Pages

Monday, January 8, 2024

ആദിത്യ എൽ-1: വിജയത്തിനുപിന്നിൽ വനിതകൾ

 

ആദിത്യ എൽ-1: വിജയത്തിനുപിന്നിൽ വനിതകൾ



: ആദിത്യ എൽ-1 ലക്ഷ്യത്തിലെത്തിയതിൽ തമിഴ്നാട്ടുകാരിയായ നിഗാർ ഷാജിയുടെ പങ്ക് വലുതാണ്. ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞയായ നിഗാർ ഷാജിയാണ് ആദിത്യ എൽ-1 പ്രോജക്ട് ഡയറക്ടർ. കഴിഞ്ഞ ഒമ്പതുവർഷമായി ദൗത്യവിജയത്തിനായി പരിശ്രമിച്ചു വരികയായിരുന്നു നിഗാർ. വളരെ കുറച്ച് രാജ്യങ്ങൾമാത്രമേ ബഹിരാകാശാധിഷ്ഠിത സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളൂവെന്നും ഇപ്പോൾ ഇന്ത്യയും നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

തമിഴ്നാട് തെങ്കാശി ജില്ലയിലെ സെങ്കോട്ടെയാണ് സ്വദേശം. ഗണിത ശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള പിതാവ് ഷെയ്ക്ക്മീരാനാണ് എൻജിനിയറാകാൻ നിഗാർ ഷാജിക്ക് പ്രചോദനമായത്. സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. തിരുനെൽവേലി ഗവൺമെന്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും നേടി. ഡോക്ടറാകണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നത്. എന്നാൽ, എൻജിനിയറാകാൻ സ്വയം തീരുമാനിക്കുകയായിരുന്നു. സ്പെയ്സ്ക്രാഫ്റ്റ് ടെസ്റ്റ് എൻജിനിയറായിട്ടാണ് കരിയർ തുടങ്ങിയത്.

.എസ്.ആർ..യിലെ പ്രമുഖ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായ നിഗാർ ഷാജി നിലവിൽ ലോവർ എർത്ത് ഓർബിറ്റ്, പ്ലാനറ്ററി മിഷനുകളുടെ പ്രോഗ്രാം ഡയറക്ടറാണ്. കൂടാതെ .എസ്.ആർ.. വികസിപ്പിക്കുന്ന എല്ലാ ലോ എർത്ത് ഓർബിറ്റിങ് ബഹിരാകാശ പേടകങ്ങളുടെയും ഗ്രഹാന്തര ദൗത്യങ്ങളുടെയും ഉത്തരവാദിത്വമുണ്ട്. ശുക്രനിലേക്കുള്ള ദൗത്യത്തിന്റെയും സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനായുള്ള ദൗത്യങ്ങളുടെയും പഠന ഡയറക്ടർ എന്ന ചുമതലയും വഹിക്കുന്നുണ്ട്. .എസ്.ആർ..യിൽ വനിതകൾക്ക് വിവേചനമില്ലെന്നും കഴിവാണ് പ്രധാനമെന്നും നിഗാർ ഷാജി പറയുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: