Pages

Thursday, June 20, 2024

വായന ദിനം -അറിവും അക്ഷരവും.

 

വായന ദിനം -

അറിവും അക്ഷരവും.


ആധുനിക യുഗത്തിന്റെ മുഖഛായയായ സ്മാർട്ട്  ഫോണുകളിക്ക്   ഒതുങ്ങിയ പുതുതലമുസാക്ഷരതയും റയുടെ  ഇടയിൽ വായനാദിനത്തിന്റെ  പ്രാധാന്യം ഏറെയാണ് " വായിച്ചു വളരുക , ചിന്തിച്ചു വിവേകം നേടുക  എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ടു  സമൂഹത്തിൽ  വായനയുടെ പ്രാധാന്യം  ഉയർത്തിക്കാട്ടിയ വ്യക്തിയാണ്  ശ്രി, പി,എൻ പണിക്കർ . ജൂൺ  19  മലയാളികളെ സംബന്ധിച്ച്  വെറും ഒരു  ദിനമല്ല ,സമ്പൂർണ്ണ സാക്ഷരതയുടെയും വായനയുടെയും അത്ഭുത  ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ  പി,എൻ പണിക്കരുടെ ഓർമ്മദിനമാണ് . അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ   എന്നെ കൂടാതെ ഡോക്ടർ ശിവദാസൻ പിള്ള, ഡോ , ജോഷി , അഡ്വക്കേറ്റ്  ജയപ്രകാശ്  തുടങ്ങി നൂറുകണക്കിന്  വ്യക്തിക്കുകൾക്ക്  കഴിഞ്ഞിട്ടുണ്ട് . കൂട്ടായ പ്രവർത്തങ്ങളുടെ  ഫലമായിട്ടാണ്  സമ്പൂർണ്ണ സാക്ഷരതയും  വായനയുടെ സന്ദേശവും ഗ്രാമങ്ങൾ തോറും എത്തിക്കാൻ  കഴിഞ്ഞത് .    ലേഖകന്റെ  നേതൃത്വത്തിൽ  കൊട്ടാരക്കരയുടെ  വിവിധ ഭാഗങ്ങളിൽ  1980 മുതൽ 1984  വരെ തുടർച്ചയായി  5  വർഷങ്ങളിലായി  150  ജംബോധന കേന്ദ്രങ്ങൾ  സ്സ്ഥാപിച്ച്  ഏകദേശം  നാലായിരത്തിലധികം  നിരക്ഷരരെ  സാക്ഷരതയിലേക്ക്  നയിക്കാൻ   കഴിഞ്ഞിട്ടുണ്ട് ." പട്ടിണിയായ  മനുഷ്യാ  നീ പുസ്തകം കയ്യിലെടുത്തോളു  പുത്തൻ ആയുധമാണ്  നിങ്ങൾക്ക്  പുസ്തകം " മുദ്രാവാക്യവുമായി  ഞങ്ങൾ  ഗ്രാമങ്ങൾ തോറും  സഞ്ചരിച്ച്   വായനയുടെ സന്ദേശം  പ്രചരിപ്പിച്ചു .

വായനയെ പറ്റി ചിന്തിക്കുമ്പോൾ  ഒരിക്കലും  മലയാളി മറന്നു കൂടാത്ത ഒരു പേരാണ്  ശ്രീ പിഎന്പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.

ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്കൊണ്ട് വന്നതു കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു. വായന നമുക്ക് പലര്ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്സ്പർശനവുമുള്ള ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്ജിക്കുന്ന അറിവിനെ പങ്കു വെക്കാന്പല വായനക്കാരും ഇഷ്ടപ്പെടുന്നു.ഇന്റർനെറ്റിന്റെ സ്വാധീനം  ഒരു വിധത്തിൽ  വായനയുടെ  വളർച്ചക്ക് കാരണമായി ,,എപ്പോൾ വേണമെങ്കിലും വി വായിക്കാം ,സമയലാഭം ,എവിടെവച്ചും വായിക്കാം  ഇങ്ങനെ  ഒത്തിരി ഗുണങ്ങൾ  -റീഡിങ്ങ് ലൂടെ  ലഭിക്കുന്നു . സാങ്കേതിക വിദ്യയുടെ  വികസനം  വായനയെ  കുറെ കൂടി എളുപ്പമാക്കി .ഇതുമൂലം മെയിൽ കളും  ബ്ലോഗുകളും  ധാരാളം ഉണ്ടായി . പുസ്തകങ്ങളുടെ മണവും  സ്പർശനവുമുള്ള  വായന  ഒരിക്കലുംനമുക്ക്  മറ്റ്  ഇന്റർനെറ്റ് ണ്വായനയിലൂടെ  ലഭിക്കില്ല .വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. 

ഇന്ന് ജൂൺ 19, വായനാദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനമാണിന്ന്. നമ്മുടെ കുഞ്ഞുങ്ങളോട് 'വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും' ഉദ്ബോധിപ്പിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ വായനയിലൂടെ ഇവിടെയിരുന്ന് ലോകസഞ്ചാരം നടത്തുന്ന നമ്മുടെ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും അക്ഷരജീവിതം സാധ്യമാക്കി എന്നതാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം. നമ്മുടെ നാടൻ യൂണിവേഴ്സിറ്റികളായി അവ തലയെടുപ്പോടെ നിൽക്കുന്നു. കേരളത്തിന്റെ നിരക്ഷരതാ നിർമാർജ്ജന മുന്നേറ്റത്തിന്റെ വഴിവിളക്കുകളാണ് നമ്മുടെ ഗ്രന്ഥശാലകൾ.

വായനയുടെ രൂപങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. -വായനയും ഓഡിയോ ബുക്സും നമുക്കിടയിൽ സജീവമാണ്. വായന അതിന്റെ അനുസ്യൂത സഞ്ചാരം തുടരുകതന്നെയാണ്. വായന പുതിയ ചിന്തകൾക്കും ചിന്തകൾ  സമൂഹത്തിനും ഉപകരിക്കട്ടെ. നമുക്ക് ഇനിയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കാം. വായനയിലൂടെയുള്ള മനുഷ്യ സഞ്ചാരങ്ങൾക്ക് അവിരാമമായ തുടർച്ച സാധ്യമാക്കാം.പുസ്തകങ്ങളെ ഹൃദയത്തോട് ചേര്ത്തു പിടിക്കാന്നമുക്ക് ഓരോരുത്തര്ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..

 

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: