ഗസ്സയിൽ നിന്ന് വിലാപം 10 ബന്ദികളെ വിട്ട് അയക്കുക,യുദ്ധം അവസാനിക്കട്ടെ.
ഗസ്സയിൽ യുദ്ധം തുടരുന്നു. ഗസ്സ മരുപറമ്പായി മാറുന്നു. പാലസ്തീൻ കാർ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങളും മുതിർന്നവരും മരിച്ചു വീഴുന്നു. ഇതിന് ഉത്തരവാദി ഹാമാസ് തീവ്രവാദികളാണ്.
കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളിൽ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 13,000ലേറെ പേരിൽ 5000ലേറെയും കുട്ടികളാണെന്നത് യുദ്ധമുഖത്തെ നടുക്കുന്ന യാഥാർഥ്യമായി അവശേഷിക്കുന്നു.ഒക്ടോബർ 7ന് ഹാമാസ് തീവ്രവാദികൾ പാരചൂട്ടിൽ ഇസ്രായേലിൽ ഇറങ്ങി കണ്ണിൽ കണ്ട 1500 ഇസ്രായേലി ജനങ്ങളെ അതി ദാരുണമായി കൊലപെടുത്തുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. അവർ കാറ്റ് വിതച്ചു കൊടും കാറ്റ് കൊയ്യുകയാണ്. പലസ്തീൻ തകരുകയാണ്. അവിടെ കൊല്ലപ്പെട്ടവർ മാത്രമല്ല, ഉറ്റവർ കൊല്ലപ്പെട്ട് അനാഥമായ കുഞ്ഞുങ്ങൾ, കൈകാലുകൾ നഷ്ടമായി ശിഷ്ടജീവിതം മുഴുവൻ നരകയാതന അനുഭവിക്കേണ്ട കുഞ്ഞുങ്ങൾ, യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ഒരിക്കലും കരകയറാനാകാതെ മാറാരോഗികളായി മാറുന്ന കുഞ്ഞുങ്ങൾ, അങ്ങനെ ഗസ്സയിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതം സങ്കൽപ്പാതീതമാണ്.
ഇസ്രായേൽ ആക്രമണത്തിൽ കണ്ണിന് മാരകമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ പിതാവിന്റെ ഹൃദയം തകർന്നുള്ള കരച്ചിൽ ഗസ്സയിൽ നിന്ന് കേൾക്കാം. 'ഡോക്ടർ, എന്റെ രണ്ടു കണ്ണും എടുത്തോളൂ, എന്നിട്ട് എന്റെ മകൾക്ക് കണ്ണുകൾ നൽകൂ' -ഡോക്ടറോട് ആ പിതാവ് പറയുന്നു. ഇരുകണ്ണുകൾക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു കരളലിയിക്കുന്ന ദൃശ്യങ്ങൾ. ഹാമാസ് തീവ്രവാദികൾ പാവപെട്ട പലസ്തീൻ ജനങ്ങളെ മറയാക്കി തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണ്.ഗസ്സയിൽ വെടിനിർത്തൽ ആവശ്യം ആവർത്തിച്ച് യു.എൻ. എന്തു തന്നെ പേരിട്ടുവിളിച്ചാലും അടിയന്തരമായി ആക്രമണം നിർത്തണമെന്ന് യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്സ് ആവശ്യപ്പെട്ടു.
തങ്ങളുടെ ബന്ദികളെ വിട്ട് അയക്കാതെ വെടി നിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. സിവിലിയന്മാർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള അവസരമൊരുക്കണമെന്നും യു. എൻ ആവശ്യപ്പെട്ടു.യു.എൻ പൊതുസഭയിലാണ് മാർട്ടിൻ ഗ്രിഫിത്ത്സ് ആവശ്യമുയർത്തിയത്.
ഗസ്സയിൽ ഭവനരഹിതരായവർക്കു വേണ്ടി കൂടുതൽ അഭയാർത്ഥി കേന്ദ്രങ്ങൾ ആവശ്യമുണ്ടെന്നും യു.എൻ റിലീഫ് എമർജൻസി റിലീഫ് കോ-ഓർഡിനേറ്റർ കൂടിയായ ഗ്രിഫിത്ത്സ് സൂചിപ്പിച്ചു. ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടിയുള്ള യു.എൻ കേന്ദ്രത്തിൽ നിലവിൽ ആയിരങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ, ഇവിടങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മാർട്ടിൻ ഗ്രിഫിത്ത്സ് കൂട്ടിച്ചേർത്തു.ബന്ദികളെ ഉടൻ വിട്ടയച്ചു ലോകത്ത് സമാധാനം സ്ഥാപിക്കേണ്ടതാണ്.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment