Pages

Thursday, December 5, 2019

കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പിണറുവിളയിൽ ശ്രി .കുരാക്കാരൻ ജോർജ് അച്ചൻകുഞ്ഞ് അന്തരിച്ചു


കൊട്ടാരക്കര   കിഴക്കേത്തെരുവ് ഐപ്പള്ളൂർ  പിണറുവിളയിൽ  ശ്രി .കുരാക്കാരൻ  ജോർജ് അച്ചൻകുഞ്ഞ്  അന്തരിച്ചു.

കൊട്ടാരക്കര ചെങ്ങമനാട് അഗ്രി -ഹോർട്ടി സൂപ്പർ ബസാർ ഉടമ ,   കിഴക്കേത്തെരുവ് ഐപ്പള്ളൂർ  പിണറുവിളയിൽ  ശ്രി .കുരാക്കാരൻ  ജോർജ് അച്ചൻകുഞ്ഞ്,{63 വയസ്സ് } { ഇന്ന് രാവിലെ അന്തരിച്ചു . ഹൃദയാഘാതമായിരുന്നു പെട്ടന്നുള്ളമരണത്തിനുകാരണം . കായംകുളം ഇടശ്ശേരി കുടുംബാംഗം മഞ്ജു ജോർജാണ് ഭാര്യ അലൻ ജോർജ് കുരാക്കാർ  {റിയാദ് } ,ലിൻഡാ ജോർജ് എന്നിവർ മക്കളാണ് .ശ്രി പി.ജി അച്ചൻകുഞ്ഞ്  "കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ,ജനറൽ സെക്രട്ടറി ,കുരാക്കാരൻ സാംസ്ക്കാരിക വേദി പ്രസിഡന്റ്  എന്നീ  നിലകളിൽ ദീർഘനാൾ പ്രവർത്തിച്ചിരുന്നു .കൊട്ടാരക്കര വ്യാപാരി വ്യവസായി അസോസിയേഷനിലും സജീവമായി പ്രവർത്തിച്ചിരുന്നു . വിഷരഹിത പച്ചക്കറിയെ കുറിച്ച് വ്യാപകമായ ബോധവൽക്കരണം നടത്തിയിരുന്നു .  കുടുംബയോഗത്തിൻറെ പ്രസിദ്ധീകരണമായ "കുടുംബദീപം ത്രൈ മാസികയുടെ എഡിറ്ററായിരുന്നു . .ഡിസംബർ 12 മുതൽ 15 വരെ  കിഴക്കേത്തെരുവ് കുരാക്കാരൻ  കമ്മ്യുണിറ്റി ഹാളിൽ നടക്കുന്ന  കുടുംബയോഗത്തിൻറെ  കനകജൂബിലി ആഘോഷത്തിൻറെ കൺവീനർ ആയിരുന്ന   അദ്ദേഹം ഐപ്പള്ളൂർ ശാലേം നഗർ ഭാരവാഹികൂടിയായിരുന്നു . ശ്രി .കുരാക്കാരൻ  ജോർജ് അച്ചൻകുഞ്ഞിനു  നാടിൻറെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .

Prof. John Kurakar


No comments: