Pages

Tuesday, July 25, 2023

ഇപ്പോൾ കേരളത്തിൻറെ നിരാശയുടെയും സങ്കടത്തിൻറെയും പ്രതീകമാണ് കെ.എസ്ആ.ർ.ടി.സി

 

ഇപ്പോൾ  കേരളത്തിൻറെ  നിരാശയുടെയും സങ്കടത്തിൻറെയും

പ്രതീകമാണ് കെ.എസ്ആ..ടി.സി

 


ഇപ്പോൾ  കേരളത്തിൻറെ  നിരാശയുടെയും സങ്കടത്തിൻറെയും  പ്രതീകമാണ് കെ.എസ്ആ..ടി.സി .എത്രനാൾ കെഎസ്ആർടിസിക്ക് ഇങ്ങനെ മുന്നോട്ടുപോകാനാവുമെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചത് സ്ഥാപനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണെന്നു പറയാം. കോർപറേഷന്റെ ബാധ്യത പൂർണമായും ഏറ്റെടുക്കാൻ കഴിയില്ലെന്നു സർക്കാർ നിലപാടെടുക്കുമ്പോൾ ചോദ്യത്തിനു മൂർച്ചയുമേറുന്നു. ജൂണിലെ ശമ്പളവിതരണവും പതിവുപോലെ പ്രതിസന്ധിയിൽ കുടുങ്ങിയപ്പോൾ കെഎസ്ആർടിസിയെ ഹൈക്കോടതി രൂക്ഷമായാണു വിമർശിച്ചത്. കഠിനാധ്വാനം ചെയ്തിട്ടും ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നില്ലെന്നും അവർ മാസംതോറും 220 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിട്ടും സാമ്പത്തിക ദുരവസ്ഥയിലേക്കു കെഎസ്ആർടിസി തള്ളപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും കോടതി പറയുകയുണ്ടായി.

 

 

ഇന്നേക്കകം ശമ്പളം നൽകിയില്ലെങ്കിൽ  ചെയർമാൻ കം മാനേജിങ് ഡയറക്ടർ ഓൺലൈനിലൂടെ ഹാജരായി വിശദീകരണം നൽകണമെന്നു നിർദേശിക്കുകയും ചെയ്തു. ഇതുവരെ ഒരു ഗഡു ശമ്പളം മാത്രമേ നൽകിയിട്ടുള്ളൂ.

 

പെൻഷൻ കുടിശിക ജൂൺ, ജൂലൈ മാസങ്ങളിലായി 142 കോടി രൂപയായിരിക്കുന്നു. ഒരുമാസത്തെ പെൻഷൻ തുകയായ 70 കോടി സർക്കാർ ഇന്നലെ തിരക്കിട്ട് അനുവദിച്ചിട്ടുണ്ട്. ശമ്പളവിതരണം പതിവായി തടസ്സപ്പെടുന്നതിൽ കെഎസ്ആർടിസിക്കും സർക്കാരിനും പറയാൻ സാങ്കേതികകാരണങ്ങൾ പലതുണ്ടാകുമെങ്കിലും മാനുഷികതയുടെ വശത്തുനിന്നുനോക്കുമ്പോൾ അതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കെഎസ്ആർടിസിയുടെ ശമ്പളക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നു പറയാൻ സർക്കാരിനാവുമോ? ജീവനക്കാരുടെ മനസ്സിലെ തീച്ചൂടു തിരിച്ചറിഞ്ഞ്, അവർക്കു ലഭിക്കാനുള്ളതു കെ‍ാടുത്തുതീർക്കുകതന്നെയാണ് ഏറ്റവുമാദ്യം വേണ്ടത്. ചെയ്ത ജോലിയുടെ വേതനമാണവർ ചോദിക്കുന്നത്; സർക്കാരിന്റെ ഒൗദാര്യമല്ല.ജീവനക്കാർക്കു ശമ്പളം നൽകുന്നതിനായി പണം അനുവദിക്കാത്ത ധനവകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്താണെന്നു സിഎംഡിതന്നെ പറയുമ്പോൾ പ്രതിസന്ധിയുടെ ആഴം കൂടുതൽ വ്യക്തമാകുന്നു. ഒരു വിഭാഗം ജീവനക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ബിജു പ്രഭാകർ വിഡിയോയിൽ ഉന്നയിക്കുന്നുണ്ട്.

 

ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറത്ത് കെഎസ്ആർസിയെ കട്ടപ്പുറത്തുനിന്നിറക്കാനുള്ള വഴികളാണ് അടിയന്തരമായി കണ്ടെത്തേണ്ടത്. ഉൽപാദനക്ഷമത കൂട്ടുകയാണ് കെഎസ്ആർടിസി ലാഭകരമാക്കാനുള്ള മാർഗമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഇക്കാര്യത്തിൽ സ്ഥാപനത്തിലെ യൂണിയനുകൾക്കു തീർച്ചയായും വലിയ പങ്കു വഹിക്കാനുണ്ട്.ശമ്പളപ്രശ്നം ഇത്രയും രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്നു ബന്ധപ്പെട്ടവർക്കാർക്കും കൈകഴുകാൻ പറ്റില്ല. കെഎസ്ആർടിസിയുടെ വിവിധ പ്രശ്നങ്ങൾക്കു ദീർഘകാല ലക്ഷ്യത്തോടെയുള്ള ചികിത്സയല്ല പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇപ്പോഴത്തെ നിലയിലാണു കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെങ്കിൽ ഓട്ടം നിലയ്ക്കാൻ അധികകാലം വേണ്ടിവരില്ല .കാൽലക്ഷം പേരുടെ ജീവിതമാർഗമായ സ്ഥാപനം കാര്യക്ഷമതയോടെ ലാഭത്തിൽ പ്രവർത്തിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമാണെന്ന തിരിച്ചറിവാണ് ഏറ്റവുമാദ്യം വേണ്ടത്. ഭാവിയെക്കൂടി കണക്കിലെടുത്തുള്ള കർമപദ്ധതി ആവിഷ്കരിച്ച്, ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തത്തിൽ കൈകോർത്തു മുന്നോട്ടുനീങ്ങാൻ കാലം കെഎസ്ആർടിസിയെ ഓർമിപ്പിക്കുന്നു. കെഎസ്ആർടിസിക്കു ജീവശ്വാസം പകരുന്നതിനോടെ‍ാപ്പം ജീവനക്കാരുടെ കുടുംബങ്ങളെ സാമ്പത്തിക അസ്ഥിരതയിൽനിന്നു കരകയറ്റാനും ഒട്ടുംവൈകിക്കൂടാ

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: