ആളുകളുടെ
കയ്യടി ലഭിക്കാൻ
വേണ്ടിയുള്ള റവന്യു മന്ത്രിയുടെ പ്രസംഗം.
ഇക്കാലത്ത് സത്യവും
അസത്യവും പലർക്കും തിരിച്ചറിയാൻ
കഴിയുന്നില്ല. അറിയണമെന്ന് ആഗ്രഹവുമില്ല. കയ്യടി ലഭിക്കാൻ നീതിയെ
കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ
യഥാർത്ഥ നീതി ലഭിക്കേണ്ടവർ ആരാണെന്ന്
അദ്ദേഹത്തിന് അറിയില്ല. പാത്രിയാർക്കീസ് വിഭാഗത്തിന്റെ യോഗത്തിൽ
സംസാരിക്കുകയായിരുന്നു
അദ്ദേഹം.നീതി നദി പോലെ അവർക്ക് ലഭിക്കും അതിനു
വേണ്ടിയാണ് കരട്ബില്ല്. ആരുടെ നീതിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി ഓർത്തഡോൿസ്
സഭക്ക് ലഭിച്ചിട്ട്
വർഷം അഞ്ച് കഴിഞ്ഞു. ഇതുവരെ വിധി പൂർണ്ണമായി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
നീതി ഇല്ലതാക്കാനല്ലേ കരട്
ബില്ല് കൊണ്ടുവരുന്നത്.
മലങ്കര സഭയുടെ കാര്യത്തിൽ നീതി
ഒഴുകി കടലുപോൽ ഇരച്ചാണ്
വന്നതെന്ന് താങ്കൾക്ക് അറിയുമോ?സത്യവും നീതിയും എന്താണ് എന്ന്
അഡ്വക്കേറ്റും കൂടിയായ നിങ്ങൾക്ക് നിശ്ചയവും ഉണ്ടോ ?വലിയവായിൽ നീതിയെക്കുറിച്ചു
കയ്യടി നേടുവാൻ ഘോരഘോരം പ്രസംഗിച്ചപ്പോൾ,യഥാർത്ഥ നീതിയെയും സത്യത്തെയും ആണ് നിങ്ങൾ മൂടിവച്ചത്.
താത്കാലിക നേട്ടത്തിനും സുഖത്തിനും വേണ്ടി നിങ്ങൾ മറച്ചുവെച്ച സത്യത്തെകുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ?ഇല്ലായെങ്കിൽ പറയുവാൻ നിൽക്കരുത് ...നിങ്ങൾ,സുഖിപ്പിച്ചു കുറെ ആളുകളെ സന്തോഷിപ്പിച്ചില്ലയോ ,അവർ കഴിഞ്ഞ കുറെ കാലമായി ചെയ്തത് എന്തൊക്കെ എന്നു നിങ്ങള്ക്ക് അറിവുണ്ടോ ?.ആരാധനാ സ്വാതന്ത്ര്യം എന്നൊക്കെ പലരും കൊട്ടിഘോഷിക്കുന്നുണ്ട്;
ഈ ആരാധനാ സ്വാതന്ത്ര്യം മലങ്കര സഭയ്ക്ക് അന്യംനിന്നത് നൂറ്റാണ്ടുകളാണ് .....താങ്കൾക്ക് വല്ല അറിവുണ്ടോ?അറിയില്ലെങ്കിൽ താങ്കൾ പഠിക്കണം...ഞങളുടെ പിതാക്കന്മാരെ തല്ലി ഇറക്കിവിട്ടു;
എല്ലാം കയ്യടക്കിവച്ച ഒരു കൂട്ടത്തെയാണ് രാജ്യത്തെ കോടതി വിധി അട്ടിമറിച്ചു ഇന്നും നിങ്ങൾ സംരക്ഷിക്കുവാൻ നോക്കുന്നത് .അതിൽ നിന്ന് കീഴ് കോടതി മുതൽ ബഹു.സുപ്രീം കോടതി വരെ കേസ് പറഞ്ഞു ഒടുവിൽ വിധി ലഭിച്ചു കരകയറി ഒന്ന് നിവർന്നു നിന്നിട്ടില്ല ; ഓർത്തഡോൿസ് സഭയെ വീണ്ടും ദ്രോഹിക്കുവാൻ നോക്കരുത് ....
മലങ്കര ഓർത്തഡോക്സ് സഭ
ഇന്നും ആരാധനക്ക് വരുന്ന ഒരു വിശ്വാസിയെയും തടഞ്ഞിട്ടില്ല.....
ഈ കോടതിവിധികൾ എല്ലാം ഉണ്ടായിട്ടും വളരെ ശാന്തമായി മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ ക്ഷമയെ നിങ്ങൾ പരീക്ഷിക്കുവാൻ നോക്കരുത്....?
കടലുപോൽ ഒഴുകി
ഇരച്ചുവന്ന മലങ്കര സഭയ്ക്ക് കിട്ടിയ
സുപ്രീം കോടതി വിധികളെ ആണ് രാജ്യത്തെ ഒരു MLA ആയ താങ്കൾ കുല്സിത
മാർഗ്ഗത്തിൽ കൂടെ
മറികടക്കുവാൻ നോക്കുന്നത് ...
സത്യപ്രതിജ്ഞ ലംഘനം ആണ് നിങ്ങൾ ചെയ്യുന്നത് എന്ന ബോധം നിങ്ങൾക്കുണ്ടോ.?ചെളി പുരണ്ട അഴുക്കുചാലുകളെ ഒഴുകിവരുന്ന
നീതിയുടെ നദിയാക്കുവാൻ നോക്കരുത് .
കാലം എത്ര കടന്നാലും നിരങ്ങി വരുന്ന നീതിയെയും
സത്യത്തെയും മലങ്കര
സഭ പ്രാപിക്കുക തന്നെ ചെയ്യും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment