Pages

Wednesday, November 6, 2019

ഓർത്തഡോൿസ് സഭയെയും ഓർത്തൊഡോക്സ് മെത്രാന്മാരെയും പരിശുദ്ധ കാതോലിക്കാ ബാവയെയും പരിഹസിക്കുന്നതും പ്രകോപിപ്പിക്കുന്നതും പാത്രിയർക്കീസ് വിഭാഗം തകരാൻ ഇടയാക്കും .



ഓർത്തഡോൿസ് സഭയെയും ഓർത്തൊഡോക്സ് മെത്രാന്മാരെയും പരിശുദ്ധ കാതോലിക്കാ ബാവയെയും പരിഹസിക്കുന്നതും പ്രകോപിപ്പിക്കുന്നതും പാത്രിയർക്കീസ് വിഭാഗം തകരാൻ ഇടയാക്കും .
ആരാണ്   പാത്രിയർക്കീസ് വിഭാഗത്തിന്  നീതി നിഷേധിച്ചത് . സർക്കാർ ആണോ ?  2017 നടപ്പിലാക്കേണ്ട വിധി   പാത്രിയർക്കീസ് വിഭാഗത്തോടുള്ള താല്പര്യം സർക്കാർ ഏകദേശം 2 വൈകിപ്പിച്ചില്ലേ .. പിന്നെ വെറുതെ സെക്രട്ടറിയേറ്റിൽ എന്തിനാണ് സമരം . നിങ്ങള്ക്ക് നീതി നിഷേധിച്ചത് സുപ്രിം കോടതി അല്ലെ ?
ഭാരതത്തിൻറെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാതിരിക്കാൻ അധികാരികൾക്ക് കഴിയില്ല .2017 നടപ്പിലാക്കേണ്ട വിധി   പാത്രിയർക്കീസ് വിഭാഗത്തോടുള്ള താല്പര്യം സർക്കാർ ഏകദേശം 2 വൈകിപ്പിച്ചു .ഇതിനിടയിൽ  വിധി നടത്തിപ്പിൽ നിന്നു ഓർത്തൊഡോക്സ് സഭയെ പിന്തിരിപ്പിക്കാൻ  യാക്കോബായ ഭാഗത്തു നിന്നു ക്രിയാത്മകമായി എന്തു നീക്കമണു നടത്തിയിട്ടുള്ളത്? പൊതുവേദിയിൽ രാഷ്ട്രീയക്കാരെയും ഇതര മത സാമുദായിക പ്രമാണിമരെയും പങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തി. കൂനൻ കുരിശു സത്യം ചെയ്തു. കൊച്ചു കുട്ടികളെക്കൊണ്ട് ചോരയിലെഴുതിച്ച് സത്യം ചെയ്തു. ദേവലോകത്തേക്ക് ഗുണ്ടാ മർച്ച് നടത്തി. ഓർത്തൊഡോക്സ് മെത്രാന്മാരെയും കാതോലിക്കായേയും തെറി അഭിക്ഷേകം ചെയ്തു. ബാവായുടെ കോലം കത്തിച്ചു. ബാവായെ പ്രതീകാത്മകമാ യി കബറടക്കി. ഒടുവിൽ മനുഷ്യ ഭിത്തിയും മനുഷ്യ ങ്ങലയും തീർത്തു ഒക്കെ വൻ വിജയമായിരുന്നു.
ഇപ്പോൾ അഭിവന്ദ്യ തിരുമേനിമാരും  ബഹുമാനപെട്ട വൈദീകരും  സെക്രെട്ടറിയേറ്റ് നടയിൽ  നിരാഹാര സമരം നടത്തുകയാണ് . സമരം ആർക്ക് എതിരെയാണ് ?   പാത്രിയർക്കീസ് വിഭാഗം പള്ളികൾ പോകാതിരിക്കാൻ എന്തു ചെയ്തു ? കാട്ടികൂട്ടിയതൊക്കെ പ്രകോപനപരമല്ലേ ?ഓർത്തഡോൿസ് സഭയെ ഒരു പുനർചിന്തനത്തിനു പ്രേരിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ഒരു അനുരഞ്ജന നീക്കം നടത്തിയോ ? തോറ്റവർക്ക് അൽപം വിനയം വേണമായിരുന്നു . യാക്കോബായ എന്ന പേരുപോലും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമോ ?കേസിൽ തോറ്റവർക്ക് ഉപാധികൾ വയ്ക്കാനുള്ള അവകാശമില്ല; വിട്ടുവീഴ്ചകൾ ജയിച്ച കക്ഷിയുടെ മാത്രം ഔദാര്യം .പത്രോസിൻറെ  പിൻഗാമികൾ  തെറിയഭിഷേകം ആദ്യം നിർത്തുക . അഹങ്കാരം വെടിഞ്ഞ്  ഉത്തരവാദിത്വപ്പെട്ടവർ  ദേവലോകത്ത്  എത്തി  പരിശുദ്ധ കാതോലിക്കാ ബാവയുമായി സംസാരിക്കുക .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: