Pages

Friday, January 10, 2020

മതസൗഹാർദ്ദ -പ്രകൃതി സംരക്ഷണ അന്താരാഷ്‌ട്ര വിദ്ധാർത്ഥി ഉച്ചകോടി

മതസൗഹാർദ്ദ -പ്രകൃതി സംരക്ഷണ അന്താരാഷ്ട്ര വിദ്ധാർത്ഥി ഉച്ചകോടി



ഭൂമിയെ സംരക്ഷിക്കുവാൻ മനുഷ്യന്റെ മനോഭാവം മാറണമെന്ന്  കർദിനാൾ ക്ളീമിസ് ബാവ പ്രസ്താവിച്ചുകാലാവസ്ഥ നീതിക്കു വേണ്ടിയുള്ള   അന്താരാഷ്ട്ര കുട്ടികളുടെ ഉച്ചകോടി  ഉത്ഘാടനം  ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അഭിവന്ദ്യ  കർദ്ദിനാൾ.മതസൗഹാർദ്ദത്തിന്റെയും  പ്രകൃതി സംരക്ഷണത്തിൻറെയും വക്താക്കളായി  വിദ്ധാർഥികൾ  മാറണമെന്ന് ക്ളീമിസ് ബാവ തുടർന്നു പറഞ്ഞു .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ വരുംതലമുറക്ക്  കൈമാറാൻ നാം തയാറാകണമെന്ന്  തിരുമേനി തൻറെ  പ്രസംഗത്തിൽ സൂചിപ്പിച്ചു .അന്താരാഷ്ട്ര സമാധാന അവാർഡ് ജേതാവും ,പ്രശസ്  പരിസ്ഥിതി പ്രവർത്തകയുമായ  കെഹ് കഷൻ  ബസു  മുഖ്യ പ്രഭാഷണം നടത്തി .ഏഷ്യാ ഫോറം മുൻ ഡയറക്ടർ  ജോൺ സാമുവേൽ , ഡോക്ടർ എബ്രഹാം കരിക്കം ,സൂസൻ കോശി ,ഐസക് എസ്  തോമസ് ,നാദീയ താഹ ,ജോസഫ് കെവിൻ  ജോർജ് ,ആര്യമൻ അരുൺ ,കെ.എം മാത്യു  എന്നിവർ പ്രസംഗിച്ചു . ഉച്ചക്ക് ശേഷം 2 മണിക്ക്  കൂടിയ ഉച്ചകോടി സമ്മേളനത്തിൽ  യു.ആർ.  മുൻ ഗ്ലോബൽ ട്രസ്റ്റീ  പ്രൊഫ്. ജോൺ കുരാക്കാർ  മോഡറേറ്റർ  ആയിരുന്നു . കാലാവസ്ഥ നീതിയെക്കുറിച്ച് ഏഷ്യാ ഫോറം മുൻ ഡയറക്ടർ  ജോൺ സാമുവേൽ ,പ്രശസ്  പരിസ്ഥിതി പ്രവർത്തക  കെഹ് കഷൻ  ബസു  എന്നിവർ  പ്രബന്ധങ്ങൾ അവതരിപ്പിച്ചു .തുടർന്ന്  എട്ട് ഗ്രൂപ്പുകളായി ചർച്ച നടത്തി .

Prof. John Kurakar

No comments: