Pages

Sunday, March 19, 2023

WORLD SPARROW DAY ലോക കുരുവി ദിനം MARCH 20, 2023

 

WORLD SPARROW DAY

ലോക കുരുവി ദിനം

MARCH 20, 2023



World  sparrow day is observed every year on March 20 to raise awareness about the importance of sparrows and their conservation. The day was first celebrated in 2010 in India and has since been observed in several countries around the world.The theme for this year is “I love Sparrows,” which emphasises the role of individuals and communities in sparrow conservation.

Sparrows are small, common birds that are found in many parts of the world. They play an important role in the ecosystem by controlling pests and insects and serving as a food source for other animals. However, the global sparrow population has been declining rapidly in recent years due to various factors such as habitat loss, pollution, and the use of pesticides.

World Sparrow Day aims to raise awareness about the decline in the sparrow population and the need for their conservation. The day provides an opportunity for individuals and communities to come together and take action to protect and conserve sparrows. This can be done by creating and preserving sparrow-friendly habitats, reducing the use of pesticides, and promoting awareness about the importance of sparrows in the ecosystem.

അങ്ങാടിക്കുരുവികളെ നമുക്ക് സുപരിചിതമാണ്; പലചരക്കുകടയ്ക്കു മുന്നിലും അരിച്ചാക്കുകൾ ലോഡ് ഇറക്കുന്നിടത്തുമെല്ലാം ഇവ സ്ഥിരസാന്നിദ്ധ്യമാണ്. എങ്കിലും, നമ്മുടെ കുട്ടിക്കാലത്ത് കണ്ടിരുന്നത്ര അങ്ങാടിക്കുരുവികളെ ഇപ്പോൾ കാണാറുണ്ടോ? കുഞ്ഞൻ കുരുവിയുടെ എണ്ണം കുറയുന്നുണ്ടോ?!

നമുക്കുണ്ടായ ഇതേ ആശങ്ക പരിസ്ഥിതിപ്രവർത്തകനായ മുഹമ്മദ്ദിലാവാറിനും ഒരിക്കലുണ്ടായി. ക്രമേണയുള്ള നാശത്തിൽ നിന്നും അങ്ങാടിക്കുരുവികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.

അതിനായി, ‘നേച്ചർ ഫോറെവർ സൊസൈറ്റിഎന്ന സംഘടന രൂപീകരിക്കുകയും  2010 മാർച്ച്‌ 20-ന് ആദ്യത്തെ അങ്ങാടിക്കുരുവി ദിനം ആചരിക്കുകയും ചെയ്തു. അങ്ങാടിക്കുരുവികളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുകയായിരുന്നു ദിനാചരണത്തിന്റെ ഉദ്ദേശം. 2012- ന്യൂഡൽഹിയുടെ ഔദ്യോഗികപക്ഷിയായി   അങ്ങാടിക്കുരുവിയെ തിരഞ്ഞെടുത്തതും സംഘടനയുടെ ശ്രമഫലമായിരുന്നു.

തവിട്ടും ചാരയും ആണ് പ്രധാന നിറം. കറുത്ത താടിയും മാറിടവും കണ്ട് ആൺപക്ഷിയെ പെട്ടന്ന് തിരിച്ചറിയാനാകും. പ്രജനനത്തിനായി പ്രത്യേക കാലമൊന്നും അങ്ങാടിക്കുരുവികൾ നോക്കാറില്ല. വർഷത്തിൽ ആറും ഏഴും തവണ ഇവ കൂടുകെട്ടി മുട്ടയിടും. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും അങ്ങാടിക്കുരുവിയുടെ സാന്നിദ്ധ്യമുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അങ്ങാടിക്കുരുവിയുടെ എണ്ണം ക്രമേണ കുറയുന്നുവെന്നാണ് 2020- പുറത്തിറങ്ങിയ ‘State of India’s Birds’ എന്ന പഠനറിപ്പോർട്ട്സൂചിപ്പിക്കുന്നത്. എങ്കിലും രാജ്യത്താകമാനമുള്ള ഇവയുടെ സംഖ്യ സ്ഥിരത പുലർത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്

.പ്രോഫ. ജോൺ കുരാക്കാർ

No comments: