളിലൂടെ ഗുരുവിനെപ്പറ്റി നമ്മുടെ പൂർവികർ പറഞ്ഞു തന്നിട്ടുണ്ട്.ഗുരുർ  ബ്രഹ്മാ ഗുരുർ വിഷ്ണു …… എന്ന ശ്ശോകത്തിൽ പറയുന്നത് ഗുരു ബ്രഹ്മാവാണ് ,വിഷ്ണുവാണ്, പരമശിവനാണ് അതിലും ഉയർന്ന് പരബ്രഹ്മം തന്നെയാണ് എന്ന്. ” പരമിതിലൊരു ദൈവ. എന്ന മറ്റൊരു ശ്ളോകത്തിൽ പറയുന്നു പരമമായ ഈശ്വരനായ പരമേശ്വരനും നാം ഗുരുവുള്ളതായി പറയുന്നു. അദ്ദേഹം എപ്പോഴും ധ്യാനിക്കുന്നത് അദ്ദേഹത്തിന്റെ ഗുരുവിനെയാണ് എന്ന്. തന്റെയടുത്ത് ഗുരുവും ദൈവവും ഒരുമിച്ച് തന്റെ അടുത്ത് വന്നാൽ താൻ ആദ്യം ഗുരുവിനെ വണങ്ങുമെന്നും അതിനു ശേഷമേ ദൈവത്തെ വണങ്ങുവെന്നും കാരണം ഗുരുവാണ് ദൈവത്തേപ്പറ്റി പറഞ്ഞു പഠിപ്പിച്ചതെന്നും കവി കബീർദാസ് പറയുന്നു. ഭാരതീയ സങ്കല്പമനുസരിച്ച് ഓരോ ആത്മാവിന്റെയും അന്തിമ ലക്ഷൃം പരമാത്മാവിൽ ലയിക്കുക എന്നതാണ് അഥവാ മോക്ഷപ്രാപ്തി നേടുക എന്നതാണ്. അതിനാൽ ഓരോ ജീവനും ധർമ്മത്തെ അടിസ്ഥാനമാക്കി അർത്ഥവും, കാമവും നേടി ജീവിതം നയിച്ച് മോക്ഷപ്രാപ്തിയിലെത്തണം.ധർമ്മം എന്ന വാക്കിന് തുല്യമായ വാക്കും സങ്കല്പവും മറ്റ് രാഷ്‌ട്രങ്ങളിലൊന്നുമില്ല. കാരണം ധർമ്മസങ്കല്പം അവിടങ്ങളിലെങ്ങുമില്ല. ധർമ്മസങ്കല്പം ലോകത്തിന് പകർന്ന് സമസ്ത ജീവ ജാലങ്ങൾക്കും സുഖമുണ്ടാകാനായി നാം പ്രാർത്ഥിക്കുകയും അത്തരം ജീവിതം നയിക്കുന്നതിന് പ്രേരണ നൽകുന്ന ഗുരു പരമ്പരയും ഉള്ളതിനാലാണ് ഭാരതത്തെ വിശ്വഗുരുവെന്ന് പറയുന്നത്

ഗുരു  എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു , ‘രു  എന്നീ വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു എന്നാല്‍ അജ്ഞാനരൂപത്തിലുള്ള അന്ധകാരം. ‘രൂ   എന്നാല്‍ ജ്ഞാനരൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍. ഗുരു എന്നാല്‍ അന്ധകാരരൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍. ഗുരു തന്റെ ശിഷ്യന്  ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും തരുന്നു. ഗുരു കൃപാഹി കേവലം ശിഷ്യ പരമമംഗളം. 

നമ്മുടെ സന്യാസ പരമ്പരകളും ഗുരുശിഷ്യബന്ധത്തിൽ അധിഷ്ഠിതമാണ്. ആധുനിക കാലഘട്ടത്തിലും ഇത്തരം ഗുരുശിഷ്യബന്ധം കാണാം. ലെ വിവാഹം പോലുള്ള മംഗളകർമ്മങ്ങളിൽ നാം ആദ്യം ദക്ഷിണ സമർപ്പിക്കുന്നത് ഗുരുവിനാണ്.പ്രാചീന കാലത്ത് ഗുരുകുല സമ്പ്രദായമാണ് നിലവിലിരുന്നത്. സർവ്വജ്ഞനായ ഗുരുവിന്റെ ആശ്രമത്തിലെത്തി നിരവധി വർഷങ്ങൾ താമസിച്ച് ധാർമ്മിക വിദ്യാഭ്യാസം നേടി തിരികെ പോയി സമൂഹത്തെ ധാർമ്മികമായി ഉയർത്തുന്നു.ആദ്യമായി ഒരു കുട്ടിയെ ധാർമ്മികത പഠിപ്പിക്കുന്ന അച്ഛനും അമ്മയുമാണ് ആ കുട്ടിയുടെ ആദ്യ ഗുരുക്കന്മാർ.പ്രാചീന കാലത്തെ ഗുരുക്കന്മാർ തങ്ങളേക്കാൾ പ്രഗത്ഭരായി തന്റെ ശിഷ്യന്മാരെ വളർത്തുന്നു.വ്യക്തികൾക്കെന്ന പോലെ രാജ്യങ്ങൾക്കും ഗുരുക്കന്മാരുണ്ടായിരുന്നു.ഇവരെ രാജ ഗുരു അഥവാ കുല ഗുരു എന്ന് പറഞ്ഞിരുന്നു. വസിഷ്ഠനും, വിശ്വാമിത്രനും, സമർത്ഥ രാമദാസുമെല്ലാം അത്തരം ഗുരുക്കന്മാരായിരുന്നു.രാജ്യത്തിന് ധാർമ്മിക പ്രതിസന്ധി നേരിടുമ്പോൾ അവർ രാജാവിന് നേർവഴികാട്ടുന്നു. അതിനാൽ രാജാവിനേക്കാൾ വലിയ സ്ഥാനമാണ് ഇവർക്ക് നൽകിയിരുന്നത്.

.

No comments: