പരിശുദ്ധ
ബസേലിയോസ്
മാർത്തോമാ
പൗലോസ്
ദ്വിതീയൻ
ബാവാ
മലങ്കരയുടെ
മഹിതാചാര്യൻ.
നിരുപാധികമായ ദൈവാശ്രയത്തിന്റെ പ്രതീകമാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ. വ്യവഹാരരഹിത മലങ്കര
സഭ എന്നതായിരുന്നു തിരുമേനിയുടെ
ലക്ഷ്യം.നീതിപൂർവമായ സമാധാനമാണ് ശാശ്വതമായിത്തീരുക എന്ന്
തിരുമേനി വിശ്വസിച്ചിരുന്നു.
ഇതൊരു കടുംപിടുത്തമായി തെറ്റിദ്ധരിച്ചവരുണ്ട്. സ്വത്തു തർക്കം, സ്നേഹരാഹിത്യം, കലഹപ്രിയം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അപരാധങ്ങൾ ചുമത്തി
പരസ്യ വിചാരണ ചെയ്തവരുണ്ട്. കോലം കത്തിച്ചവരുണ്ട്. തിരുമേനിയുടെ
നിലപാട് ചരിത്ര ബോധമുള്ളവർ
ശരിവയ്ക്കും. അത് സ്വത്വബോധത്തിന്റെ ഉണർവാണ്.
സത്യത്തിന്റെ പക്ഷം നിൽക്കലാണ്.
അധികാര നഷ്ടം ഭയന്ന് രാഷ്ട്രീയ കസർത്തുകൾ കാട്ടിയ ഹേരോദാവിനെ യേശു വിളിച്ചത് കുറുക്കൻ എന്നാണ്.
നീതിമാൻ എന്ന നാട്യത്തിൽ സത്യം തമസ്കരിച്ച് കൈ കഴുകിയ പീലാത്തോസിൻ്റെ അരമനയിലെ അന്തിചർച്ചയെ അവൻ പ്രതിരോധിച്ചത് കുലീനമായ മൗനം കൊണ്ടാണ്. അധാർമികതയുടെ തീൻമേശകളിൽ ഓശാന പാടാഞ്ഞതിനാൽ
തിരുമേനി ഒറ്റപ്പെട്ടു.ശരിക്കും,
ഒരു നിലപാട് ഉള്ളവന് പറഞ്ഞിട്ടുള്ളതാണ് കുരിശ്. അവസരവാദികൾക്ക് അത് പുറമേ അണിയാനുള്ള ആഭരണം മാത്രം.
തിരുമേനി സത്യമായും
നീതിമാനായിരുന്നു.
പ്രൊഫ. ജോൺ
കുരാക്കാർ
No comments:
Post a Comment