Pages

Thursday, August 3, 2023

രാജാവ് സത്യം തിരിച്ചറിയുമോ?

 

രാജാവ്  സത്യം

 തിരിച്ചറിയുമോ?



നമ്മുടെ കുട്ടികൾ കൂട്ടത്തോടെ നാടുവിടുന്നു.കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളേജുകൾ ഉൾപ്പെടെ പലതും പൂട്ടേണ്ടി വരുന്നു. കഴിഞ്ഞ ഒരു ദിവസം തന്നെ 7200 കുട്ടികളാണ് കാനഡയിലേക്ക് പറന്നത്.

കേരളത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. അതിനെ കുറിച്ച്ചർച്ചകൾ ഒന്നും തന്നെയില്ല.ഒരുപാടു സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ കുറഞ്ഞവരുന്നു. പല സാശ്രയ കോളേജുകളുംപൂട്ടേണ്ട സ്ഥിതിയിൽ ആയിരിക്കുകയാണ്. കേരളത്തിൽ ആവശ്യമില്ലാത്ത വിഷയങ്ങളിലാണ് ചർച്ചനടക്കുന്നത്.വിശ്വാസം ഏത്? അന്ധവിശ്വാസം ഏത്? യുക്തി ഏത്? യുക്തി വികലം  ഏത്, യുക്തിക്ക് അതീതം ഏത്? എന്റെ ഈശ്വരൻ, നിന്റെ ദൈവം എന്ന ചിന്ത മനുഷ്യരിൽ സൃഷ്ടിക്കുന്നത് ആപത്താണ്. എല്ലാം മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടത്.

ശാസ്ത്രം പോയിട്ട് അക്ഷരങ്ങൾ പോലും കൂട്ടി വായിക്കാൻ കഴിയാത്ത ഒരു കൂട്ടമാണ് കേരളത്തിൽ വളർന്ന് വരുന്നത്.ചോദ്യപേപ്പർ പകർത്തി വച്ചാലും  പരീക്ഷയിൽ ജയിക്കും.  പഠിച്ചാലും പഠിച്ചില്ലങ്കിലും ജയിക്കും. കോളേജുകളിൽ ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻപോലും ആളില്ലാത്ത അവസ്ഥ. യൂണിവേഴ്സിറ്റികളിൽ പോലും ശാസ്ത്ര വിഷയങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.എഞ്ചിനിയറിങ്ങ് കോളേജുകളിൽ 70 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾ നാടുവിടുന്നു.എല്ലായിടത്തും പാർട്ടിവൽക്കരണം..  അധ്യാപകർ.അനധ്യാപകർ , വിദ്യാർത്ഥികൾ എല്ലാവരും പാർട്ടിവക്താക്കളാണ്. അഴിമതി കൊടികുത്തി വാഴ്ന്നു. ആർക്കും ആരെയും ചോദ്യം ചെയ്യാൻ സാധിക്കാത്ത അവസ്ഥ. എല്ലാത്തിനും തണലായി പാർട്ടി പ്രവർത്തകർ. എല്ലാം സ്ഥാപനങ്ങളും നഷ്ടത്തിൽ. എല്ലാം KSRTC യുടെ അവസ്ഥയിൽ.

അനുദിനം കടം വാങ്ങി ശമ്പളം കൊടുക്കേണ്ട അവസ്ഥ.എത്രകാലം ഇങ്ങനെ പോകും? പാവപെട്ടവരും ഇടത്തരക്കാരും എങ്ങനെ ജീവിക്കും.സാധനങ്ങൾക്കെല്ലാം തീപിടിച്ച വില. ഞെക്കി പിഴിയുന്ന നികുതി . എന്നിട്ട് വീണ്ടും കടം വാങ്ങി വാങ്ങി കടക്കേണിയിലായകുന്ന സർക്കാരും നാട്ടുകാരും. കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നു. ധാരാളം . ക്യാമറകൾ ഉണ്ടായിട്ടും കുറ്റവാളികളെ കണ്ടെത്താൻ വൈകുന്നു, അവർ രക്ഷപ്പെടുന്നു. നാട്ടിൽ എന്തിനും ഏതിനും കേസ് എടുക്കുന്ന പോലീസ്. മൈക്ക് ശബ്ദംമുണ്ടാക്കിയാൽ മൈക്കിന് എതിരെ പോലും കേസ്.

കേരളത്തിൽ കുടുംബങ്ങൾ വലിയതോതിൽ തകരുന്നു.യുവാക്കളുടെ ഇടയിൽ മയക്കു മരുന്ന് ഉപയോഗം കൂടുന്നു. മയക്കു മരുന്ന് അക്രമങ്ങൾ, അപകടങ്ങൾ, ആത്മ ഹത്യങ്ങൾ, കൊലപാതകങ്ങൾ കൂടുന്നു. ഇതൊന്നും സർക്കാരിന് പ്രശ്നമല്ല.

ഇതൊന്നും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. വിശ്വാസവും

അന്ധവിശ്വാസവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.

കേരളം നമ്പർ വൺ ആണെന്ന നാം തന്നെ പറഞ്ഞു നടക്കുന്നു. രാജാവ് നഗ്നനാണെന്ന് ആരു പറയും. പറഞ്ഞാലും രാജാവ്  സത്യം തിരിച്ചറിയുമോ?

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: