Pages

Sunday, August 2, 2020

ദേശീയ വിദ്യാഭ്യാസ നയം നേട്ടത്തിന് ഉതകുമോ ?

ദേശീയ വിദ്യാഭ്യാസ നയം

നേട്ടത്തിന് ഉതകുമോ ?

മുപ്പത്തിനാല് വര്ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയതിനുപകരം പുതിയ  വിദ്യാഭ്യാസനയം  വരികയാണ് . മൂന്നരപ്പതിറ്റാണ്ടിനുശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയം യാഥാർഥ്യമാവുകയാണ്.രാജ്യത്തിന്റെ പലവിധ വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനുള്ള മാർഗരേഖയെന്ന വിശേഷണത്തോടെയാണ് 21–ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ അഴിച്ചുപണിയും പരിഷ്കരണവും വിഭാവനം ചെയ്യുന്ന നയരേഖയുടെ നടപ്പാക്കൽ 2020 – 21 തുടങ്ങി 2040 പൂർത്തിയാകുംവിധമാണ് ഉദ്ദേശിച്ചിട്ടുള്ളത്.2030ലേയ്ക്കുള്ള സുസ്ഥിര വികസന അജന്ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്ക്ക് അനുയോജ്യമായി, ഓരോ വിദ്യാര്ത്ഥിയുടെയും അതുല്യമായ കഴിവുകള്പുറത്തെടുക്കുന്നതിനു ലക്ഷ്യമിട്ട്, സ്കൂള്‍-കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്ണവും ആക്കുന്നതിലൂടെ ഇന്ത്യയെ ഊര്സ്വലമായ വിജ്ഞാന സമൂഹമായും ആഗോളതലത്തില്തന്നെ വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ നയം ലക്ഷ്യമിടുന്നതായി  കേന്ദ്രസർക്കാർ  പറഞ്ഞു .

.രണ്ടാം മോദി സർക്കാരിന്റെ ആദ്യ പ്രധാന പ്രഖ്യാപനം പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയായിരുന്നു. ഡോ. കെ. കസ്തൂരിരംഗൻ സമിതി സമർപ്പിച്ചപ്പോൾ 484 പേജുണ്ടായിരുന്ന കരടുരേഖയാണു കഴിഞ്ഞ ദിവസം 64 പേജിലേക്കു ചുരുങ്ങി പുതിയ വിദ്യാഭ്യാസ നയമായത്. രാഷ്ട്രീയ ശിക്ഷാ ആയോഗ് പോലെ അവസാനംവരെ പരിഗണിച്ച ചില സുപ്രധാന നിർദേശങ്ങൾ ഒഴിവാക്കപ്പെട്ടു.ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസി, അക്രഡിറ്റേഷൻ ഏജൻസി തുടങ്ങി പലതിനു പകരം ഏക നിയന്ത്രണ സംവിധാനമായാണു നിലവിലെ ഹയർ എജ്യുക്കേഷൻ കമ്മിഷൻ എന്ന ആശയം. ദേശീയ നിയന്ത്രണ സംവിധാനമാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനെ നിയന്ത്രണ കൗൺസിൽ ആയി നിലനിർത്തിയെങ്കിലും കമ്മിഷനു കീഴിലാകും പ്രവർത്തനം. അക്രഡിറ്റേഷനു നാഷനൽ അക്രഡിറ്റേഷൻ കൗൺസിൽ, ഫണ്ടിങ്ങിനു ഗ്രാന്റ്സ് കൗൺസിൽ, അക്കാദമിക നിലവാരവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ കൗൺസിൽ എന്നിങ്ങനെ സ്വതന്ത്ര സംവിധാനങ്ങളുണ്ടാകുമെങ്കിലും ഇവയെല്ലാം ഹയർ എജ്യുക്കേഷൻ കമ്മിഷനു കീഴിലാകുംവിധമാണ് അന്തിമ നയം.

സിവിൽ സർവീസ് മാതൃകയിൽ ഇന്ത്യൻ എജ്യുക്കേഷൻ സർവീസ് (ഐഇഎസ്) എന്ന ആശയം അവസാനംവരെ പരിഗണിച്ചിരുന്നു. സർവകലാശാല റജിസ്ട്രാർ പദവിയിലടക്കം ഐഇഎസുകാരെ നിയോഗിക്കണമെന്നായിരുന്നു ശുപാർശ. അന്തിമ നയത്തിൽ ഇതൊഴിവായി.ത്രിഭാഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവസാനമുണ്ടായ കൂട്ടിച്ചേർക്കലുകൾ നിർണായകമാകും. ഇതനുസരിച്ച്, പദ്ധതി നടത്തിപ്പിൽ ദേശീയതലത്തിൽ കൂടുതൽ കടുംപിടിത്തമുണ്ടാകില്ല. അതതു സംസ്ഥാനങ്ങൾക്കും മേഖലകൾക്കും വിദ്യാർഥികൾക്കുതന്നെയും കൂടുതൽ സ്വാതന്ത്ര്യം കൈവരും. ത്രിഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്ന നിബന്ധനയുണ്ടാകും. വേണമെങ്കിൽ ആറാം ക്ലാസിലോ ഏഴിലോ വച്ചു ഭാഷ മാറ്റാം. സെക്കൻഡറിതല പഠനം കഴിയുമ്പോൾ ഏതെങ്കിലും 3 ഭാഷകൾ കൈകാര്യം ചെയ്യാനാകണമെന്നു മാത്രം. അതിലൊന്നിലെങ്കിലും ഭാഷാസാഹിത്യം അറിഞ്ഞിരിക്കണമെന്നും വ്യക്തമാക്കുന്നു.

ഭാവിയിൽ പരീക്ഷയും മൂല്യനിർണയവും അടക്കം ഓൺലൈനാകും. ഇതിനായി നാഷനൽ അസസ്മെന്റ് സെന്റർ, സ്കൂൾ ബോർഡുകൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി തുടങ്ങിയവ ചേർന്നു സംവിധാനം രൂപപ്പെടുത്തണമെന്നു വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നു. കോവിഡും ലോക്ഡൗണും മൂലം പരീക്ഷാ നടത്തിപ്പ് അവതാളത്തിലായ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം സംബന്ധിച്ചു പ്രത്യേക ഭാഗവും നയത്തിലുണ്ട്.രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന  കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു വർഷ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. ഇഷ്ടമുള്ള വിഷയങ്ങൾ  മാത്രം തെരഞ്ഞെടുത്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉണ്ടാകുമെന്നാണ് അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവര്ക്ക് വിദ്യാഭ്യാസം അവകാശമാക്കും. ഒപ്പം കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്ത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് നയത്തിൽ ശുപാർശ ഉണ്ടായിരുന്നത്.പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ സമ്പ്രദായങ്ങലിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4  എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ തന്നെ നടത്താനും ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തിൽ ശുപാർശയുണ്ട്.

ഐഎസ്ആർഒ മുൻ ചെയർമാൻ കെ.കസ്തൂരിരംഗൻ നേതൃത്വം നൽകിയ സമിതിയുടെ ശുപാർശകൾ ഒട്ടുമിക്കതും അംഗീകരിച്ചാണു പുതിയ നയം തയാറാക്കിയിട്ടുള്ളത്. അങ്കണവാടി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണംവരെ ഭാവിയുടെ വെല്ലുവിളികളും സാധ്യതകളും കണക്കിലെടുത്താവും പുതുക്കുക. പഠനത്തെയല്ല, പഠിതാവിനെയാണു പുതിയ നയം കേന്ദ്രസ്ഥാനത്തു നിർത്തുന്നത്. പഠിതാവിന്റെ സർഗാത്മകവും സമഗ്രവുമായ  വികസനമാണു ലക്ഷ്യം.പരീക്ഷകൾ ജയിക്കുന്നതിനെക്കാളുപരി, വിദ്യാർഥികളിൽ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരശേഷിയും വളർത്തുകയാണു സ്കൂളുകളും കോളജുകളും ചെയ്യേണ്ടതെന്നു വ്യക്തമാക്കുന്ന നയം, അതിനായി ഘടനാപരമായ ചില മാറ്റങ്ങളും മുന്നോട്ടുവയ്ക്കുന്നു. പുതിയ കാലത്തെ വിദ്യാർഥികളെ പ്രായോഗിക ജീവിതത്തിനായി ഒരുക്കാൻ ശേഷിയുള്ളവരാവണം അധ്യാപകർ എന്ന ലക്ഷ്യംവച്ച്, അധ്യാപക പരിശീലനത്തിലും പരിഷ്കാരങ്ങൾ നിർദേശിച്ചിട്ടുണ്ട്. മാതൃഭാഷയ്ക്കും തദ്ദേശഭാഷകൾക്കുമുള്ള സവിശേഷമായ ഊന്നൽ നിലനിർത്തുന്നതാണു നയം.

 

നിർദേശിച്ചിട്ടുള്ള പരിഷ്കാരങ്ങൾക്കു പിന്നിലെ സദുദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ മികച്ചതും നടപ്പാക്കലിന്റെ പ്രായോഗിക വശങ്ങൾ പരിഗണിക്കുമ്പോൾ ചില ആശങ്കകൾക്ക് ഇടനൽകുന്നതുമാണ് നയമെന്നാണ് ആദ്യ വിലയിരുത്തൽ. പുതിയ കാലത്തെ തൊഴിൽ സാധ്യതകൾകൂടി കണക്കിലെടുത്ത് സ്കൂൾതലം മുതലേ തൊഴിൽപരിശീലനം പുതിയ നയത്തിൽ നിർദേശിച്ചിട്ടുണ്ട്. 1986ലെ വിദ്യാഭ്യാസനയം 1992 പരിഷ്കരിച്ചപ്പോഴും നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിയിരുന്നു. കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ശ്രമത്തിനു കാര്യമായ വിജയം നേടാനായില്ലെന്നാണ് അതേ നിർദേശത്തിന്റെ ആവർത്തനത്തിൽനിന്നു വ്യക്തമാകുന്നത്. നേടാവുന്ന നൈപുണ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്നു മാത്രം. ഇന്ത്യന്പാര്ലമെന്റിനെ മറികടന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം വരുംകാലത്ത് രാജ്യം നേരിടാനിരിക്കുന്ന സാമൂഹിക ഭീഷണികളിലേക്കാണ് വിരല്ചൂണ്ടുന്നത് എന്ന ആക്ഷേപവും നിലവിലുണ്ട് .രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമായിരിക്കും എന്ഇപി 2020 എന്ന് വിലയിരുത്തുന്നവരുമുണ്ട്. സ്കൂള്പാഠ്യപദ്ധതിയില്സംസ്കൃതത്തിന് നിലവില്മാന്യമായ ഇടമുണ്ട്. പക്ഷെ, ഭാഷ എല്ലാവരും പഠിച്ചിരിക്കണമെന്ന് വാശിപിടിക്കുന്നതാണ് അപകടം.കാലോചിത പരിഷ്കരണങ്ങള്ക്കു പകരം രാജ്യത്തെ വിദ്യാഭ്യാസപരമായി പിറകോട്ടടിപ്പിക്കുകയെന്ന സാമൂഹിക ദുരന്തത്തിലേക്കാണ് പുതിയ നയം രാജ്യത്തെ വലിച്ചിഴക്കുക  എന്ന്  ഒരു വിഭാഗം അഭിപ്രായപ്പെടുന്നു നവ ഉദാരവത്കരണ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ കമ്പോളവത്കരിക്കാനും എന്ഇപി 2020 ലക്ഷ്യമിടുന്നുണ്ട്.ന്നതായി സംശയിക്കുന്നു.വരുംദിവസങ്ങളിലുണ്ടാവുന്ന ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾകൂടി പരിഗണിച്ച്, ഓരോ പരിഷ്കാരത്തിന്റെയും ഫലസിദ്ധിയും പ്രായോഗികതയും കണക്കിലെടുത്തുവേണം പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാൻ എന്ന കാര്യം  എടുത്തു പറയെട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ


No comments: