മലങ്കര ഓർത്തഡോൿസ് സഭയും
സഭയിലെ യാക്കോബായ വിഭാഗവും
മലങ്കര ഓർത്തഡോൿസ് സഭയിലെ പുത്തൻകുരിശ് യാക്കോബായ
വിഭാഗത്തിൻറെ ഇന്നത്തെ സ്ഥിതി പരമ ദയനീയമാണ് .സ്ഥാനമോഹവും സ്വത്തു മോഹവും മൂത്ത് വികടിച്ചു മാറിയവർ സഭയെ മുഴുവനായി തകർക്കാൻ വേണ്ടി ശ്രമിച്ചവർ സ്വയം തകരുകയായാണിപ്പോൾ . എന്നും പരാജയം .1908 ൽ സഭ നിയോഗിച്ച മലങ്കര മെത്രാപൊലിത്ത ആയ പ. വട്ടശ്ശേരിൽ തിരുമേനിക്ക് എതിരെ സമാന്തര മെത്രാനെ ഇറക്കിയ നാൾ മുതൽ പരാജയം വട്ടിപ്പണത്തിനു
അവകാശം ഉന്നയിച്ചു , വികട വിവിഭാഗം അവർ കൊടുത്ത കേസ് കൊടുത്ത കേസ് 1924 ൽ വിധിയായി.അവർ എട്ടു നിലയിൽ പൊട്ടി. വട്ടിപ്പണം മലങ്കര സഭക്ക് മാത്രം അവകാശപ്പെട്ടത് എന്ന വിധിയുണ്ടായി.' സഭ പാസ്സാക്കിയ ഭരണഘടനക്കെതിരെ 1938 ൽ അവർ കേസ് കൊടുത്തൂ. ഒന്നാം സമുദായ കേസ്. 1958 ൽ ബഹു. സുപ്രീം കോടതിയിൽ നിന്നും വിധി വന്നു. കേസ് കൊടുത്ത യാക്കോബായക്കാർ തോറ്റു തുന്നം പാടി .കൂടാതെ വലിയൊരു തുക പിഴയായി സഭക്ക് നൽകണം എന്നും ഉത്തരവായി. പിഴയടക്കാൻ നിവർത്തിയില്ലാതെ നെട്ടോട്ടം ഓടിയ അവർ രമ്യതക്കു തയ്യാറായി. പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ വികടനവാദം അവസാനിപ്പിച്ച് യോജിച്ചു. സഭക്ക് ലഭിക്കേണ്ടിയിരുന്ന പിഴതുക മുഴുവനായി നിരുപാധികം ഇളച്ചുകൊടുത്തു.
1964 ൽ പാത്രിയാർക്കീസ് തന്നെ മുഖ്യ കാർമ്മികനായി പൌരസ്ത്യ കാതോലിക്കയായി പ. ഔഗേൻ ബാവയെ മലങ്കരയിൽ വാഴിച്ചു.. സഭ ഇളച്ചു കൊടുത്ത പിഴ തുകയുടെ കാലാവധി ആയ 12 വർഷം (1958-70) തികഞ്ഞപ്പോൾ വിമതനിൽ അവർ വീണ്ടും മെത്രാൻ മോഹം മൂത്ത സഭയിലെ തന്നെ ഒരു വൈദികന്റെ (C M Thomas) നേതൃത്വത്തിൽ വികടനവാദം തുടങ്ങി.
പണ്ട് വട്ടശ്ശേരി തിരുമേനി ആയിരുന്നു പ്രശ്നം എങ്കിൽ ഇക്കുറി സാക്ഷാൽ തോമാ സ്ലീഹായെ തന്നെ പിടിച്ചു. തോമസ്ളീഹക്കു പട്ടത്വം ഇല്ല. എന്നതായിരുന്നു വാദം. തുടർന്ന് 203/70 എന്ന വേദവിപരീത കല്പനയും പാത്രിയർക്കീസ്
പുറത്തിറക്കി സഭയുടെ അറിവോ അനുവാദമോ അംഗീകാരമോ ഇല്ലാതെ രണ്ടു മെത്രാന്മാർ 1974 ൽ മലങ്കരയിൽ പ്രത്യക്ഷപ്പെട്ടു. സഭയുടെ പ്രമുഖ ദേവാലയങ്ങളിൽ കയറി കൂടി . ഗുണ്ടാ ബലത്തിൽ തങ്ങളുടേതെന്നു വരുത്തി കൈവശപ്പെടുത്തി.
വീണ്ടും കേസായി... രണ്ടാം സമുദായ കേസ്. സുപ്രീം കോടതി വരെ എത്തി. 1995 ൽ വിധി വന്നു.. ഈ വിധി ഇനി ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടരുത് എന്ന താക്കീതോടു കൂടി വിധി വന്നു. ഒരു സഭയെ ഉള്ളുവെന്നും, അത് 1934 ലെ സഭയുടെ ഭരണഘടന അനുസരിച്ചു മലങ്കര മെത്രാപ്പൊലിത്ത ഭരിക്കപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സഭ ആണ് എന്നു വ്യക്തമായ വിധി വന്നു. അവർ ഉരുകി
ഉരുകി അസ്തമിച്ചു.
9. വികട വിഭാഗത്തിൽ രൂപം കൊണ്ട മെത്രാന്മാർ ഇന്നത്തെ ശ്രേഷ്ഠൻ അന്നത്തെ ദിവന്നാസിയോസ്, ഇന്നത്തെ കൊച്ചി മെത്രാൻ ആറു മെത്രാപ്പോലിത്തമാർ 34 ഭരണഘടന അംഗീകരിച്ച് അനുസരിച്ച് സഭായോട് ചേർന്ന് നിന്നുകൊള്ളാം എന്നു സത്യവാഗ്മൂലം വെവ്വേറെ എഴുതി ഒപ്പിട്ടു കോടതിയിൽ സമർപ്പിച്ചു. ഗ്രൂപ്പ് വിഭാഗം കോടതിമുഖേന ആവശ്യപ്പെട്ടതനുസരിച്ച് 34 ഭരണഘടന ഭേദഗതി ചെയ്തു.
വസ്തുതകൾ മനസ്സിലാക്കിയ പാത്രിയാർക്കീസ് (പ. സഖാ പ്രഥമൻ) 1999 ൽ കല്പനയിലൂടെ സഭ ഒന്നായി യോജിച്ച് വിവരം 15 ദിവസത്തിനകം fax വിഭാഗത്തിന് മുഖേന അറിയിക്കണം എന്നു കർശന നിർദേശം പുത്തെൻകുരിശിലെ വികടവിഭാഗത്തിന് കൊടുത്തൂ. ഇതുകൊണ്ടും പ്രയോജനമുണ്ടായില്ല .
അവർ പുതിയ പഴുതു തേടി... ഇക്കുറി പിടിച്ചത് അന്നത്തെ മലങ്കര മെത്രാപ്പോലിത്ത ആയിരുന്ന പ. മാത്യൂസ് ദ്വിതീയൻ ബാവയെ ആണ്. ബാവാ സ്ഥാനം രാജി വച്ച് പുതിയ തെരെഞ്ഞെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി മുഖേന വികടന്മാർ ആവശ്യപ്പെട്ടു.
അവർ കരുതിയത് സ്ഥാനം രാജി വെക്കാൻ ബാവയോ സഭയോ അനുവദിക്കില്ല എന്നാണ്. എന്നാൽ സഭയിൽ സമാധാനം ഉണ്ടാകട്ടെ എന്ന ഒറ്റ ലക്ഷ്യത്തിൽ സ്ഥാനത്യാഗം ചെയ്യാനും പുതിയ തെരെഞ്ഞെടുപ്പിനെ നേരിടാനും പ. മാത്യൂസ് ദ്വിതീയൻ ബാവാ സമ്മതം അറിയിച്ചു.
അവർ വീണ്ടും കേസ് കൊടുത്തു പുതിയ തിരെഞ്ഞെടുപ്പ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം എന്നതായിരുന്നു പുതിയ വാദം. സഭ അതും അംഗീകരിച്ചു.
ജസ്റ്റിസ് മളീമട്ടിനെ സുപ്രീം കോടതി നിയോഗിച്ചു. 2002 ൽ പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വിളിച്ചു കൂട്ടി. പ്രശസ്തമായ പരുമല അസോസിയേഷൻ. അതിലേക്കു വേണ്ടി വരുന്ന ചിലവു തുക ഇരുകൂട്ടരും കെട്ടി വച്ചു. പക്ഷേ കാരണം ഒന്നും പറയാതെ അസോസിയേഷനിൽ പങ്കെടുക്കാതെ വികട വിഭാഗം ബഹിഷ്കരിച്ചു.
. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ശ്രി മളീമട്ടിന്റെ നിയന്ത്രണത്തിൽ തെരഞ്ഞെടുപ്പ് നടന്നു. പോൾ ചെയ്ത 3486 വോട്ടിൽ 10 വോട്ടുകളൊഴികെ ബാക്കി മുഴുവൻ വോട്ടുകളും അനുകൂലമായി നേടി പ. മാത്യൂസ് ദ്വിതീയൻ ബാവാ വീണ്ടും മലങ്കര മെത്രാപ്പോലീത്ത ആയി തെരെഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷൻ ബഹിഷ്കരിച്ചു പോയ വികട വിഭാഗം സമാന്തരമായി പുതിയ സഭയുണ്ടാക്കി. പുതിയ ഭരണഘടന ഉണ്ടാക്കി. പുതിയൊരു സഭാ തലവനെ ഉണ്ടാക്കി ശ്രേഷ്ഠ കാതോലിക്ക എന്ന് പേരിട്ടു. കൊച്ചി ഗ്രീഗോറിയൊസിനെ പുതിയ സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റീ ആക്കി.ൽ സുപ്രീം കോടതിയിൽ കേസ് ജയിക്കും എന്ന സ്വപ്നം മൂലം, മൂന്ന് പള്ളിക്കുണ്ടായിരുന്ന കേസിനെ സഭയിലെ അനേകം പള്ളികൾക്ക് ബാധകമാക്കി വികട വിഭാഗം തന്നെ ഏകപക്ഷീയമായി 1064 പള്ളികളുടെ ലിസ്റ്റ് കോടതിയിൽ കൊടുത്ത് കേസിനോട് ചേർത്തു വച്ചു. വീണ്ടും, അവർ ന്നുവരെ ഒരു തർക്കവും ഇല്ലാതിരുന്ന പള്ളികളെ പോലും ചേർത്തു 600 പള്ളികളുടെ extra ലിസ്റ്റ് വികട വിഭാഗം കൊടുത്തൂ. അങ്ങനെ കേസ്സുമായി ബന്ധപ്പെട്ട തർക്കമുള്ള പല്ലുകളിടെ എണ്ണം 1665 ആയി.
2017 ൽ വിധി വന്നു. 1958 ലെയും 1995 ലെയും സുപ്രീം കോടതി വിധികൾ ശരി വച്ചുകൊണ്ട് സുപ്രീം കോടതിയുടെ അപ്പീൽ ഇല്ലാത്ത അന്തിമ വിധി. മാർത്തോമാ സ്ലീഹക്ക് പട്ടത്വം ഇല്ല എന്ന് വാദിച്ച വികടന്മാരുടെ ചെകിടത്തേറ്റ അടിയായി ദൈവനിശ്ചയം പോലെ മാർത്തോമാ സ്ലീഹയുടെ ദുഖ്റോനൊ പെരുന്നാളായ ജൂലൈ 03 നു തന്നെ ബഹു. സുപ്രീം കോടതിയുടെ വിധി വന്നു.
അതിൽ യാക്കോബായ വിഭാഗം തട്ടിക്കൂട്ടിയ സമാന്തര സംവിധാനങ്ങൾ എല്ലാം റദ്ദാക്കി.
. മലങ്കര സഭക്ക് അനുകൂലമായ വിധി. അപ്പീൽ ഇല്ല. പിന്നെ
അവർ
Clarification ഫയൽ ചെയ്തു.അതും കോടതി തള്ളി.
വീണ്ടും അവർ curative petition
ഫയൽ ചെയ്തു. അതും തള്ളി. ഓരോന്നു പറഞ്ഞു
വീണ്ടും സുപ്രീം കോടതിയിൽ പോയി. 25000 രൂപാ പിഴയുൾപ്പടെ കോടതി ചുമത്തി.ഇങ്ങനെ സുപ്രീം കോടതിയിലോട്ടുള്ള പോക്ക് അവർ അവസാനിച്ചു. ഇനി ഒരു കോടതിയിലും പോകാൻ കഴിയില്ല . ഇപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി, പോലീസിനെ ഉപയോഗിച്ച് വിധി നടത്തിപ്പ് നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണ് . ഇതിനകം 60 വലിയപള്ളികളിൽ
വിധി നടപ്പിലാക്കാൻ , ഇനി വിധി നടപ്പിലാക്കാൻ ഏതാനം വലിയ പള്ളികൾ മാത്രം . ചെറിയ പള്ളികളിൽ വിധി നടപ്പിലാക്കാൻ
വലിയ പ്രയാസമില്ല . ഇനിയും വിധി നടത്തിപ്പ് നീട്ടി കൊണ്ടുപോകുന്നത് ശരിയല്ല,
പ്രൊഫ . ജോൺ കുരാക്കാർ
No comments:
Post a Comment