മലയാള സിനിമ മേഖലയും
സ്ത്രീകളും
മലയാള സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പലവിധത്തിലുള്ള വിവേചനങ്ങളും ദുരിതങ്ങളും ചൂണ്ടിക്കാട്ടുകയും അവ പരിഹരിച്ചേ മതിയാകൂ എന്നു വ്യക്തമാക്കുകയും ചെയ്യുന്ന ഔദ്യോഗിക അന്വേഷണരേഖയാണ്
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്. 2017-ൽ കൊച്ചിയിൽ ഒരു നടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ സമൂഹത്തിലാകെ അതിശക്തമായ രോഷം ഉണർന്നതോടെയാണ് സിനിമാമേഖലയിലുള്ള കടുത്ത സ്ത്രീവിവേചനങ്ങളും പീഡനങ്ങളും പൊതുചർച്ചയിലേക്കു
വന്നത്. സിനിമാമേഖലയിൽ ഇത്തരം വിവേചനങ്ങൾ ശക്തമായി നിലനിൽക്കുന്നു എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വലിയ പ്രാധാന്യം. രാജ്യത്താദ്യമായാണ് സിനിമാമേഖലയിൽ ഇത്തരത്തിൽ ഒരു ഔദ്യോഗിക സമിതി ഇങ്ങനെയൊരു രേഖപ്പെടുത്തൽ നടത്തുന്നത്. കോടിക്കണക്കിനു രൂപയുടെ മുതൽമുടക്കുള്ളതും ആയിരക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്നതുമായ വലിയമേഖലയാണ് മലയാളസിനിമ. സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം അനിവാര്യമാണ് ,സിനിമ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സർക്കാർ ശക്തമായ ഇടപെടൽ നടത്തണം .സിനിമാ മേഖലകളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട് .
സ്ത്രീകളും അവരുടെ കാഴ്ചപ്പാടുകളും എപ്പോഴും പുരുഷന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കാം. പക്ഷെ അതിന്റെ തുറന്നു പറച്ചിലുകളിൽ അവൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ക്രൂശിക്കപ്പെടുന്നു. എവിടെയെങ്കിലും ഒരു വാർത്തയുണ്ടായാൽ അവിടെ ഒരു സ്ത്രീയും പുരുഷനും ഇടപെട്ടാൽ അതിലെ സ്ത്രീ തന്നെയാണ് ആദ്യം കുറ്റപ്പെടുത്തലും അശ്ലീലകരമായ അഭിപ്രായങ്ങളും സ്വീകരിക്കാൻ ബാധ്യതപ്പെട്ടവൾ എന്നാണ് സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം.ന്യായം സ്ത്രീയുടെ പക്ഷത്താണെങ്കിൽ പോലും സെലിബ്രിറ്റികളായ സ്ത്രീകൾ വളരെ പെട്ടെന്ന് ഹരാസ് ചെയ്യപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും.
"സ്ത്രീ കാഴ്ച്ചപ്പാടുകളെ വളരെ മോശമായി ചിത്രീകരിക്കുകയും ലൈംഗികതയുമായി കൂട്ടിച്ചേർത്ത് പരിഹസിക്കുകയും
ചെയ്യുന്ന നിലവാരത്തെ ഏതു രീതിയിൽ ആണു വിലയിരുത്തേണ്ടത്? ഇന്നും പുരുഷാധിപത്യ ഫ്യൂഡൽ വ്യവസ്ഥിതിയാണ് ഇന്ന് കാണുന്നത് ."മറ്റേതൊരു മേഖലയും പോലെ മാധ്യമ ലോകവും എന്നും പുരുഷാധീശ മേഖല തന്നെയാണ്. സ്ത്രീകളെ മോശമായി ച്ത്രീകരിക്കുന്നതിൽ
സാമൂഹ്യ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ട് .പക്ഷപാതരഹിതമായി ഇത്തരം വിഷയങ്ങളെ സമീപിക്കാനോ ചർച്ച ചെയ്യാനോ പോലും പറ്റിയ ഇടമായി സമൂഹമാധ്യമങ്ങൾ മാറുന്നില്ല.സമൂഹമാധ്യമങ്ങൾക്കപ്പുറമുള്ള കാഴ്ച- കേൾവി- വായനയുടെ വ്യവഹാരങ്ങൾ നിഷ്പക്ഷമായി വിലയിരുത്തുന്നത് കൂടിയാകണം നമ്മുടെ പൊതുബോധം. സ്ത്രീയുടെ അഭിമാനത്തിന്റെയും അപമാനത്തിന്റെയും കണക്കെടുപ്പ് സമൂഹമാധ്യമങ്ങൾ നടത്തേണ്ട. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും നിഷ്പ്രയാസം കഴിയുന്ന ഇടമാണത്. സ്ത്രീയെ സംബന്ധിച്ച എന്തും ശരീരത്തോടും സദാചാരത്തോടും ചേർത്തു കാണുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ അവളെ അശ്ലീലച്ചുവയോടെ സംബോധന ചെയ്യാനും പരാമർശിക്കാനും യാതൊരു മടിയുമില്ല . സിനിമ മേഖലയിൽ
സ്ത്രീകളുടെ
സുരക്ഷ ഉറപ്പാക്കാൻ സർക്കാറിനു കഴിയണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment