Pages

Thursday, July 6, 2023

ക​ലി​തു​ള്ളി പെ​യ്യു​ന്ന കാ​ല​വ​ർഷം ​ ജനങ്ങൾ ജാഗ്രരത പുലർത്തണം

 

ലിതുള്ളി പെയ്യുന്ന കാർഷം

ജനങ്ങൾ  ജാഗ്രരത  പുലർത്തണം



കാലവർഷം ശക്തമായതോടെ സംസ്ഥാനം പലനിറ ജാഗ്രതകളിലായി. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞും മഴക്കാലജാഗ്രതയിലാണ് ജില്ലകൾ. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും തീവ്ര/അതിതീവ്ര മഴയാണുണ്ടായത്. ഞായറാഴ്ചവരെ കനത്തമഴ തുടരുമെന്നതിനാൽ അതിജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കടലേറ്റഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ പകൽസമയംതന്നെ സുരക്ഷിതസ്ഥാനങ്ങളിലേക്കോ അധികൃതർ ആവശ്യപ്പെടുന്നമുറയ്ക്ക് ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. മലയോരമേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. കനത്തകാറ്റിലും മഴയിലും മരങ്ങളും കെട്ടിടങ്ങളും വീണ് ഇതിനകംതന്നെ ഏതാനും ജീവനുകൾ നമുക്ക് നഷ്ടമായിക്കഴിഞ്ഞു. കാസർകോട്ട്കനത്തമഴയിൽ മരംവീണ് പതിനൊന്നു വയസ്സുള്ള വിദ്യാർഥിനിയാണ്മരിച്ചത്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, കട്ടൗട്ടുകൾ, ദുർബലാവസ്ഥയിലുള്ള മതിലുകൾ എന്നിവ ഉടമകൾ സ്വന്തംനിലയ്ക്ക് നീക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യണം. ഇക്കാര്യത്തിൽ ഒരുവിധ സ്വാർഥതയുമരുത്.

ചൂണ്ടയിടുന്നതിനിടെ പുഴയിൽവീണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ പത്തൊമ്പതുകാരൻ മരിച്ച ദൗർഭാഗ്യകരമായ സംഭവവുമുണ്ടായി. മഴയുള്ളപ്പോൾ ജലാശയങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കാലവർഷം തുടങ്ങുമ്പോൾമുതൽ എല്ലാതവണയും ആവർത്തിക്കപ്പെടുന്നതാണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിർദേശങ്ങളെല്ലാം പതിക്കുന്നത് ബധിരകർണങ്ങളിലാണോയെന്ന് സംശയമുണർത്തുന്നു. മുന്നറിയിപ്പുനൽകുന്ന അധികൃതർക്ക് മാത്രമല്ല, അത് പാലിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾക്കുമുണ്ട്. മഴയത്ത് വൈദ്യുതലൈൻ പൊട്ടിവീണ് അപകടങ്ങളുണ്ടാകാനുള്ള സാഹചര്യമുണ്ട്. വൈദ്യുതലൈൻ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്..ബി.യിൽ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചുവെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് വേണ്ട നടപടികളെടുക്കുകയും വേണം. സ്വയംസുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ വീട്ടുമൃഗങ്ങളെയും സുരക്ഷിതരാക്കണം. മഴക്കാലരോഗങ്ങളെയും ഇക്കാലത്ത് കരുതിയിരിക്കണം.

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കാലവർഷത്തിന്റെയും വേനലിന്റെയും സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായെന്ന വസ്തുത പരക്കേ അംഗീകരിക്കപ്പെട്ടിട്ടുള്ളാണ്. സാഹചര്യത്തിൽ അതിതീവ്രമഴയെയും കടുത്തവേനലിനെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ സ്വീകരിക്കണം. മഴ തുടങ്ങുമ്പോൾ സമയാസമയം നൽകുന്ന മുന്നറിയിപ്പുകളിലോ ക്യാമ്പുകൾ തുറക്കുന്നതിലോ മാത്രം ഒതുങ്ങുന്നതാകരുതത്. മഴക്കാലം മുന്നിൽക്കണ്ട് ദുർബലമായ കെട്ടിടങ്ങൾ നവീകരിക്കുകയോ ആവശ്യമെങ്കിൽ പൊളിച്ചുമാറ്റുകയോ വേണം. റോഡുകളുടെ കാര്യത്തിലുമുണ്ടാകണം ശ്രദ്ധ. പുതുതായി നിർമിച്ച റോഡുകൾപോലും ഒറ്റമഴയിൽ തകരുന്നുണ്ട്. ഏതാനും മാസങ്ങൾമുമ്പ് ഉദ്ഘാടനംനടന്ന കുതിരാൻ പാതയിൽ വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളലുണ്ടാകുകയും റോഡ് ഇടിഞ്ഞുതാഴുകയും ചെയ്ത സംഭവം ഇതിനുദാഹരണമാണ്. ഇത്തരത്തിൽ വലുതും ചെറുതുമായ ഒട്ടേറെ റോഡുകളാണ് സംസ്ഥാനത്തുള്ളത്.

രണ്ടുകൊല്ലത്തെ പ്രളയമുണ്ടാക്കിയ മുറിവുകൾ നമ്മൾ മറന്നുതുടങ്ങുന്നതേയുള്ളൂ. സമാനസാഹചര്യമില്ലെങ്കിലും ഓരോ മഴക്കാലത്തെയും കരുതലോടെവേണം ഇനി കാണാൻ. മുന്നറിയിപ്പുകൾ അവഗണിച്ചോ അശ്രദ്ധകൊണ്ടോ അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുകയെന്നതാണ് ഘട്ടത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: