ബഹുമാനപെട്ട ഫിലിപ്പ് ഡാളി അച്ചന്
ഇപ്പോൾ എന്തുപറ്റി ?
മാർത്തോമ്മാസഭയിലെ പെൻഷൻ
പറ്റിയ
ബഹുമാനപെട്ട
ഫിലിപ്പ്
ഡാളി അച്ചന് ഇപ്പോൾ എന്തുപറ്റി ?അച്ചൻ സോഷ്യൽ
മീഡിയായിൽ പരിശുദ്ധ കാതോലിക്കാ
ബാവയെ
പരിഹസിച്ചു
കൊണ്ട്
എഴുതിയ ഒരു കുറിപ്പ് കാണാനിടയായി . യാക്കോബായ വിഭാഗത്തിലെ ഒരു വിഘടിതവിഭാഗം ഈ
അച്ചന്റെ കുറിപ്പ് പ്രചരിപ്പിക്കുന്നുണ്ട്
' ആവശ്യമില്ലാത്ത ഒരു
കുറിപ്പായിട്ടാണ് എനിക്ക് തോന്നിയത്
. ഇതുവരെ അച്ചൻ എവിടെ
ആയിരുന്നു
? ഓർത്തഡോൿസ്
സഭയും മാർത്തോമ്മാ സഭയുംവളരെ ഐക്യത്തോടെ
പോകുന്ന
സഭകളാണ്
.. ആവശ്യമില്ലാത്തിടത്ത് അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്
. ഓർത്തഡോൿസ്
സഭയുടെ
ആഭ്യന്തര
കാര്യങ്ങളിൽ മറ്റ് സഭകൾ
എന്തിനു ഇടപെടണം ?
കോടതി വിധികളും മലങ്കര സഭയുടെ ഭരണഘടനയും അനുസരിച്ചാണ് സഭയും അതിലെ കാതോലിക്കമാരും ,മലങ്കര മെത്രാപ്പോലീത്തായും മെത്രാന്മാരും
വൈദീകരും പോകുന്നത് , മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കാബാവ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ...കാതോലിക്കാബാവ എന്നാണ് അറിയപെടുന്നത്
. ഇത് അദ്ദേഹത്തിൻറെ സ്ഥാന
നാമം
കൂടിയാണ്
. ധാരാളം പരിശുദ്ധന്മാർ ഉള്ള സഭയാണ് ഓർത്തഡോൿസ് സഭ . മുൻ
കാതോലിക്കമാർ പരിശുദ്ധൻ എന്ന് ഉപയോഗിച്ചപ്പോൾ എതിർപ്പ്
കണ്ടില്ലല്ലോ
? സഭാക്കേസും
വഴക്കും
തുടങ്ങിയത് അച്ചൻ വിചാരിക്കുന്നതുപോലെ ഇപ്പോഴത്തെ കാതോലിക്കബാവയല്ല
.അച്ചൻ ജനിക്കുന്നത് മുൻപ് പതിറ്റാണ്ടുകൾക്ക് മുൻപേ
തുടങ്ങിയ
കേസാണ്
, സഭാചരിത്രം
അറിയാതെ,
പഠിക്കാതെ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് .പരിശുദ്ധ കാതോലിക്കായേ അപമാനിച്ചും ആക്ഷേപിച്ചും മലങ്കര സഭയെ തകർക്കാൻ
ശ്രമിക്കരുത്
.
മാർത്തോമ്മാ സഭയുമായി അടുത്തബന്ധമുള്ള ഒരു വ്യക്തിയാണ്
ഞാൻ
.മാർത്തോമ്മാ
സഭയിൽ
തന്നെ
ഇപ്പോൾ
ആവശ്യത്തിന് പ്രശനങ്ങൾ ഉണ്ട് , കഴിയുമെങ്കിൽ
അതൊക്കെ
പരിഹരിക്കുക
, കോടതി
വിധി എതിരായപ്പോൾ യാക്കോബായ
വിഭാഗം അസഹിഷ്ണത പ്രകടിപ്പിക്കുക സ്വാഭാവികമാണ് . മാത്തോമ്മാസഭയിലെ വൈദീകനായ അങ്ങ് എന്തിനു
അസഹിഷ്ണത
പ്രകടിപ്പിക്കണം
വിഘടിച്ച് നിൽക്കുന്ന സഹോദരങ്ങൾ പ്രതിസന്ധി
നേരിടുമ്പോൾ
ഇത്
പോലെ
ഓരോ
വ്യകതികൾ
എഴുന്നേൽക്കുന്നത് അവർക്കു അല്പം
ഊർജം
പകർന്നേക്കും
. പക്ഷെ
ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല . ഓർത്തഡോൿസ് സഭയിലും ഇതുപോലെ ഏതാനം പേരുണ്ട്
.ശാശ്വത
സമാധാനമാണ് സഭയുടെ ലക്ഷ്യം .അത് പരിശുദ്ധ
കാതോലിക്കായോ
ഏതെങ്കിലും
സമിതികളോ
വിചാരിച്ചാൽ
തിരുത്താവുന്ന
ഒരു
തീരുമാനമോ
നിലപാടോ
അല്ല.
അതിന്
ഈ
സഭയോ
ജനമോ
സമ്മതിക്കുകയുമില്ല.വിഘടിച്ച്
പോയവർ
സമാധാനശ്രമങ്ങളോട് സഹകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ പലയിടത്തും
കണ്ടുവരുന്നത്
. ഭരണഘടനയെയും
നീതിപീഠത്തിന്റെ
വിധിതീർപ്പുകളെയും
മാനിച്ചാൽ സഭയിൽ സമാധാനം
ഉണ്ടാകും
ഏത് സഭ
ആയാലും
തർക്കം
വന്നാൽ കോടതിയെ സമീപിക്കുകയല്ലേ പതിവ് , റോയൽ
കോടതിയിൽ തോറ്റപ്പോഴല്ലേ പാലാകുന്നത്തു മെത്രാൻ മലങ്കര
മെത്രാപ്പോലീത്താ
സ്ഥാനവും പഴയസെമിനാരിയും പള്ളികളും മറ്റ്
എല്ലാ
ഉപേക്ഷിച്ചു നവീകരണംവിഭാഗമായ മാത്തോമ്മാസഭയുമായി
പോയത്
.മാത്തോമ്മാസഭയിൽ
നിന്നും ഇവാഞ്ചലിക്കൽ സഭ
പോയത്
എങ്ങനെയാണ്
? മാർത്തോമ്മാ
സഭ
കേസിനു
പോയില്ലേ
?കേസിൽ പരാജയപ്പെട്ട ഇവാഞ്ചലിക്കൽ
വിഭാഗത്തിന്
എന്ത്
കൊടുത്തു
. വെറുതെ അച്ചാ
, തീ
ആളിക്കത്തിക്കാൻ
ശ്രമിക്കരുത്.
{ഓർത്തഡോൿസ്-
യാക്കോബായ}
ഇരുവിഭാഗത്തിൻറെയും വാദം കേട്ട്
രാജ്യത്തിന്റെ
പരമോന്നത
നീതിപീഠം
ഒരു
അന്തിമ
വിധി
പറയുന്നു.
ആ
വിധിയേ
കൈയൂക്കിന്റെയും
അധികാരത്തിന്റെയും
ബലത്തിൽ
ഒരു
വിഭാഗം
തടയുന്നു,
ആട്ടിമറിക്കുന്നു.
അവർക്ക്
വേണ്ടി
അച്ചനെ
പോലെയുള്ളവർ
സംസാരിക്കുന്നതു ശരിയാണോ ?മാർത്തോമ്മാസഭയിൽ സഭാചരിത്രം അറിയാവുന്നവർ ധാരാളം ഉണ്ട് 2017 ൽ
ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി യാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത് വെറുതെ വെള്ളം കലക്കി മീൻപിടിക്കാൻ
ശ്രമിക്കരുത്
.ഫിലിപ്പ്
ഡാളി അച്ചന് തൽക്കാലം വിഘടിച്ചു നിൽക്കുന്ന ഒരു
വിഭാഗത്തിൻറെ കൈയടി ലഭിച്ചേക്കും സ്വന്തം സഭയിൽ പോലും പരിഹാസകഥാപാത്രം ആകാനേ ഇത്
ഉപകരിക്കൂ.വിധി
പൂർണ്ണമായി
നടപ്പാകുന്നതോടെ
സ്ഥിതിയൊക്കെ
മാറും മലങ്കര സഭ ഒന്നായി
തന്നെ
പോകും
, ഡാളി
അച്ചൻ സ്വന്തം സഭയായ മാർത്തോമ്മാ
സഭയുടെ
പുരോഗതിക്കവേണ്ടി പ്രവർത്തിക്കൂ, പ്രാർത്ഥിക്കൂ
.
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment