Pages

Monday, January 1, 2024

ജനുവരി 02 മന്നം ജയന്തി

 

ജനുവരി 02  മന്നം ജയന്തി

 


ഇന്ന് ജനുവരി 02 -മന്നം ജയന്തി . 1878 ജനുവരി രണ്ടിന് പെരുന്നയില്മന്നത്തുവീട്ടില്പാര്വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്നമ്ബൂതിരിയുടെയും പുത്രനായി ജനിച്ച് ഭാരത കേസരി ആയി വളർന്ന മന്നത്ത് പത്മനാഭൻ.... മന്നത്തിന്റെ സേവനപ്രവര്ത്തനങ്ങള്മുഖ്യമായും നായര്സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കള്നാനാജാതിമതസ്ഥരായ ബഹുജനങ്ങളായിരുന്നു എന്നുള്ളതാണ് വസ്തുത.1924-ല്നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, മന്നത്തിന്റെ നേതൃത്വത്തില്വൈക്കത്തു നിന്നും കാല്നടയായി രാജധാനിയിലേക്കു പുറപ്പെട്ട 'സവര്ണജാഥ', ഗുരുവായൂര്സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാ ചാതുരിയേയും നേതൃ ജയന്തി പാടവത്തേയും, പ്രക്ഷോഭണ വൈദഗ്ധ്യത്തേയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്.

 

ഭാരത സര്ക്കാര്പത്മഭൂഷണ്പുരസ്ക്കാരം നല്കി ആദരിച്ച, ഒരു സമുദായ നേതാവ് എന്നതിനപ്പുറം കേരളത്തെ സ്വാധീനിച്ച സാംസ്കാരിക നായകരിൽ ഒരാളായ, വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി ജീവിച്ചു മരിച്ച മന്നത്ത് പത്മനാഭൻറെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

 

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സുവ്യക്തവും ശക്തവുമായ നിലപാടുകൾകൊണ്ട് സ്വന്തം സ്ഥാനമുറപ്പിച്ച പ്രസ്ഥാനമാണ് നായർ സർവീസ് സൊസൈറ്റി. ഒരു സമുദായസംഘടനയ്ക്ക് വിശാലമായ പൊതുതാത്പര്യം മുൻനിർത്തി ഇത്തരം ഇടപെടലുകൾ നടത്താൻ ശേഷി കൈവന്നത്, അതിനെ നട്ടുവളർത്തിയ കൈകളുടെ കരുത്തിൽനിന്നാണ്എന്നതിൽ സംശയമില്ല. മന്നത്ത് പദ്മനാഭന്റെ അടിയുറച്ച ധാർമികബോധവും സത്യനിഷ്ഠയും സാമൂഹിക പ്രതിബദ്ധതയും കർമോത്സുകതയുമാണ് നായർ സർവീസ് സൊസൈറ്റിക്ക് പകർന്നുകിട്ടിയത്. എൻ.എസ്.എസ്. അന്നും ഇന്നും അതിന്റെ പിതൃകടം വീട്ടുന്നത് സമുദായാചാര്യനോടുള്ള നിസ്സീമമായ ആദരവും കടപ്പാടും ഏറ്റുപറഞ്ഞുകൊണ്ടാണെന്നതും ശ്രദ്ധേയം.

 

സാമൂഹികപ്രശ്നങ്ങളെ ആഴത്തിൽ വിശകലനംചെയ്ത്, യുക്തിപൂർവം പരിഹാരങ്ങൾ കണ്ടെടുത്ത്, കൃത്യവും വ്യക്തവുമായ പ്രായോഗികമാർഗങ്ങൾ അവലംബിച്ച്, ഉറച്ച ചുവടുകൾവെച്ച് ലക്ഷ്യത്തിലേക്ക് കയറിപ്പോകുന്ന തികഞ്ഞ ആസൂത്രണബുദ്ധിയായിരുന്നു മന്നത്തിന്റേത്. നേതൃശേഷിയിലും സംഘാടനപാടവത്തിലും മന്നത്തിനുതുല്യമായി മന്നംമാത്രം. ആജ്ഞാശക്തിക്കൊപ്പം സമന്വയബുദ്ധിയും സമ്മേളിച്ച മന്നനായിരുന്നു മന്നം.പതിറ്റാണ്ടുകൾ നിലനിന്ന സാമൂഹികപ്രശ്നങ്ങളെ വിധിയെന്നുപഴിച്ച് പരിതപിച്ചവർക്കും പ്രതിസന്ധിയെന്നെണ്ണി പകച്ചുനിന്നവർക്കും അവരുടെ മനോഭാവമാണ് മാറ്റേണ്ടതെന്ന ബോധ്യം പകർന്നുകൊടുത്തു, മന്നത്ത് പദ്മനാഭൻ. മുമ്പേനടന്ന് അദ്ദേഹം വഴിവെട്ടി. വഴിയേ ധൈര്യമായി നടന്ന്മുന്നേറാൻ ദുർബലരെന്ന് സ്വയം ധരിച്ചവരെ പ്രാപ്തരാക്കി. സാമൂഹികയാഥാർഥ്യങ്ങൾ നീതിക്കും ധർമത്തിനും നിരക്കാത്തതെങ്കിൽ അതിന്റെ മുന്നിൽ പതറാതെ നേരിട്ട്എതിർത്തുതോൽപ്പിക്കേണ്ടതാണെന്ന ഉറച്ച നിലപാടായിരുന്നു മന്നത്തിന്. അരുതായ്മകൾക്കെതിരേ ഗർജിക്കുന്ന സിംഹമായിരുന്നു ഭാരതകേസരി.

അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ച മന്നത്തിന്റെ വാഗ്വൈഭവം അദ്വിതീയമായിരുന്നു. വാക്കിനെയും പ്രവൃത്തിയെയും ഒരേദിശയിൽ ചലിപ്പിച്ച മന്നംസ്വന്തം സമുദായോന്നതിക്കായി പരിശ്രമിക്കുമ്പോൾ ഇതരസമുദായങ്ങൾക്ക് ക്ഷോഭകരമായതൊന്നും ചെയ്യില്ലഎന്ന എൻ.എസ്.എസിന്റെ സ്ഥാപനപ്രതിജ്ഞ ജീവിതത്തിലുടനീളം പാലിച്ചു. ഒരു തികഞ്ഞ സോഷ്യലിസ്റ്റ് എന്ന്വിളിക്കാവുന്നവിധം എല്ലാവരുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു, മന്നത്തിന്റേത്. സർവോദയസങ്കല്പവും അയിത്തത്തിനെതിരായ സമരവും മുൻനിർത്തിയാണ് സർദാർ കെ.എം. പണിക്കർ അദ്ദേഹത്തെകേരളത്തിലെ മദൻമോഹൻ മാളവ്യഎന്ന്വിശേഷിപ്പിച്ചത്.

 

ശരിയുടെ വഴിയിൽ സഞ്ചരിച്ച മന്നം ആരെയും ഒരിക്കലും ഭയപ്പെട്ടില്ല. എതിർപ്പുകളെ അവഗണിച്ച് ആത്മവിശ്വാസത്തിന്റെ ബലത്തിൽ മുന്നോട്ടുപോയി. മാതൃഭൂമിയുടെ ആദ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ എഴുതി: ‘ഭീഷണിപ്പെടുത്തി അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാമെന്നോ ചെയ്യാൻ തീർച്ചപ്പെടുത്തിയ കാര്യത്തിൽനിന്ന് പിന്തിരിപ്പിക്കാമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിപ്പോയെന്ന് അതിവേഗം മനസ്സിലാക്കത്തക്കവിധം മന്നം അവരെ പാഠം പഠിപ്പിക്കും

ക്ലേശപൂർണമായാലും കർമമാർഗത്തിൽ തളരാതെ മുന്നോട്ടുതന്നെ നടന്ന മന്നം, തനിക്കുപറ്റാത്ത എന്തെങ്കിലും കാര്യമുള്ളതായി കരുതിയില്ല. താൻ ചെയ്യാനുദ്ദേശിക്കാത്തതെന്തെങ്കിലും ചെയ്യാൻ മറ്റാരെയും ഉപദേശിച്ചതുമില്ല. താഴ്ന്നജാതിക്കാരെന്ന് സമൂഹം കല്പിച്ചവരെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ഭക്ഷണം വിളമ്പിക്കൊടുത്തതുപോലെ വിപ്ലവകരവും പേരിലെ ജാതിവാൽ മുറിച്ചതുപോലെ മാതൃകാപരവുമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായി. ഒന്നുമില്ലായ്മയിൽനിന്ന്തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് വിദ്യാഭ്യാസരംഗത്ത് മന്നം പടുത്തുയർത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജാതി-മത ഭേദമില്ലാതെ കേരളീയ സമൂഹത്തിന്റെ വൈജ്ഞാനികപുരോഗതിക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. എൻ.എസ്.എസ്. എന്ന സംഘടനയ്ക്ക് തേജസ്സാർന്ന ദിശാബോധം പകരുന്നതിലും പഴുതില്ലാത്ത നിയമാവലി തയ്യാറാക്കുന്നതിലും അന്തസ്സുയർത്തുംവിധം ഭൗതിക ആസ്തികൾ സൃഷ്ടിക്കുന്നതിലും മന്നം മാന്ത്രികനെപ്പോലെ കൈയടക്കം കാട്ടി ഏവരെയും വിസ്മയംകൊള്ളിച്ചു. പൊതുനന്മയ്ക്കായി യുക്തിപൂർവം പ്രവർത്തിക്കുകയും അതിന് തടസ്സമായ സ്വാർഥതയെയും അധികാരമോഹത്തെയും ദുരാചാരങ്ങളെയും എതിർത്ത് തോൽപ്പിക്കുകയുമാണ് മന്നം നിർവഹിച്ച ദൗത്യം.

 

നായർ സർവീസ് സൊസൈറ്റി വൈക്കത്ത് സ്ഥാപിച്ച മന്നത്തിന്റെ പൂർണകായപ്രതിമ, പെരുന്നയിൽ അതിമനോഹരമായി സംവിധാനംചെയ്ത് ക്ഷേത്രതുല്യം പവിത്രതയോടെ സംരക്ഷിച്ചുവരുന്ന മന്നം സമാധിമണ്ഡപം, പുതുതായി പണിതീർത്ത അതിവിശാലമായ കൺവെൻഷൻ സെന്ററും അതിഥിമന്ദിരവും എന്നിവയൊക്കെ മന്നത്തിന്റെ സ്മാരകങ്ങളാകുന്നത് കേവലം പേരുകൊണ്ടല്ല. നാടിന്റെ സാമൂഹികനവോത്ഥാനത്തിനും മനുഷ്യന്റെ ആത്മീയ-ഭൗതിക ഉന്നമനത്തിനും മന്നം ആശയംകൊണ്ടും പ്രവൃത്തികൊണ്ടും പകർന്ന ഊർജം നായർ സർവീസ് സൊസൈറ്റിയുടെ പിൻകാലനേതൃത്വത്തെ ആഴത്തിൽ സ്പർശിച്ചതിന്റെ തെളിവുകളാണവ.സമുദായാചാര്യന്മന്നത്തു പത്മനാഭന്റെ 147-ാമത് ജയന്തി ആഘോഷങ്ങള്ക്ക് ഇന്ന് പെരുന്നയില്തിരി തെളിയും.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: