Pages

Saturday, June 22, 2024

കൈക്കൂലിയും അഴിമതിയും കൊടികുത്തിവാഴുന്നു----പ്രൊഫ്, ജോൺ കുരാക്കാർ

 

കൈക്കൂലിയും അഴിമതിയും കൊടികുത്തിവാഴുന്നു



അഴിമതിയും കൈക്കൂലിയും  നമ്മുടെ നാട്ടിൽ കുറയുന്നില്ല; അഞ്ചുവര്ഷത്തിനിടെ പിടിയിലായത് 561 സര്ക്കാര്ഉദ്യോഗസ്ഥര്‍. കൈക്കൂലി സർക്കാർ ഉദ്യോഗസ്ഥരുടെ അവകാശമാണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു.അഴിമതിയും കൈക്കൂലിയും ലോകത്തിലെ വിവിധ  പല രാജ്യങ്ങിലുമുണ്ട് ,

എന്നാല് രാജ്യങ്ങളെയെല്ലാം പിറകിലാക്കി ഇക്കാര്യത്തില്മുന്നിലെത്തിയിരിക്കുകയാണ് ഇപ്പോള്ഇന്ത്യാ മഹാരാജ്യം. കടുത്ത അഴിമതിയും വ്യാപകമായ കൈക്കൂലിയും ഏത് രാജ്യത്തെയും പിന്നോട്ടാണ് നയിക്കുക എന്ന കാര്യത്തില്യാതൊരു തര്ക്കവുമില്ല. ഏറ്റവും ഒടുവില്പ്രസിദ്ധീകരിക്കപ്പെട്ട വിശ്വസനീയമായ ഒരു സാര്വദേശീയ സര്വേയിലാണ് രാജ്യത്തിനപമാനകരമായ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഒരു രാജ്യത്തെ കടുത്ത ദാരിദ്ര്യം അവിടെ മോഷണവും കവര്ച്ചയും വര്ധിപ്പിക്കുമെന്ന് പറയാറുണ്ട്. ഒരു പരിധിവരെ അത് ശരിയുമാണ്. എന്നാല്അഴിമതിയും കൈക്കൂലിയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭാഗമായി ഉണ്ടാകുന്നതല്ല. കുറുക്കു വഴിയില്വന്ധനസമ്പാദനമാണ് ഇതിന്റെ ലക്ഷ്യം. നിയമവും നീതിയും കൈക്കൂലിയുടെ മുന്നില്മുട്ടുമടക്കുന്നു. ആത്യന്തികമായി അത് രാജ്യത്തിന്റെ മാന്യമായ സ്ഥാനം ഇല്ലാതാക്കുകയും നഗ്നമായ ക്രിമിനലിസത്തെ വളര്ത്തിയെടുക്കുകയും ചെയ്യും.

കൈക്കൂലിയില്ഏഷ്യയിലെ ഏറ്റവും ഉയര്ന്ന നിരക്ക് ഇന്ത്യയിലാണെന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഭൂരിപക്ഷം പേരും പൊതു സേവനങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്വ്യക്തിപരമായ ബന്ധങ്ങള്ഉപയോഗിക്കുന്നുവെന്ന് ട്രാന്സ്പരന്സി ഇന്റര്നാഷനല്തയ്യാറാക്കിയ റിപ്പോര്ട്ടില്വ്യക്തമാക്കുന്നു. ദി ഗ്ലോബല്കറപ്ഷന്ബാരോമീറ്റര്‍ (ജി സി ബി) ഏഷ്യയുടെ കൂടി പങ്കാളിത്തത്തോടെ നടത്തിയ സര്വേയില്പങ്കെടുത്ത 50 ശതമാനം പേരും കൈക്കൂലി നല്കിയത് ഉദ്യോഗസ്ഥര്ആവശ്യപ്പെട്ടതുകൊണ്ടാണ്. 32 ശതമാനം പേര്സ്വന്തക്കാരെ ഉപയോഗിച്ച് സ്വാധീനിക്കുകയും ചെയ്തു.

ഇന്ത്യയില്പൊതുമേഖലയില്കൈക്കൂലി പകര്ച്ചവ്യാധി പോലെയാണ് പരക്കുന്നത്. വേഗം കുറഞ്ഞ ഭരണ പ്രക്രിയ, അനാവശ്യമായ ചുവപ്പുനാട, നിയമക്കുരുക്കുകള്എന്നിവയാണ് ആളുകളെ മറ്റു രീതികളിലൂടെ സേവനങ്ങള്നേടിയെടുക്കാന്പ്രേരിപ്പിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മന്ദഗതിയിലുള്ളതും സങ്കീര്ണവുമായ ഉദ്യോഗസ്ഥ സംവിധാനം, അനാവശ്യമായി ചുവപ്പുനാടയില്കുരുങ്ങുന്നത്, കൃത്യമല്ലാത്ത നിയന്ത്രണങ്ങള്എന്നിവയാണ് അനധികൃതമായും അഴിമതിയിലൂടെയും കാര്യങ്ങള്സാധിപ്പിച്ചെടുക്കുന്നതിന് ബദല്പരിഹാരങ്ങള്തേടാന്പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്ട്ടില്പറയുന്നു.

 

സ്വജന പക്ഷപാതവും കൈക്കൂലിയും തടയുന്നതിന് സംസ്ഥാന സര്ക്കാറുകളും കേന്ദ്ര സര്ക്കാറും വളരെ ശക്തമായ നടപടികള്സ്വീകരിക്കേണ്ടതുണ്ട്. വളരെ വേഗത്തില്പൊതുസേവനങ്ങള്ലഭ്യമാകാന്ഓണ്ലൈന്പ്ലാറ്റ്ഫോമുകളെ സജ്ജമാക്കേണ്ടതുണ്ടെന്ന് റിപ്പോര്ട്ടില്ചൂണ്ടിക്കാട്ടുന്നു. കൈക്കൂലി ചോദിക്കുന്നത് റിപ്പോര്ട്ട് ചെയ്താല്പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് 63 ശതമാനം പേരും വിശ്വസിക്കുന്നു. ഇത് കൈക്കൂലിക്കെതിരെയുള്ള പോരാട്ടത്തെ വ്യാപകമായി ദുര്ബലപ്പെടുത്തുകയാണ്.

ഇന്ത്യയില്‍ 89 ശതമാനം പേരും സര്ക്കാര്മേഖലയിലെ കൈക്കൂലി വലിയ പ്രശ്നമായി കാണുന്നവരാണ്.

അഴിമതിയും കൈക്കൂലിയും മറ്റു പല മേഖലകളോടൊപ്പം രാഷ്ട്രീയ രംഗത്തും ഇന്ത്യയില്കൊടികുത്തി വാഴുകയാണ്. ഭരണകൂടങ്ങള്പലതും സ്വന്തം പാര്ട്ടിയിലെ അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും പേരില്ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതില്വൈമുഖ്യം കാട്ടുന്നതും നമുക്ക് കാണാന്കഴിയും. പാര്ലിമെന്റിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്നതിന് ലക്ഷങ്ങള്നല്കി സീറ്റ് തരപ്പെടുത്തുന്ന സമ്പ്രദായം മറ്റു ചില രാജ്യങ്ങളോടൊപ്പം ഇന്ന് ഇന്ത്യയിലും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വന്തുക മുടക്കി സീറ്റുകള്കരസ്ഥമാക്കുന്ന നിയമസഭാ, പാര്ലിമെന്റ് മെമ്പര്മാര്അഴിമതിയുടെയും കൈക്കൂലിയുടെയും അപ്പോസ്തലന്മാരായി മാറുന്നതില്യാതൊരു അത്ഭുതവുമില്ല. ഇന്ത്യന്പാര്ലിമെന്റിലേക്കും വിവിധ നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്ബഹുഭൂരിപക്ഷവും ക്രിമിനലുകളാണെന്ന വസ്തുത അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. ലോകത്ത് പാര്ലിമെന്റില്കൂടുതല്ക്രിമിനലുകളുള്ള രാജ്യങ്ങളില്ഒന്നും ഇന്ത്യയാണ്.

 

അഴിമതിയും കൈക്കൂലിയും രാഷ്ട്രീയ രംഗത്ത് നിന്നാണ് ആദ്യം തുടച്ചുനീക്കേണ്ടത്. ഇതിനായി കര്ശനമായ നിയമങ്ങളുണ്ടാക്കാനുള്ള ഇച്ഛാശക്തിയും ധീരതയും ഭരണ നേതൃത്വമാണ് പുറത്തെടുക്കേണ്ടത്. നിര്ഭാഗ്യവശാല്ഇക്കാര്യത്തില്നമ്മുടെ ഭരണാധികാരികള്അറച്ചുനില്ക്കുകയാണ്. അഴിമതിക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്മത്സരിക്കുന്നത് തടയാന്രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്ചില നടപടികള്കൈക്കൊണ്ടിട്ടും സര്ക്കാറിന്റെ പിന്തുണ ലഭിക്കാത്തതു കൊണ്ട് നടപ്പാക്കാന്കഴിയാതിരിക്കുകയാണ്. ഇന്ന് ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരില്പലരും അഴിമതി ആരോപണത്തിന് വിധേയരായവരാണെന്ന വസ്തുത കൂടി ഇതിനോട് ചേര്ത്തുവായിക്കാം. രാജ്യത്തിന് എല്ലാ നിലയിലുമുള്ള പുരോഗതി കൈവരിക്കണമെങ്കില്കൈക്കൂലിയും അഴിമതിയും അവസാനിപ്പിക്കണം. യാഥാര്ഥ്യം ജനങ്ങളും ഭരണാധികാരികളും ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ. കേരളത്തിൽ  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലാവുന്നവരെക്കുറിച്ചുള്ള വാർത്തകൾ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വായിക്കുന്നത്. അഴിമതി തടയുന്നതിന് സർക്കാർ നടത്തുന്ന തീവ്രയജ്ഞം വിജയിക്കുകയാണെന്ന പ്രതീക്ഷ. എന്നാൽ, തൊണ്ടിമുതലോടുകൂടി പിടിയിലായാൽപ്പോലും പ്രതികൾ ശിക്ഷയിൽനിന്ന് വഴുതിമാറുന്നതാണ് ഭൂരിഭാഗം കേസുകളിലെയും അനുഭവം. തെളിവുകൾ നശിപ്പിക്കപ്പെടുന്നതും കേസന്വേഷണവും കോടതിനടപടികളും വൈകുന്നതിനാൽ തെളിവുകൾ സ്വാഭാവികമായിത്തന്നെ ഇല്ലാതായിപ്പോകുന്നതും പ്രതികൾക്ക് രക്ഷാമാർഗമാകുന്നു. സാക്ഷികളെ മാത്രമല്ല, പരാതിക്കാരെപ്പോലും സ്വാധീനിച്ച് കൂറുമാറ്റുന്നതടക്കമുള്ള നാനാമാർഗങ്ങളിലൂടെ കൈക്കൂലിക്കാർ കേസിൽനിന്ന് രക്ഷപ്പെടുന്നതാണ് പൊതുവേ കാണുന്നത്. അഴിമതിയും കൈക്കൂലിയും തടയുന്നതിനുള്ള ഔദ്യോഗികസംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിച്ചാലും നിലയിൽ ഫലപ്രാപ്തിയുണ്ടാകാത്തത് നിയമത്തിലെ പഴുതുകൊണ്ടുകൂടിയാണ്. കൈക്കൂലിക്കേസുകളിൽ സാഹചര്യത്തെളിവുകൾ സ്വീകരിച്ചും ശിക്ഷിക്കാമെന്ന വിധിയിലൂടെ പഴുതടച്ചിരിക്കുകയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.പൊതുസേവകരുടെ കൈക്കൂലിയുടെ കാര്യത്തിൽ 180-രാജ്യങ്ങളിൽ 85-ാം സ്ഥാനത്താണ് ഇന്ത്യ. കൈക്കൂലിക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് അഴിമതിയുടെ വ്യാപനംതടയുന്നതിനുള്ള മാർഗം. എന്നാൽ, കേന്ദ്ര വിജിലൻസ് കമ്മിഷൻ ഈയിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് സി.ബി.. രജിസ്റ്റർ ചെയ്ത 6697 കേസ്കൊല്ലങ്ങളായി വിചാരണ കാത്തുകഴിയുന്നുവെന്നാണ്. അന്വേഷണം പൂർത്തിയായി 10 മുതൽ 20 വർഷം വരെ പിന്നിട്ട കേസുകളാണതിൽ 1939 എണ്ണവും. 9935 അഴിമതിക്കേസിൽ അപ്പീൽ അപേക്ഷകൾ വർഷങ്ങളായി ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും പരിഗണനയിലാണ്. അന്വേഷണം വൈകുന്നതുപോലെത്തന്നെ കോടതിനടപടികൾ വൈകുന്നതും അഴിമതിക്കെതിരായ പരിശ്രമങ്ങളെ മന്ദീഭവിപ്പിക്കുകയാണ്.വേലിതന്നെ വിളവുതിന്നുന്ന ദുരവസ്ഥയാണ് കൈക്കൂലിയും അഴിമതിയും.

സാഹചര്യത്തെളിവുകളും ശിക്ഷയ്ക്ക് ആധാരമാക്കാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി കൈക്കൂലിക്കെതിരേ ശക്തമായ ആയുധമാകുമെന്ന് പ്രതീക്ഷിക്കാം.

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: