ഏവർക്കും സമാധാനവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ
പ്രോഫ. ജോൺ കുരാക്കാർ
കാര്‍ഷികോത്സവമായ വിഷു കേരളത്തില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. മലയാളവര്‍ഷത്തിലെ ആദ്യമാസമായ മേടം ഒന്ന് വിഷുക്കണി ഒരുക്കിയും കൈനീട്ടം നല്‍കിയും ഒക്കെ വിശ്വാസികള്‍ ആചരിക്കുന്നു. ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് (1198 മേടം 01) വരുന്നത്. രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു.കേരളത്തില്‍ വിഷുക്കണി കാണാന്‍ ഏറ്റവും ഉത്തമമായ മുഹൂര്‍ത്തം രാവിലെ 04.40 മുതല്‍ 05.28 വരെയാണ്. ഈ മുഹൂര്‍ത്തം കണക്കാക്കി കണി കാണുന്നതും കൈനീട്ടം
സ്വീകരിക്കുന്നതും ഈ വര്‍ഷം സര്‍വ്വഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനമാകുവാന്‍ സഹായിക്കും എന്ന് കരുതുന്നു.വിഷുവിന്
ഏറ്റവും
പ്രാധാന്യമുള്ള
ഒന്നാണ്
വിഷുക്കണി
കാഴ്ച.കണികാണേണ്ട
സമയമാകുമ്പോൾ
വീട്ടമ്മ
വീട്ടിലെ
എല്ലാവരേയും
കണികാണാൻ
വിളിച്ചുണർത്തുന്നു.
കണ്ണുമടച്ച്
ചെന്ന്
കണ്ണ്
തുറക്കുമ്പോൾ
കാണുന്നത് സമൃദ്ധിയുടെ കാഴ്ചയാണ്.
ഗൃഹനാഥൻ
കൈനീട്ടം
നൽകുന്നു.
പുതിയ
വർഷത്തെ
ആദ്യ ദിനമായ
മേട മാസം ഒന്നാം
തീയതി
പുലർച്ചെയുള്ള
ആദ്യകാഴ്ചയെ
കണികാണൽ
എന്നുപറയുന്നു.
ഇതായിരിക്കും
ഒരു വർഷത്തെ
മുഴുവൻ
ഐശ്വര്യങ്ങളെയും
സ്വാധീനിക്കുക
എന്നാണ്
വിശ്വാസം
.അതിനാൽ
മനോഹരവും
സുന്ദരവുമായ
കണി ഒരുക്കി
വെക്കുന്നതിനെ
വിഷുക്കണി
എന്നു
വിളിക്കുന്നു.
ഏവർക്കും
സമാധാനവും
സമൃദ്ധിയും
ഐശ്വര്യവും
നിറഞ്ഞ
വിഷു ആശംസകൾ.
പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment