Pages

Tuesday, July 4, 2023

2023 ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങൾ

 

2023 ജൂലൈ മാസത്തിലെ

പ്രധാന  ദിവസങ്ങൾ



ലോക ജനസംഖ്യാ ദിനം, ദേശീയ ഡോക്ടേഴ്സ് ദിനം തുടങ്ങി നിരവധി ദേശീയ, അന്തര്‍ദ്ദേശീയ ദിനങ്ങള്‍ വരുന്ന മാസമാണ് ജൂലൈ.

ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം രാജ്യത്തെ ഡോക്ടര്‍മാരെ ബഹുമാനിക്കുന്നതിനായി ജൂലൈ മാസത്തിന്റെ ആദ്യ ദിവസം ദേശീയ ഡോക്ടര്‍മാരുടെ ദിനമായി ആഘോഷിക്കുന്നു. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദിനം ആചരിക്കുന്നത്. പരമോന്നത സിവിലിയന്‍ അവാര്‍ഡായ ഭാരതരത്നയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1961 ലാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആദ്യമായി ആഘോഷിച്ചത്.

ജൂലൈ 2- ലോക സ്പോര്‍ട്സ് ജേണലിസ്റ്റ് ദിനം എല്ലാ വര്‍ഷവും ജൂലൈ 2 ലോക സ്പോര്‍ട്സ് ജേണലിസ്റ്റ് ദിനമായി ആഘോഷിക്കപ്പെടുന്നു. ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് പ്രസ് അസോസിയേഷന്‍ (..പി.എസ്) ഫൗണ്ടേഷന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 1994 ലാണ് ലോക ജേണലിസ്റ്റ് ദിനം ആദ്യമായി ആവിഷ്കരിച്ചത്. സ്പോര്‍ട്സ് ജേണലിസ്റ്റുകളെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ലോകത്തിന് ഒരു മാതൃക വെക്കുകയും ചെയ്യുക എന്നതാണ് ദിവസത്തിന്റെ പ്രാധാന്യം.

ജൂലൈ ആദ്യ ശനിയാഴ്ച- അന്താരാഷ്ട്ര സഹകരണ ദിനം 2005 മുതല്‍ ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കപ്പെടുന്നു. സഹകരണസംഘങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും പ്രസ്ഥാനത്തിന്റെ വിജയങ്ങളും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം, സാമ്പത്തിക കാര്യക്ഷമത, സമത്വം, ലോകസമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുകയുമാണ് ദിനം ആഘോഷിക്കുന്നത്. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അന്താരാഷ്ട്ര സഹകരണ പ്രസ്ഥാനവും സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ദിനത്തിന്റെ പ്രധാന ലക്ഷ്യം.

ജൂലൈ 11- ലോക ജനസംഖ്യാ ദിനം ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഗവേണിംഗ് കൗണ്‍സില്‍ 1989 ലാണ് ദിവസം ആദ്യമായി ആവിഷ്കരിച്ചത്.

ജൂലൈ 12- മലാല ദിനം ലോകത്തിന് മുന്നില്‍ ഒരു മാതൃകയാകുന്നതിനായി മലാല യൂസഫ്സായി എന്ന പെണ്‍കുട്ടി നേരിട്ട പോരാട്ടത്തിന്റെയും പ്രയാസത്തിന്റെയും പ്രാധാന്യം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ജൂലൈ 12 ന് ലോക മലാല ദിനം ആഘോഷിക്കുന്നു. പാകിസ്താന്‍ വംശജയായ മലാല യൂസഫ്സായി എന്ന 16 കാരി, ദിവസമാണ് ഐക്യരാഷ്ട്രസഭയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസിദ്ധമായ പ്രസംഗം നടത്തിയത്. അതിനുശേഷം ഐക്യരാഷ്ട്രസഭ ജൂലൈ 12 'മലാല ദിനം' ആയി പ്രഖ്യാപിച്ചു. ദിവസം തന്നെയാണ് അവരുടെ ജന്മദിനവും ആഘോഷിക്കുന്നത്.

ജൂലൈ 17- അന്താരാഷ്ട്ര നീതിന്യായ ദിനം എല്ലാ വര്‍ഷവും ജൂലൈ 17 ന്, അന്താരാഷ്ട്ര നീതിന്യായ ദിനം ആചരിക്കുന്നു. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവ അനുഭവിക്കുന്ന ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി രൂപീകരിക്കപ്പെട്ട ഉടമ്പടി അംഗീകരിച്ചതിന്റെ പേരിലാണ് ദിനം അറിയപ്പെടുന്നത്.

ജൂലൈ 18- നെല്‍സണ്‍ മണ്ടേല ദിനം എല്ലാ വര്‍ഷവും, ജൂലൈ 18 നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തോടനുബന്ധിച്ച് നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുന്നു. മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, ലോക സമാധാനം എന്നിവയ്ക്കായി നെല്‍സണ്‍ മണ്ടേല നടത്തിയ ശ്രമങ്ങളെ ആദരിക്കുന്നതിനായാണ് ദിനം ആചരിക്കുന്നത്.

ജൂലൈ 20- അന്താരാഷ്ട്ര ചെസ്സ് ദിനം 1924 ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കായി ജൂലൈ 20 അന്താരാഷ്ട്ര ചെസ് ദിനമായി ആഘോഷിക്കുന്നു.

23 ജൂലൈ- ദേശീയ പ്രക്ഷേപണ ദിനം 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍ നിന്ന് ആദ്യത്തെ റേഡിയോ പ്രക്ഷേപണം സംപ്രേഷണം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി ജൂലൈ 23 ഇന്ത്യന്‍ ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിനമായി ആഘോഷിക്കുന്നു.:ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

26 ജൂലൈ- കാര്‍ഗില്‍ വിജയ് ദിവസ് 1999 ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സൈന്യത്തിനു മേല്‍ നേടിയ യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കി ജൂലൈ 26ന് കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷിക്കുന്നു

. ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം ഹെപ്പറ്റൈറ്റിസ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ക്കെതിരായ വാക്സിന്‍ എന്നിവയെക്കുറിച്ച് ലോകജനതയ്ക്ക് അവബോധം വളര്‍ത്തുന്നതിനായി ഓരോ വര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. 2008 ല്‍ ലോകാരോഗ്യ സംഘടനയാണ് ദിവസത്തിന് തുടക്കം കുറിച്ചത്.

ജൂലൈ 29- അന്താരാഷ്ട്ര കടുവ ദിനം കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നു. 2010 ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നടത്തിയ കടുവ ഉച്ചകോടിയിലാണ് ദിനം ആദ്യമായി ആവിഷ്കരിച്ചത്. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനായി ആഗോള അവബോധം വളര്‍ത്തുക, കടുവ സംരക്ഷണ വിഷയങ്ങളില്‍ പൊതുജന അവബോധവും പിന്തുണയും വളര്‍ത്തുക എന്നിവയാണ് ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോക സൈക്കിള്‍ ദിനം പ്രാധാന്യവും സന്ദേശവും

ജൂലൈ 30- അന്താരാഷ്ട്ര സൗഹൃദ ദിനം ആളുകള്‍ക്കിടയിലെ സൗഹൃദബന്ധം വളര്‍ത്തുന്നതിനായി അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കുന്നു.

പ്രൊഫ. ജോൺ  കുരാക്കാർ

No comments: