വെള്ളിത്തിരയുടെ പിന്നിലെ ലൈംഗികപീഡനങ്ങൾ
പ്രൊഫ്, ജോൺ കുരാക്കാർ
മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില് സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള് ഭൂതങ്ങളാണെന്ന് അന്ന് പലരും പറഞ്ഞു .17ാം നൂറ്റാണ്ടിൻറെ രണ്ടാംപകുതിയോടെ
ചലച്ചിത്രത്തിൻറെ
വളർച്ച
ആരംഭിച്ചു
ധാരാളം കലാസ്നേഹികൾ സിനിമ മേഖലയിൽ
വരവായി .ഫോട്ടോഗ്രഫി ഇന്ന്
അത്ഭുതങ്ങൾ
സൃഷ്ടിക്കുന്നു . ഇന്ന്
നിരവധി
കലാകാരികളും
ഈ
ജനകീയ കലയിലേക്ക് വരാൻ തുടങ്ങി .ഈ ഇരുപത്തിഒന്നാംനൂറ്റാണ്ടിൽ വെള്ളിത്തിരയിലെ വെള്ളിവെളിച്ചം അണഞ്ഞുപോയിരിക്കുന്നു. വെള്ളിത്തിരയിൽക്കണ്ട മാസ്മരപ്രഭയത്രയും കേവലം കൺകെട്ടായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു. പൊന്നെന്നു നിനച്ചതേറെയും വെറും കാക്കപ്പൊന്നായിരുന്നെന്നും അറിയുന്നു. വെട്ടംനീങ്ങുമ്പോൾ അനാവൃതമാകുന്നത് ഇരുളാണ്; അസമത്വവും പീഡനവും നിറഞ്ഞ ലോകത്തെ ഇരുൾപ്പരപ്പ്. അവിടെ തേങ്ങലുകൾ കേൾക്കുന്നുണ്ട്, നിലവിളികളുയരുന്നുണ്ട്, നെടുവീർപ്പുകളുണ്ട്, ആത്മരോഷമുണ്ട്. കഴുകന്മാർ വട്ടുപറക്കുന്ന ശബദം കേൾക്കുന്നുണ്ട്
കലാകാരിയുടെ
നെടുവീർപ്പുകൾ
അവിടെ കേൾക്കാം . ഇന്ന്
സ്ത്രീകൾ കുറെയേറെ കരുത്ത് നേടിയിട്ടുണ്ട് .തങ്ങൾ
ലൈംഗികപീഡനങ്ങൾ വെളിപ്പെടുത്തിയതോടെ പലരും ഭയപ്പെട്ടു തുടങ്ങി ,പലരുടെയും വെളിപ്പെടുത്തലുകൾ കൂടുതൽ പേർക്ക് പ്രചോദനമായി. പലർക്കും ലൈംഗികാതിക്രമങ്ങളുൾപ്പെടെ പലതരം അനീതികൾ പുറത്തുപറയാൻ ധൈര്യമുണ്ടായി.
മലയാളചലച്ചിത്രരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച വെളിച്ചംകണ്ടപ്പോൾ പുറത്തുവന്നത് സ്ഫോടനാത്മകമായ വിവരങ്ങളാണ്. ഏറ്റവുംവലിയ പ്രശ്നം ലൈംഗികപീഡനമാണ് എന്നാണ് റിപ്പോർട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്
മലയാളചലച്ചിത്രരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്
വെളിച്ചംകണ്ടപ്പോൾ പുറത്തുവന്നത് സ്ഫോടനാത്മകമായ വിവരങ്ങളാണ് (വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സംസ്ഥാന വിവരാവകാശക്കമ്മിഷൻ നിർദേശിച്ചിട്ടുള്ളതുകൊണ്ട്, 295 പേജുള്ള റിപ്പോർട്ടിലെ 63 പേജുകൾ പുറത്തുവിട്ടിട്ടില്ല). ഈ
മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം ലൈംഗികപീഡനമാണ് എന്നാണ് റിപ്പോർട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. “സ്ത്രീകൾ സിനിമയിലേക്കു വരുന്നത് പണമുണ്ടാക്കാനാണെന്നും അതിനാൽ അവർ എന്തിനും വഴങ്ങുമെന്നുമൊരു പൊതുധാരണയുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശംകൊണ്ട് ഒരു സ്ത്രീ സിനിമയിലേക്കുവരുമെന്നു സങ്കല്പിക്കാൻപോലും ഈ രംഗത്ത് പ്രവർത്തിക്കുന്ന
പലർക്കും കഴിയുന്നില്ല .
എന്തിനും വഴങ്ങാത്ത നടിമാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും കമ്മിറ്റി കണ്ടെത്തി. മറ്റേതൊരു മേഖലയിലും വനിതകൾക്കു ജോലി ലഭിക്കാൻ എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെയാണു മാനദണ്ഡമെങ്കിൽ, സിനിമയിൽ അതിനു ലൈംഗികവിട്ടുവീഴ്ചകളാണു വേണ്ടിവരുന്നതെന്ന് കമ്മിറ്റി അമ്പരപ്പോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകളെ ചൂഷണംചെയ്യുന്നവരിൽ സംവിധായകരും നിർമാതാക്കളും പ്രമുഖനടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാർപോലുമുണ്ടെന്നു
കണ്ടെത്തിയിരിക്കുന്നു .ലൈംഗികാതിക്രമങ്ങളെപ്പറ്റി പോലീസിലോ സഹപ്രവർത്തകരോടോ പരാതിപറയാൻ ഈ രംഗത്തെ വനിതകൾക്കു ഭയമാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. തനിക്കോ കുടുംബാംഗങ്ങൾക്കോ ജീവഹാനിപോലുമുണ്ടാകുമോ എന്ന് ഇവർ ഭയപ്പെടുന്നു. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ സവിശേഷത കണക്കിലെടുക്കുമ്പോൾ അവ പരിഹരിക്കാൻ ഇന്ത്യൻ ശിക്ഷാനിയമവും തൊഴിലിടത്ത് വനിതകളെ ചൂഷണംചെയ്യൽ നിരോധനനിയമവുമടക്കമുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് കമ്മിറ്റി വിലയിരുത്തി. അതിനാൽ, കേരള സിനിമാ തൊഴിലുടമ-തൊഴിലാളി നിയന്ത്രണനിയമം എന്നപേരിലുള്ള നിയമനിർമാണത്തിന് സമിതി ശുപാർശചെയ്യുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ, മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ കൈകാര്യചെയ്യുന്നതിന് ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും ശുപാർശചെയ്തു. വളർന്നുകൊണ്ടിരിക്കുന്ന
ചലച്ചിത്രമേഖല
രക്ഷപ്പെടണമെങ്കിൽ
കലാകാരികൾക്കു
നിർഭയം
ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള
സുരക്ഷ
അവർക്ക്
ലഭിച്ചേ മതിയാകു . സർക്കാരിൻറെ ശക്തമായ നിലപാട് ഈ മേഖലയിൽ അനിവാര്യമാണ് .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment