Pages

Friday, August 18, 2023

മലങ്കര സഭ ഒന്നേയുള്ളൂ യാക്കോബായക്കാരും മലങ്കര സഭയുടെ അംഗങ്ങൾ തന്നെയാണ്.

 

മലങ്കര സഭ ഒന്നേയുള്ളൂ യാക്കോബായക്കാരും മലങ്കര സഭയുടെ അംഗങ്ങൾ തന്നെയാണ്.



മലങ്കര സഭ ഒന്നേയുള്ളൂ യാക്കോബായക്കാരും മലങ്കര സഭയുടെ അംഗങ്ങൾ തന്നെയാണ്. എന്നാൽ ഓർത്തഡോൿസ്  വിഭാഗത്തെയും യാക്കോബായ വിഭാഗത്തേയും രണ്ടായി കാണാനാണ് പലർക്കും ഇഷ്ടം. യാക്കോബായ എന്നത് മലങ്കര ഓർത്തഡോൿസ്സഭയുടെ വിളി പേരാണ് എന്ന സത്യം ചിലർക്ക് അറിയില്ല. ഭാരതത്തിന്റെ അത്യുന്നത കോടതി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.അഭി. ദിയസ്കൊറോസ് തിരുമേനി പറഞ്ഞത് തന്നെയാണ് ശരിയായ കാര്യം. പുതുപ്പള്ളിയിൽ മത്സരിക്കുന്ന ജയ്ക്കും ചാണ്ടിയും രണ്ടുപേരും സഭയുടെ മക്കൾ ആണ്‌.

രണ്ട് പേരും  മലങ്കര സഭയുടെ  അംഗങ്ങൾ. ജയ്ക്ക്നെ യാകോബാസഭയിലെ അംഗംഎന്നു പറയുമ്പോഴും, ഇന്ന് നിലവിൽ നിയമം പ്രകാരം യാക്കോബായ എന്നൊരു സഭയില്ല. ഓർത്തഡോൿസ്സഭയിലെ ഒരു വിമത വിഭാഗം മാത്രമാണ്. ഇപ്പോൾ പിണങ്ങി നിൽക്കുന്ന യാക്കോബായക്കാരും ഓർത്തഡോൿസ്സഭയുടെ  ഭാഗമാണ്, സഭയുടെ മക്കളാണ്... അങ്ങനെ ചാണ്ടിയും ജയ്ക്കും മലങ്കര സഭയുടെ മക്കളാണ്.

ഒരു കുടുംബത്തിൽ ഒരു അപ്പന്റെ മക്കളും വിവിധ രാഷ്ട്രീയം കൊണ്ട് നടക്കുന്നവരില്ലേ... അതുകൊണ്ടു അവർ മക്കൾ അല്ലാതാകുമോ..വോട്ട് ഉള്ളത് സഭക്കല്ലല്ലോ.. വ്യക്തികൾക്കല്ലേ... ഓരോ വ്യക്തിയും അവരവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും. സഭ ആരോടും ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ പറയാറില്ല. തിരുമേനി പറഞ്ഞു.വോട്ടും സഭയും കൂട്ടി കുഴക്കരുത്.ചാണ്ടി ഉമ്മന്റെഇടവക പള്ളി പുതുപ്പള്ളി പള്ളിയും

ജയ്ക്കിന്റെ ഇടവക പള്ളി മണർകാട് പള്ളിയുമാണ്. ഇത് രണ്ടും മലങ്കര സഭയുടെ പള്ളികളാണ്. സുപ്രീം കോടതി വിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പള്ളികളുടെ ലിസ്റ്റിൽ 602 -ാം നമ്പറായി ചേർത്തിട്ടുള്ളതാണ് മണർകാട് പള്ളി. വെള്ളം കലക്കി മീൻ  പിടിക്കാൻ ശ്രമിക്കുന്നവരെ സഭാവിശ്വാസികൾ തിരിച്ചറിയണം.

പ്രൊഫ. ജോൺ കുരാക്കാർ

No comments: