മലങ്കര സഭയുടെ കാതോലിക്ക ദിനവും കരിദിനവും
മാർച്ച്
26 ന്
ലോകമെമ്പാടും ഉള്ള മലങ്കര സഭയുടെ പള്ളികളിൽ
കാതോലിക്കാ
ദിനം വിപുലമായി നടത്തി. ഓർത്തഡോൿസ് യുവജന
പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ
മുളന്തുരുത്തി
പള്ളിയിൽ
വച്ചാണ് ഈ വർഷം കാത്തോലിക്കാ ദിനം ഔദ്യോഗികമായി
ആഘോഷിച്ചത്.
മുളന്തുരുത്തി
സുന്നഹാദോസ്
നടന്ന
വേദിയാണിത്.
പീതവർണ്ണ പാതകകൾ ഏന്തി
ആയിരകണക്കിന് ചെറുപ്പക്കാർ കാതോലിക്ക
ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
പീതവർണ്ണ
പതാകയുമായി പങ്കെടുക്കേണ്ട മലങ്കര
സഭയിലെ തന്നെ കുറച്ചു
പേർ കറുത്ത
കൊടിയുമായി പ്രതിഷേധം നടത്തി.
അന്ത്യോക്യൻ മേൽകൊയ്മ ആഗ്രഹിക്കുന്നവരാണ് അവർ.അവർ എന്നും
കറുത്ത
കോടികളുമായി നടക്കേണ്ടവരല്ല. അവരും മലങ്കര സഭയുടെ അവകാശത്തിൽ പെട്ടവരാണ്.
അവർ കറുത്ത കോടി കളഞ്ഞ് ഒരുമയോടെ മാതൃ പള്ളിയിലേക്ക്
പോകണം.
അധികാരമോഹമാണ്
കറുത്ത
കൊടിയെടുക്കൻ
ചിലരെ പ്രേരിപ്പിച്ചത്. 1958 മുതൽ 1972 വരെ ഒരുമിച്ച്
നിന്നവരിൽ ആരാണ് വെറുപ്പ്
കുത്തിവച്ചത്.
സത്യത്തിൽ ഒരു വ്യക്തിയുടെ
കാതോലിക്ക
കത മോഹമല്ലേ പ്രശ്നങ്ങളൊക്ക സൃഷ്ടിച്ചത്.? സത്യം മനസിലാക്കി നുണകളിൽ വിശ്വസിക്കാതെ ഒന്നായിപോകാൻശ്രമിക്കുക.
തിരുമേനിമാർ മൂന്ന് പേർ പോയത്
പോലെ അധികം താമസിക്കാതെ പലരും
പോകും.
എന്നും
ബുദ്ധിയില്ലാത്ത
വിശ്വാസികളാണ് പറ്റിക്കപെടന്നത്. രണ്ടുവർഷം
കഴിയുമ്പോൾ മുളന്തുരുത്തി സുന്നഹദോസിന്റെ
150മത് വാർഷികമാണ്.
പരിശുദ്ധ
പാത്രിയാർക്കീസുമായി
പരിശുദ്ധ കതോലിക്ക ബാവമാരെല്ലാം നല്ല ബന്ധത്തിലായിരുന്നു.
അവർ ഉറ്റസുഹൃത്തുക്കളുമായിരുന്നു. പരിശുദ്ധ പാത്രിയർക്കീസിന് ഇനിയും മലങ്കര സഭയിൽ വരാം. അതിനു ഒരു വിഭാഗത്തെ അടർത്തി
എടുക്കേണ്ട
ആവശ്യമില്ല.
മലങ്കര
സഭയുടെ അധ്യക്ഷനോടപ്പം ഏതു പള്ളിയിലും
പോകാം.
വളരെ ആഘോഷത്തോട്
കൂടി തന്നെ പരിശുദ്ധ പിതാവിനെ സ്വീകരിക്കും. മലങ്കര
സഭയെ ഭരിക്കാൻ ഒരു വിദേശ ശക്തിയെയും
ഇനി അനുവദിക്കില്ല.
മാർതോമ്മ
ശ്ലീഹയുടെ പിൻഗാമിയായ
പരിശുദ്ധ കാതോലിക്ക ബാവയോട് ചേർന്ന്
നിന്ന്
നമുക്ക്
ഒന്നായി
പോകാം.
പരമോന്നത
കോടതിയും പറയുന്നത് ഇതുതന്നെയാണ്.
യാക്കോബായ എന്നതും മലങ്കര സഭയുടെ പേര് തന്നെയാണ്.
രണ്ടു
പേരും
നമുക്ക്
ഉപയോഗിക്കാം.
കോടതി വിധി അംഗീകരിക്കാൻ കഴിയാത്തവർ
കറുത്ത കോടിയുമായി കുറെ നാളത്തേക്ക്
പുറത്ത്
നടക്കേണ്ടി
വരും.
പോഫ്. ജോൺ കുരാക്കാർ
No comments:
Post a Comment