Pages

Monday, May 20, 2024

അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ലെന്നു അലറുന്ന ആധുനിക യാക്കോബായക്കാർ അന്ത്യോക്യ സഭയുടെ ഭാഗമാണോ? അതോ ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ ഭാഗമാണോ?

 

അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ലെന്നു അലറുന്ന ആധുനിക യാക്കോബായക്കാർ അന്ത്യോക്യ സഭയുടെ ഭാഗമാണോ?  അതോ ഇന്ത്യൻ ഓർത്തഡോൿസ്സഭയുടെ ഭാഗമാണോ?



യാക്കോബായക്കാർ  മലങ്കര ഓർത്തഡോൿസ്സഭയുടെ ഭാഗമായിരിക്കെ അന്ധമായ വിരോധം മൂലം ഒരു കൂട്ടർ അന്ത്യോക്യ സഭയുമായി അടുക്കാൻ ശ്രമിക്കുകയാണ്. ഇത് അവർക്ക് ഒരു വിനയായി വരും.അന്ത്യോക്യ സഭയെ മറക്കണമെന്ന് ആരും പറയില്ല. അവർ പ്രതിസന്ധി ഘട്ടങ്ങളിൽ മലങ്കര ഓർത്തഡോൿസ്സഭയെ സഹായിച്ചവരാണ്. അമ്മയെയും അപ്പനെയും മറക്കാതെ തന്നെഅന്ത്യോക്യ സഭയെ സ്നേഹിക്കാൻ കഴിയണം.

അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോൿസ്സഭയുടെ കലണ്ടർ പ്രകാരം 2024 മെയ്‌ 05 നാണ് ഈസ്റ്റർ. അവിടെ വലിയ നുയമ്പ് തുടങ്ങുന്നതും ഇതനൂസരിച്ചു വ്യത്യസ്തമായിട്ടാണ്. എന്നാൽ മലങ്കര ഓർത്തഡോൿസ്സഭയുടെ കലണ്ടർ പ്രകാരം  2024 മാർച്ച്‌ 31 ന് ആണ്. ഈസ്റ്റർ.എന്നാൽ പുത്തൻ കുരിശ്  ആസ്ഥാനമായിട്ടുള്ള ആധുനിക യാക്കോബായ വിഭാഗം അന്ത്യോക്യ എന്ന് പറയുകയും മലങ്കര ഓർത്തഡോൿസ്സഭയുടെ കലണ്ടർ പ്രകാരം വലിയ നുയമ്പും ഈസ്റ്ററും ഒക്കെആചരിക്കുകയും ചെയ്യുന്നു. അതിൽ തെറ്റില്ല അവർ മലങ്കര ഓർത്തഡോൿസ്സഭയുടെ ഭാഗം തന്നെയാണ്.മലയാളത്തിലുള്ള ഗീതങ്ങളും ആരാധനാ ക്രമങ്ങളും  സഭാ കവി ചാണ്ടി സാറും മറ്റും തർജ്ജമ ചെയ്ത്, മലങ്കര ഓർത്തഡോൿസ്സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും ആയിരുന്ന പരിശുദ്ധ മാത്യൂസ് പ്രഥമൻ (1975-91) ബാവാ തിരുമേനി ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. അതിലുപരി മലങ്കര സഭയുടെ mosc publications പുറത്തിറക്കിയ പുസ്തകം തന്നെയാണ് ഇവരും ഉപയോഗിക്കുന്നത്.

ആധുനിക യാക്കോബായ വിഭാഗം സഭാ ഭരണഘടനയും കോടതി വിധിയും അനുസരിച്ച്മലങ്കര സഭയോടൊപ്പം തുടരുക,  സിറിയൻ സഭയോടൊപ്പം പോകാനാണ് ഇഷ്ടമെങ്കിൽ സഭയുടെ ആചാരാനുഷ്ടാന ക്രമീകരണം അനുസരിച്ചു നിലകൊള്ളുക.

പരമോന്നത കോടതിയുടെ വിധി അൽപം വൈകിയാലും സർക്കാർ നടപ്പാക്കുകതന്നെ ചെയ്യും. വിചാരണക്കു ശേഷം വിധി പറഞ്ഞ ഒരു വിഷയത്തിൽ, ഒരു മേൽവിധി ഉണ്ടാകാത്തിടത്തോളം, നിലവിലെ വിധി നടപ്പാക്കുക എന്നതും മാത്രമാണ് ചെയ്യേണ്ടത്. ഇല്ലെങ്കിൽ പിന്നെ എന്തിന് കോടതി?Clarification ഉം curative ഉം തള്ളിയ സുപ്രീം കോടതിയുടെ അന്തിമ വിധിപൂർണ്ണമായി നടപ്പിലാക്കാതെ  സർക്കാർ ഒഴിഞ്ഞു മാറുന്നു.നിയമലംഘകരോടൊപ്പം നിയമപാലകരും executive ഉം ഒന്നിച്ചു കൈകോർക്കുന്ന സ്ഥിതിയാണിവിടെ.

നേരിനു വേണ്ടി കാത്തിരിക്കുക.

 

പ്രൊഫ. ജോൺ  കുരാക്കാർ

 

 

No comments: