Pages

Thursday, July 2, 2020

ചൈനാ ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ ബദലുകൾ ഉണ്ടോ ?


ചൈനാ  ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ   ബദലുകൾ  ഉണ്ടോ ?
2020 സാമ്പത്തിക വർഷം 65 ബില്യൺ യുഎസ് ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനം വരും  ഇതിൽ തന്നെ ഏറ്റവും കൂടുതൽ (33 ശതമാനം) ഇലക്ട്രോണിക് സാമഗ്രികളാണ്. എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ രണ്ടാം സ്ഥാനത്തും (32 ശതമാനം) കെമിക്കൽ ഉൽപന്നങ്ങൾ (20 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്.ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാനുള്ള ശ്രമം പ്രതിരോധിച്ചതോടെ ചൈനയുമായി ഉടലെടുത്തിരിക്കുന്ന സംഘർഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. ചൈനയുമായുള്ള സാമ്പത്തിക, സാങ്കേതിക, വാണിജ്യ, വ്യാപാര ബന്ധങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി ഇന്ത്യൻ സർക്കാർ മുന്നോട്ടുപോകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യക്കാർക്കിടയിൽ വലിയ വേരോട്ടമുള്ള ടിക് ടോക് എന്ന വീഡിയോ വിനിമയ ആപ്പ് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ തിങ്കളാഴ്ച സർക്കാർ നിരോധിച്ചു. ഒരുപരിധിക്കപ്പുറം പല ചൈനാ ഉത്പന്നങ്ങളും ഇന്ത്യക്ക് ഉപേക്ഷിക്കാനാവില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ  സാധാരണ ജനങ്ങൾ  ചൈനീസ് ഉൽപ്പന്നങ്ങളെ  വൻ തോതിൽ ആശ്രയിക്കുന്നുണ്ട് കേരളത്തിൽ വിൽക്കുന്ന ഫർണിച്ചറിന്റെ 60% ചൈനയിൽ നിന്നാണ്. സാമ്പത്തികമാന്ദ്യം മൂലം 50% ഫർണിച്ചർ കടകളും പൂട്ടിയ അവസ്ഥയിലാണു കോവിഡ് വന്നത്. ഫർണിച്ചർ ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽപനയായിരുന്നു മുഖ്യം.
തടിക്കും പ്ലൈവുഡിനും പകരം ഉപയോഗിക്കുന്ന ഷീറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി തുടരുന്നുണ്ട്. മൾട്ടിവുഡ് പോലുള്ള ഇത്തരം ഷീറ്റുകൾ കൊണ്ടാണ് കിച്ചൻ കാബിനറ്റും വാഡ്റോബുകളും മറ്റും നിർമിക്കുന്നത്.ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാഹനങ്ങളും: നിർമാണം ഇന്ത്യയിലാണെങ്കിലും പല ഘടകങ്ങളും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കമ്പനികളുണ്ട്. ടൈൽ, സാനിറ്ററി: ഗുജറാത്തിലാണു ഭൂരിപക്ഷം ടൈൽ, സാനിറ്ററി ഉൽപന്നങ്ങളുടെ നിർമാണം. എന്നാൽ വില കുറഞ്ഞ ടൈലുകളും മറ്റും ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്. ഇറക്കുമതി ചെയ്ത് ഇന്ത്യൻ ബ്രാൻഡ് പേരു വച്ചു വിൽക്കുന്ന അനേകം ഉൽപന്നങ്ങൾ ഈ രംഗത്തുണ്ട്.  എപിഐ അഥവാ ആക്ടീവ് ഫാർമ ഇൻഗ്രീഡിയന്റ്സ്: ഇന്ത്യയിലെ വൻകിട ഔഷധ കമ്പനികൾ കയറ്റുമതി ചെയ്യുന്ന മരുന്നുകളുടെയും ഗുളികകളുടെയും രാസവസ്തുക്കൾ വരുന്നതു ചൈനയിൽ നിന്നാണ്. പാവ, പ്ലാസ്റ്റിക്: ഇവിടെ സ്റ്റേഷനറിക്കടകളിൽ വിൽക്കുന്ന പാവകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പാത്രങ്ങൾ, കുട്ടിയുടുപ്പുകൾ തുടങ്ങിയവ മിക്കവാറും ചൈനയിൽ നിന്നാണു വരവ്.നിരോധിച്ച പല ആപ്പുകളും ഇന്ത്യക്കാർ അധികം ഉപയോഗിക്കുന്നവയല്ല. ബൈദു മാപ്, ബൈദു ട്രാൻസ്‌ലേറ്റ്, ക്യുക്യു മെയിൽ, ക്യുക്യു പ്ലേയർ തുടങ്ങിയവ ചൈനക്കാർക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളവയാണ്. മെസേജിങ് ആപ്പായ വീ ചാറ്റും ഇന്ത്യക്കാർ അധികം ഉപയോഗിക്കുന്നില്ല. പക്ഷേ, ഇന്ത്യൻ വ്യാപാരികൾ ചൈനയിലെ വ്യാപാരപങ്കാളികളുമായി ആശയവിനിമയത്തിന് ഈ ആപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതമാകുന്നുണ്ട്. ടിക് ടോക് വ്യക്തിസുരക്ഷയുടെ പേരിൽ മുന്പ് മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.
ഇന്ത്യൻ സംരംഭകർക്ക് വളരാൻ പുതിയ അവസരങ്ങൾ തുറന്നിടുന്നെന്നതാണ് നിരോധനത്തിന്റെ മറ്റൊരു വശം. നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് സമാനമായ ചെറു ആപ്പുകൾ വേഗത്തിൽ വികസിപ്പിക്കാൻ ഇന്ത്യൻ സംരംഭകർക്ക് കഴിയണം. ടിക് ടോക്കിന് സമാനമായ ഇന്ത്യൻ ആപ്പുകൾക്ക് ലഭിച്ച പ്രചാരം മാതൃകയാണ്. അതേസമയം, ഇന്ത്യ തുറന്നിരിക്കുന്ന ‘ആപ്പ് യുദ്ധംഇരുരാജ്യവും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്ക് പോകുമെന്ന് ചിലർ മുന്നറിയിപ്പുനൽകുന്നുണ്ട്. പ്രത്യേകിച്ചും വാഹനം, ഔഷധ നിർമാണം, ഇലക്‌ട്രോണിക്, എൻജിനിയറിങ് ഉത്പന്നങ്ങൾക്ക് ഇന്ത്യ ഏറെ ആശ്രയിക്കുന്നത് ചൈനയെ ആണെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. അവിടെനിന്നുള്ള ഇറക്കുമതി തടസ്സപ്പെടുന്നത് കോവിഡ് ലോക്‌ഡൗണിൽനിന്നു കരകയറിവരുന്ന ഇന്ത്യൻ വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് അതിവേഗം ബദലുകൾ കണ്ടെത്താനും ഇന്ത്യയിൽത്തന്നെ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്.
. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾ നേടിയ മേൽക്കൈ പ്രധാനമായും അവയുടെ വിലക്കുറവു കാരണമാണ്. ഉദാഹരണത്തിന് വിലയും ഗുണമേന്മയും തമ്മിലുള്ള അനുപാതം മെച്ചമായതിനാൽ ചൈനീസ് സ്മാർട്ട്   ഫോണുകൾക്ക്   നമ്മുടെ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ട്.
ഇതുപോലെ  ഉൽപാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കും മറ്റു ഘടകങ്ങൾക്കും അഭ്യന്തര വ്യവസായ രംഗം വലിയ തോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്.  വാഹന മേഖല പരിശോധിച്ചാൽ ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങളിൽ 24 ശതമാനവും ചൈനയിൽ നിന്നാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്താകട്ടെ മൊത്തം ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും മരുന്നു നിർമ്മാണത്തിനാവശ്യമായ ഉപോൽപന്നങ്ങളിലും 68 ശതമാനവും ചൈനയിൽ നിന്നാണ്. ഇതേ വിലയിൽ പെട്ടെന്ന്  പകരം വിതരണക്കാരെ  കണ്ടെത്തുക ഫാർമസ്യൂട്ടിക്കൽ കമ്പനികളെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരിക്കും.
ചൈനയുമായുള്ള വ്യാപാര ബന്ധം ഒഴിവാക്കുക എന്നത് പറയുന്നത്ര എളുപ്പമല്ല. എന്നാൽ ഇന്ത്യക്കു ചൈനയോടൊപ്പമെത്താൻ കഴിയില്ലെന്നോ ആഗോള വ്യാപാര രംഗത്ത് ചൈനയുടെ സ്ഥാനം പിടിച്ചെടുക്കാൻ കഴിയില്ലെന്നോ  ഇതിനർത്ഥമില്ല. കോവിഡ്19 ന്റെ ഈ കഠിന കാലത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് അന്തർ ദേശീയ നാണ്യനിധി കണ്ടെത്തിയിട്ടുണ്ട്.ചൈനാ  ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ   ബദലുകൾ  എത്രയും വേഗം നിർമ്മിക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ






No comments: