Pages

Monday, May 20, 2024

നന്മമരമാകാൻ കാതോർക്കാം.

 

നന്മമരമാകാൻ കാതോർക്കാം.


 

1. ലോകത്തിലെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്വേർ കമ്പനിയായ മൈക്രോസോഫ്റ്റ് ന്റെ  സ്ഥാപകരിലൊരാളും ചെയർമാനും നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ബിൽഗേറ്റ്സ് നോട് ഒരു സുഹൃത്ത്സംഭാഷണമധ്യേ പറഞ്ഞു, ലോകത്തിൽ നിങ്ങളെക്കാൾ വലിയ ധനികൻ ഇല്ലല്ലോ. ഇതുകേട്ട് ബിൽഗേറ്റ്സ് തനിക്കുണ്ടായ ഒരു അനുഭവം വിശദീകരിച്ചു.

കുറച്ചു വർഷങ്ങൾക്കു മുൻപ് തന്റെ ജോലിയിൽ നിന്നും മാറിനിന്ന സമയം. ന്യൂയോർക്ക് വിമാനത്താവളത്തിൽ വച്ച് പത്രം വിൽക്കുന്ന ഒരു കുട്ടിയിൽ നിന്നും പത്രം വാങ്ങി. പക്ഷേ അതിന്റെ വില കൊടുക്കാൻ ചില്ലറയൊന്നും കൈവശ മില്ലായിരുന്നു.  കറുത്ത വർഗ്ഗക്കാരനായിരുന്ന കുട്ടി വില വാങ്ങാതെ പത്രം നൽകിയിട്ടു പോയി.  മൂന്നു മാസങ്ങൾക്കു ശേഷം അതേ വിമാനത്താവളത്തിൽ ബിൽഗേറ്റ്സ് വീണ്ടും എത്തി. അപ്പോഴും ചില്ലറ തന്റെ കയ്യിലില്ലാത്ത തിനാൽ പഴയ പത്ര വിൽപ്പനക്കാരനായിരുന്ന കുട്ടി വീണ്ടും പത്രം സൗജന്യമായി നൽകിയിട്ട് പോയി.  19 വർഷങ്ങൾക്ക് ശേഷം തന്റെ ബിസിനസ് വളർച്ചയുടെ ഫലമായി ബിൽഗേറ്റ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനായി ഉയർന്നു.  ഇതിനിടയ്ക്ക് തനിക്ക് രണ്ട് പ്രാവശ്യം പത്രം വിലവാങ്ങാതെ നൽകിയ നല്ല മനസ്സിന്റെ ഉടമയായ കറുത്ത കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു. അവസാനം തന്റെ ദൗത്യം വിജയിച്ചു. തന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോഴും പത്രം വിറ്റ് ജീവിക്കുന്ന അയാൾ പറഞ്ഞു , ബിൽഗേറ്റ്സ് അല്ലേ, അറിയാം. തനിക്ക് രണ്ടുതവണ നൽകിയ സഹായത്തിന് പകരമായി എന്താണ് ചെയ്യേണ്ടതെന്ന് ബിൽഗേറ്റ്സ് ചോദിച്ചു.  അപ്പോൾ അയാൾപറഞ്ഞ മറുപടി ബിൽഗേറ്റ്സിനെ

ഞെട്ടിച്ചുകളഞ്ഞു :

നിങ്ങൾക്ക് പകരം തരാൻ കഴിയില്ല സർ. പാവപ്പെട്ടവൻ ആയിരുന്നപ്പോഴാണ് ഞാൻ നിങ്ങളെ സഹായിച്ചത്. എന്നാൽ നിങ്ങൾ ഇപ്പോൾ ലോകത്ത്തന്നെ അറിയപ്പെടുന്ന ധനികനായശേഷമാണ് എനിക്ക് പകരം സഹായം നൽകാനായി വന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവൻ ആയിരുന്ന അവസ്ഥയിൽ ഞാൻ തന്നതും എല്ലാം ഉണ്ടായ ശേഷം താങ്കൾ തരുന്നതും തമ്മിൽ, ഒന്നിന് മറ്റൊന്ന് പകരമാവില്ല സാർ.

ഇത്രയും പറഞ്ഞിട്ട് ബിൽഗേറ്റ്സ്, താൻ പണക്കാരനാണെന്ന് പറഞ്ഞ സുഹൃത്തിനോട് ചോദിച്ചു ,  "ഇനി പറയൂ, എന്നെക്കാൾ വലിയ പണക്കാരൻ കറുത്ത യുവാവ് അല്ലേ ? ദാനം നൽകാൻ ഒരാൾ പണക്കാരനാകണമെന്നോ പണക്കാരൻ ആകുന്നതുവരെ കാത്തിരിക്കണമെന്നോ ഇല്ല.  സഹായം ചെയ്യണമെന്നുള്ള സദ്ഗുണത്തിന് സമയപരിധിയില്ല. പാഠമാണ് കറുത്ത കുട്ടി എന്നെ ജീവിതത്തിൽ പഠിപ്പിച്ചത് ".

2. വീടിനകം ജീവിതത്തെ അറിയാനുള്ള സ്ഥലം കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് കഥ.

ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ എന്തു ചെയ്യണമെന്ന് ഒരു ദൈവവിശ്വാസി ദൈവത്തോട് ചോദിച്ചു.  അപ്പോൾ ദൈവം പറഞ്ഞു, നീ നിന്റെ വീട്ടിലെ മുറി പരിശോധിച്ചാൽ മതി എല്ലാം മനസ്സിലാകുമെന്ന്.  അയാൾ തന്റെ വീട്ടിൽ ചെന്ന് മുറിയിൽ പ്രവേശിച്ചപ്പോൾ മേൽക്കൂര പറഞ്ഞു, ലക്ഷ്യം ഉയർന്ന തായിരിക്കണമെന്ന്.  പിന്നീട് ഫാൻ പറഞ്ഞു, എപ്പോഴും കൂൾ ആയിരിക്കൂ എന്ന്. സമയം വിലപ്പെട്ടതാണെന്ന് ക്ലോക്ക് ഓർമിപ്പിച്ചു. ദിവസങ്ങൾ വിലപ്പെട്ടതാണെന്ന് കലണ്ടർ വിളിച്ചുപറഞ്ഞു. ഭാവിയിലേക്ക് ഇപ്പോഴേ അല്പാല്പം ശേഖരിച്ച് തുടങ്ങണമെന്ന് പേഴ്സ് ഉപദേശിച്ചു. നീ ആദ്യം നിന്നെമനസ്സിലാക്കണ

മെന്ന്  കണ്ണാടി പറഞ്ഞപ്പോൾ മറ്റുള്ളവർക്ക് പ്രകാശം പരത്തണമെന്ന് വിളക്ക് ഉപദേശിച്ചു. കാഴ്ചകൾ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ജനാലകൾ വിളിച്ചു പറഞ്ഞു. ഭൂമിയെ സ്നേഹിക്കണമെന്ന് തറ ഉപദേശിച്ചു. അവസാനമായി പടികൾ പറഞ്ഞു, എടുത്തു വയ്ക്കുന്ന ഓരോ ചുവടും ശ്രിദ്ധിക്കൂ. വന്ന വഴി മറന്നുപോകരുത്.

3. ഇതാ, മറ്റു ചിലർ ഓർമ്മപ്പിക്കുന്നനന്മമൊഴികൾ.

എത്ര ഉയരത്തിൽ പറന്നാലും ഇരപിടിക്കാൻ ഭൂമിയിൽ ഇറങ്ങണമെന്ന് കഴുകൻ.

ഏത് ചെളിയിലായാലും പൂക്കൾക്ക് ശോഭയുണ്ടാകുമെന്ന്

ആംമ്പൽ.

ഏത് കുപ്പയിൽ വളർന്നാലും പഴങ്ങൾക്ക് അയിത്തമില്ലെന്ന് വാഴ. എത്ര സ്നേഹിച്ചാലും വീണുടഞ്ഞാൽ വെറുത്തുപോകുമെന്ന് കണ്ണാടി.

എത്ര പടികൾ കയറിയാലും തെന്നി വീഴാൻ ഒരു പടി മതിയെന്ന് കോണിപ്പടി.

ബന്ധങ്ങളുടെ ഇഴകൾക്ക് ഒരു വൈറസോളം ബലമേ ഉള്ളൂവെന്ന് 'കോവിഡ്'.

04--03--2024.

 

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: