ആഗോളതാപനം കുറയ്ക്കാൻ സമ്പന്നരാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ മടികാണിക്കുന്നത് എന്തുകൊണ്ട്?
മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ വളരെ പ്രധാനപെട്ടതാണ് ആഗോള താപനിലയുടെ വർദ്ധനവ് . ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം നൂറ്റാണ്ടായിരുന്നു .
. 2030 ആകുമ്പോഴേക്കും, ശ.ശ. ആഗോള താപനില, വ്യാവസായിക വിപ്ലവം ആരംഭിക്കുന്നതിനു മുന്പത്തെക്കാള്‍ 2°C ഉം, 2090 ആകുമ്പോഴേക്കും 4°C ഉം കൂടുതല്‍ ആകും. ഈ വര്ധന നിസ്സാരമെന്ന് തോന്നാം. പക്ഷേ, കഴിഞ്ഞ ആയിരം വര്ഷങ്ങളിലുണ്ടായ വര്ധനവ് 0.2°C മാത്രമായിരുന്നു. ഇപ്പോള്‍ അത്രയും വര്‍ധനവുണ്ടാകാന്‍ പത്തു വര്ഷം തന്നെ വേണ്ട. 1990 കളിലെ ശ.ശ. വാര്ഷിക വര്ധന 0.3°C ആയിരുന്നു. ഏറ്റവും ഒടുവിലത്തെ മതിപ്പുകണക്കനുസരിച്ച് 2100 - ആകുമ്പോഴേക്കും ആഗോള താപനില 1.4°C മുതല്‍ 5.8°C വരെ ഉയര്ന്നേക്കും. താപനില ഇപ്പോഴത്തേതിലും ഒരു ഡിഗ്രി കൂടിയാല്‍ അത്, കഴിഞ്ഞ പത്തു ലക്ഷം വര്ഷങ്ങളില്‍ ഉണ്ടാകാത്തത്ര വര്ധനവായിരിക്കും.സമ്പന്നരാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ മടികാണിക്കുന്നതിന്റെ കാരണമിതാണ്. പക്ഷേ, അത് അന്തരീക്ഷത്തെ മലിനമാക്കുകമാത്രമല്ല, അതുവഴി ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും വേഗമേറ്റുകകൂടിചെയ്യുന്നുണ്ട്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നകാര്യംവരുമ്പോൾ ‘ആദ്യം നീ, ആദ്യം നീ’ എന്ന പല്ലവിയാണ് ലോകത്തെ മിക്ക രാജ്യങ്ങളുടെയും ചുണ്ടിലുതിരുന്നത്.
ആഗോളതാപനം നിയന്ത്രണവിധേയമാകണമെങ്കിൽ കാർബൺബഹിർഗമനം വലിയതോതിൽ വെട്ടിച്ചുരുക്കണം. അതിന് പല രാജ്യങ്ങളും ഇനിയും വേണ്ടത്ര സന്നദ്ധമായിട്ടില്ല എന്നതാണ് വസ്തുത. ലോകത്തെയാകെത്തന്നെ താമസയോഗ്യമല്ലാതാക്കാൻപോന്ന ഭീഷണയാഥാർഥ്യമാണ് ആഗോളതാപനമെന്നതാണ് പലപ്പോഴും ഭരണകൂടങ്ങൾ കാണാതെപോകുന്നത്; അല്ലെങ്കിൽ അറിയാത്തതുപോലെ നടിക്കുന്നത്അ.ന്തരീക്ഷമലിനീകരണത്തിന് ഇടയാക്കുന്ന കാർബൺ ബഹിർഗമനം ലഘൂകരിച്ചാൽ അത് നാടിന്റെ സാമ്പത്തികവളർച്ചയെയും വികസനത്തെയും ബാധിക്കും. കാർബൺ ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ചുരുക്കണമെന്ന സന്ദേശം വേണ്ടവിധം ചെവിക്കൊള്ളാൻ ലോകത്തെ സമ്പന്നരാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ മടികാണിക്കുന്നതിന്റെ കാരണമിതാണ്. പക്ഷേ, അത് അന്തരീക്ഷത്തെ മലിനമാക്കുകമാത്രമല്ല, അതുവഴി ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും വേഗമേറ്റുകകൂടിചെയ്യുന്നുണ്ട്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നകാര്യംവരുമ്പോൾ ‘ആദ്യം നീ, ആദ്യം നീ’ എന്ന പല്ലവിയാണ് ലോകത്തെ മിക്ക രാജ്യങ്ങളുടെയും ചുണ്ടിലുതിരുന്നത്. അതുകൊണ്ടുതന്നെ, അതിനുള്ള ആത്മാർഥശ്രമങ്ങൾ കുറവുമാണ്.പക്ഷേ, ഈ രീതിയിൽ ഏറെക്കാതം നാം മുന്നോട്ടുപോകില്ല എന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക കാലാവസ്ഥാ സംഘടന(വേൾഡ് മെറ്റീറോളജിക്കൽ ഓർഗനൈസേഷൻ-ഡബ്ള്യു.എം.ഒ.) കഴിഞ്ഞദിവസം നൽകിയത്. ആഗോളതാപനംമൂലം ലോകം വലിയ ആപത്തിലേക്കാണ് നീങ്ങുന്നതെന്നും ഈ സ്ഥിതി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തൃപ്തികരമല്ലെന്നുമാണ് ഡബ്ള്യു.എം.ഒ. പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോർട്ടിൽ പറയുന്നത്. എക്കാലത്തെയും കൂടിയ അളവിലാണ് കഴിഞ്ഞവർഷം ലോകം കാർബൺവാതകങ്ങൾ പുറന്തള്ളിയതെന്നും ഏറ്റവും ചൂടേറിയ വർഷമെന്ന 2023-ന്റെ റെക്കോഡ് 2024 തിരുത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെയാകെത്തന്നെ താമസയോഗ്യമല്ലാതാക്കാൻപോന്ന ഭീഷണയാഥാർഥ്യമാണ് ആഗോളതാപനമെന്നതാണ് പലപ്പോഴും ഭരണകൂടങ്ങൾ കാണാതെപോകുന്നത്; അല്ലെങ്കിൽ അറിയാത്തതുപോലെ നടിക്കുന്നത്. അസഹ്യമായ ചൂടും അനിയന്ത്രിതമായ മഴയുമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങളും അതിരൂക്ഷമായ ഭക്ഷ്യക്ഷാമവുമൊക്കെ ഇതുമൂലം വരാനിരിക്കുന്നതേയുള്ളൂ.
കാർബൺപുറന്തള്ളൽ കുറയ്ക്കുന്നകാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേത്. ഇക്കാര്യത്തിൽ ആഗോളസൂചികയിൽ ഏഴാംസ്ഥാനം നമുക്കുണ്ട്. എങ്കിലും ആഗോളതാപനത്തിന്റെ തിക്തഫലങ്ങൾ നമുക്കും അനുഭവിക്കേണ്ടിവരുന്നു. പറയത്തക്ക വികസനനേട്ടങ്ങൾപോലുമില്ലാത്ത ചെറുരാജ്യങ്ങളുടെകാര്യം അതിലേറെ കഷ്ടമാണ്. യു.എസും യൂറോപ്യൻ യൂണിയനുമടക്കമുള്ള സമ്പന്നലോകവും വികസ്വരരാജ്യങ്ങളും പിടിവാശിയുപേക്ഷിച്ച്, കാർബൺബഹിർഗമനം ഗണ്യമായി ചുരുക്കുകമാത്രമാണ് പോംവഴി. കൽക്കരിയുടെ അമിതോപയോഗം നിയന്ത്രിക്കുന്നതടക്കം ഇക്കാര്യത്തിൽ ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ഇന്ത്യയും തിരിച്ചറിയണം.
പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികള്‍ ബഹിരാകാശത്തു കൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഇപ്രകാരം പകല്‍ സമയത്ത് പതിക്കുന്ന സൂര്യരശ്മികളിലെ ഊര്ജത്തിന്റെ ഏറിയ പങ്കും മേഘങ്ങളിലും സമുദ്ര ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചുപോകും. ചെറിയൊരു പങ്ക്, ഭൂമിയും അതിലെ ജലവും ജീവരൂപങ്ങളും കൂടി ആഗിരണം ചെയ്യും, ഇങ്ങനെ ആഗിരണം ചെയ്യുന്ന ഊര്ജം ഭൂമിയുടെ താപനില ഉയര്ത്തുകയും അതിന് ഫലമായി ഭൂമി ഇന്ഫ്രാറെഡ് തരംഗങ്ങള്‍ ഉത്സര്ജിക്കുകയും ചെയ്യുന്നു. ഈ രശ്മികള്ക്ക് ഭൂമിയിലേക്കു പതിക്കുന്ന രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യമുണ്ട്. പകല്‍ ഊര്ജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ആഗിരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിര്ഗമിക്കേണ്ട ചൂടില്‍ ഒരു വലിയ ഭാഗം ഭൂമിയില്ത്തന്നെ തങ്ങും. തുടര്ച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. അങ്ങനെ അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഒരു നല്ല പുതപ്പിന്റെ ധര്മം നിര്വഹിക്കുന്നു. ഈ ധര്മം നിറവേറ്റപ്പെടാതിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് അറിയാന്‍ ചന്ദ്രനിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ചന്ദ്രനിലും സൂര്യരശ്മികള്‍ പതിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് ചന്ദ്രനും ഭൂമിയും ഏകദേശം ഒരേ ദൂരത്താണ്. ഒരു നിശ്ചിത യൂണിറ്റ് സ്ഥലത്ത് ലഭിക്കുന്ന ചൂട് രണ്ടിലും ഏകദേശം സമവും. പക്ഷേ ഭൂമിയിലെ ശ.ശ. ചൂട് 15 °C ഉം, ചന്ദ്രനിലേത് മൈനസ് 18 °C ഉം. കാരണം ചന്ദ്രന് അന്തരീക്ഷം ഇല്ല. തിരിച്ചു പോകുന്ന ചൂടിനെ കുടുക്കി നിലനിര്ത്താനുള്ള വാതകങ്ങളുമില്ല. ചന്ദ്രനില്‍ പതിക്കുന്ന മുഴുവന്‍ ചൂടും ബഹിരാകാശത്തേക്കു മടങ്ങിപ്പോകുന്നു; ജീവന് നിലനില്‍ക്കാനുള്ള ചൂട് അവിടെ ഇല്ല.
ഹരിത വാതകങ്ങള്‍ സ്വാഭാവികമായിത്തന്നെ അന്തരീക്ഷത്തിലുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ, കാര്ബണ്ഡൈഓക്സൈഡ് (CO2)), മീഥേയിന്‍ (CH4O), നൈട്രസ് ഓക്സൈഡ് (N2O), ഓസോണ്‍ (O3)) എന്നിവയാണ്. സ്വാഭാവികമായി അന്തരീക്ഷത്തിലുള്ള CO2) ആണ് പകുതിയിലധികം ഹരിതഗൃഹപ്രഭാവത്തിന് കാരണം. ഈ വാതകം ആകെ അന്തരീക്ഷ വാതകങ്ങളുടെ 0.03 ശ.മാ. മാത്രമേയുള്ളൂ. എങ്കിലും ഒരു നല്ല കരിമ്പടം പോലെ ഭൂമിയെ പൊതിഞ്ഞ്, മുകളില്‍ പറഞ്ഞവിധം ചൂടിനെ തടയുന്നു. കൂടാതെ മനുഷ്യപ്രവര്ത്തനങ്ങളുടെ ഫലമായും ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ എത്താം. ഊര്ജം, കൃഷി, വ്യവസായം എന്നീ രംഗങ്ങളിലെ പ്രവര്ത്തനങ്ങളാണ് പ്രധാനമായും CO2) വമിക്കല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. വ്യവസായവിപ്ലവം ആരംഭിച്ചതിനുശേഷം, അന്തരീക്ഷത്തിലെ CO2)-ന്റെ സാന്ദ്രത 30 ശ.മാ.വും, മിഥേന്ന്റെ സാന്ദ്രത ഇരട്ടിയിലധികവും, നൈട്രസ് ഓക്സൈഡിന്റേത് 15 ശ.മാ.വും, ക്ലോറോഫ്ളൂറോകാര്ബണ്ന്റേത് (CFC) 900 ശ.മാ.വും വര്ധിച്ചിട്ടുണ്ട് (2006). ഈ വര്ധനവുകളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തിന് ചൂടിനെ കുടുക്കാനുള്ള കഴിവ് വളരെ അധികമായിട്ടുണ്ട്. ഓരോ വാതകത്തിന്റെയും അളവ് വര്‍ധിക്കുമ്പോള്‍ അവയുടെ സാന്ദ്രതയും വര്ധിക്കും. കൂടുതല്‍ ചൂട് തടയപ്പെടും - പുതപ്പിന്റെ കട്ടി കൂടിയാലത്തെ പോലെ. മറ്റുചില വാതകങ്ങളും ഹരിതഗൃഹവാതകങ്ങളായി ഭവിക്കാറുണ്ട്. ഇവ ഓരോന്നിന്റെയും സ്രോതസ്സും വര്ധനവിന്റെ തോതും ആഗോള താപനത്തിലെ പങ്കും, വ്യത്യസ്തമാണ്., കല്ക്കരി, എണ്ണ, (പെട്രോള്‍, ഡീസല്‍), പ്രകൃതിവാതകം തുടങ്ങിയ ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയതാണ്. ആധുനിക വ്യവസായശാലകളും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും മോട്ടോര്‍ വാഹനങ്ങളും ജനപ്പെരുപ്പവും ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിക്കാന്‍ ഇടയാക്കി. 1850നും 1950-നും ഇടയ്ക്കുള്ള ഒരു ശ.-ത്തില്‍ കത്തിച്ചത്ര കാര്‍ബണ്‍ ഇപ്പോള്‍ ഓരോ പത്തു വര്ഷവും കത്തിച്ചു തീര്ക്കുന്നു. ഒരു ടണ്‍ കാര്‍ബണ്‍ കത്തിക്കുമ്പോള്‍ ഏകദേശം 3.3 ടണ്‍ CO2) ഉത്പാദിപ്പിക്കപ്പെടും. 2000-ാമാണ്ടിലെ CO2) ലവല്‍, പുറകോട്ടുള്ള 200 ലക്ഷം വര്ഷങ്ങളില്‍ വച്ച് ഏറ്റവും ഉയര്ന്നതായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലെ വര്ധനവും CO2) വിസര്ജത്തിനു കാരണമാണ്. ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ജൈവവസ്തുക്കള്‍ കത്തിക്കുന്നതും CO2)-ന്റെ മറ്റു സ്രോതസ്സുകളാണ്.
വനനാശം മൂലം CO2) വലിച്ചെടുക്കുന്നത് കുറയുന്നു. വനങ്ങള്‍ കത്തി നശിക്കുമ്പോഴും കൂടുതല്‍ CO2) അന്തരീക്ഷത്തില്‍ എത്തും. ഒരു വശത്ത് നാം കൂടുതല്‍ CO2) അന്തരീക്ഷത്തിലേക്കു വിടുന്നു. മറുവശത്ത് അതിനെ നീക്കം ചെയ്യാനുള്ള പ്രകൃതിയുടെ മാര്ഗം തടയുകയും ചെയ്യുന്നു. കഴിഞ്ഞ 150 വര്ഷങ്ങളില്‍ അന്തരീക്ഷത്തിലെ CO2)-ന്റെ വര്ധനവില്‍ 30 ശ.മാ.വും വനനാശം മൂലമാണ്.
ഒരു വര്‍ഷത്തില്‍ ഒരിന്ത്യാക്കാരന് ശ.ശ. ഒരു ടണ്‍ ഹരിതഗൃഹവാതകം പുറത്തുവിടുമ്പോള്‍, ഒരു യു.എസ്.എ.ക്കാരന്റെ പങ്ക് 20 ടണ്ണാണ്. (2000-ാമാണ്ടില്‍). കഴിയുന്നത്ര മരങ്ങൾ വച്ചുപിടിപ്പിക്കുക .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment