Pages

Friday, July 21, 2023

സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ, ഉമ്മൻ ചാണ്ടിസാറിന്റ ജീവിതകഥ.

 

സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ, ഉമ്മൻ ചാണ്ടിസാറിന്റ  ജീവിതകഥ.



വരും തലമുറകൾക്ക്, നമ്മുടെ കഞ്ഞുങ്ങൾക്ക് സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ, ഉമ്മൻ ചാണ്ടിസാറിന്റ  ജീവിതകഥ മാതാപിതാക്കൾ പറഞ്ഞു കൊടുക്കും. ശരിക്കും  രാജാവ് ആരായിരുന്നു. ഞാൻ അദ്ദേഹവുമായി  ഇതുവരെ  സംസാരിച്ചിട്ടില്ല.,അതിനുള്ള  അവസരം  ഉണ്ടായിട്ടില്ല.

പക്ഷെ  നല്ല മനുഷ്യനെ മറക്കാൻ എനിക്കാവില്ല.

മൂന്ന് രാത്രിയും മൂന്ന് പകലും ഉണ്ടായിട്ടും അവസാനമായി മനുഷ്യനെ ഒന്നു കണ്ടു തീർക്കാൻ ജനങ്ങൾക്കായിട്ടില്ല.   ജനസേവനം എന്താണെന്ന അവസാന പാഠം പഠിപ്പിച്ചിട്ടു മഹാ രാജാവ്

യാത്രയാവുന്നു.അതിവേഗം ബഹുദൂരം പിന്നിട്ട മനുഷ്യനോടൊപ്പം എത്താൻ ആർക്കുംമാവില്ല. കേരളത്തിൽ കണ്ണീരിനാൽ പ്രളയം ഉണ്ടാകുമോ

എന്ന് സംശയിച്ചു. ജന സാഗരത്താൽ പുതുപ്പള്ളി വീർപ്പുമുട്ടി.മലയാളികളുടെകുഞ്ഞൂഞ്ഞ്  എന്ന ഉമ്മൻചാണ്ടി  സാധാരണക്കാരനായിരുന്നു. സാധാരണക്കാരനായി ജനിച്ചു സാധാരണക്കാരുടെ ഇടയിൽ  ജീവിച്ചു, സ്നേഹം കൊണ്ട് രാജ്യം കീഴടക്കി  അവസാനം  ഒരു സാധാരണക്കാരനായി തന്നെ കടന്ന് പോയി. എന്നാൽ അദ്ദേഹം ജനഹൃദയങ്ങളിൽ  രാജാവ് തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സർക്കാർ ബഹുമാനം ഇനി മരിച്ചിട്ടും വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ജനങ്ങളുടെ ബഹുമാനവും ആദരവും ആവോളം നേടി . രാജാവ്  ഒറ്റക്ക് യാത്രയായി.സ്വർഗ്ഗത്തിൽ നിന്ന്

ദൂതസംഘമാകവെ എത്തി അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ടുപ്പോയി.

മലയാളിയുടെ മാനസം കവർന്ന ഇദ്ദേഹം ആരാണ്?

അപ്പൂപ്പനോ? അപ്പനോ? മകനോ?സഹോദരനോ?പണ്ഡിതനോ?പുരോഹിതനോ? മലയാളികൾക്ക് ഇദ്ദേഹം ഇതെല്ലാമായിരുന്നു.

മലയാളിയുടെ ഹൃദയംകീറിമുറിച്ചുകൊണ്ട്   രാജാവ്  എന്തിന് ഇത്ര ധൃതിയിൽ പോയി മറഞ്ഞു.ഇദ്ദേഹം എവിടേക്കാണ് പോയ്മറഞ്ഞത്?

ഇല്ല അങ്ങയുടെ ഓർമ്മകൾക്ക്‌:ഒരിക്കലും മരണമില്ല.മലയാളിയുടെ ഓർമ്മചെപ്പിലൂടെ അങ്ങ് ഇനിയും ആയിരംകാതം ജീവിക്കും അദ്ദേഹം നീതിമാനായിരുന്നു.

കേരളത്തിന്റെ പ്രീയപെട്ട ഉമ്മൻ ചാണ്ടി  സാറിന് അന്ത്യാഞ്ജലികൾ

പ്രൊഫ. ജോൺ കുരാക്കാർ

                                                                  മുംബൈ

No comments: