Pages

Tuesday, October 29, 2019

കോതമംഗലം മാർത്തോമൻ പള്ളിയിൽ കോടതിവിധി നടപ്പിലാക്കാൻ പൊലീസ് നടത്തിയ നാടകം വിചിത്രം


കോതമംഗലം മാർത്തോമൻ പള്ളിയിൽ കോടതിവിധി  നടപ്പിലാക്കാൻ പൊലീസ് നടത്തിയ  നാടകം വിചിത്രം
 
കോതമംഗലം മാർത്തോമൻ പള്ളിയിൽ പോലീസ് നിയമംനടപ്പിലാക്കുന്നത്ഇങ്ങനെയാണോ?നാണക്കേടായിപ്പോയി .പോലീസിന് കോടതിവിധി നടപ്പിലാക്കാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്.മുൻകൂട്ടി അറിയിച്ചു കൊണ്ട് നിയമാനുസൃതമായ വികാരി എത്തുമ്പോൾ അതിന് തലേദിവസം എതാണ്ട് രണ്ടായിരത്തിൽ മേൽ ജനങ്ങളെ പള്ളിയിൽ അനധികൃതമായി തമ്പടിക്കാൻ അനുവദിക്കുക. എന്നിട്ട് നാടകം പോലെ പിറ്റേന്ന് ചെന്ന് നിങ്ങൾ ഒഴിഞ്ഞു തരണമെന്നു് അപേക്ഷിക്കുക. പൂരപ്പാട്ട് പോലെ വിളിക്കുന്ന അസഭ്യവർഷം കേട്ട് ചിരിച്ചോണ്ട് പോലീസ് നിൽക്കുക കൊള്ളാം. ഇങ്ങനെ ആണോ നിയമ പാലനം?
 ക്രമസമാധാന ലംഘനം നടത്തിയ ആളുകൾക്ക് കൂട്ട് നിന്ന് നിയമത്തെ കൊഞ്ഞനം കുത്തി കാണിക്കുന്ന കാഴ് ലോകം കണ്ടു . വിധി നടപ്പിലാക്കേണ്ടത് എങ്ങനെയെന്ന് പൊലീസിന് അറിയാത്തതല്ല .തലേന്ന് തന്നെ 144 പ്രഖ്യാപിച്ച് റൂട്ട് മാർച്ച് നടത്തി പള്ളി ജില്ലാ കളക്ടറോ, ബന്ധപ്പെട്ട അധികാരികളോ ഏറ്റെടൂത്തിട്ട് പള്ളിയുടെ ചുറ്റളവിൽ അതിക്രമിച്ച് കയറുന്നവരെ  അറസ്റ്റുചെയ്യാൻ  ഉത്തരവ് ഇട്ടാൽ  ആരും വരില്ല .പരമോന്നതകോടതിയുടെ വിധി എന്നായാലും നടപ്പിലാക്കേണ്ടിവരും .കൂവിയതുകൊണ്ടോ അസഭ്യം പറഞ്ഞതുകൊണ്ടോ  ഒരു പ്രയോജനവുമില്ല .
ആൾ കൂട്ടവും  ആക്രമണ പരമ്പരകളും കൊണ്ട് ബഹുമാനപ്പെട്ട കോടതി വിധികൾ അസ്ഥിരമാവില്ല  വിധികൾ ഒന്നുകൂടി ശക്തി പ്രാപിക്കുകയെ ഉള്ളു..തെറിയഭിഷേകവും പരിഹാസവും നിർത്തി  ഭരണ ഘടനയുടെ അടിസ്ഥാനത്തിൽ  സഭാനേതൃത്വമായി ചർച്ചക്ക് ശ്രമിക്കുക .യാക്കോബായ  വിഭാഗം സൺഡേ സ്കൂളിൽ പഠിക്കുന്ന കുട്ടികളെക്കൊണ്ട്, കൈകളിൽ സൂചി കുത്തി രക്തം ചൊരിയിച്ച്, അതുകൊണ്ട് വിശ്വാസ പ്രഖ്യാപനം എന്ന പേരിൽ സത്യം എന്ന് എഴുതിച്ച സംഭവം ന്യായികരിക്കാൻ ആവാത്തതാണ് .തങ്ങളുടെ കുട്ടികളെ രക്തം ചൊരിയാൻ  കൊടുത്ത  രക്ഷിതാക്കളാണ് കുറ്റക്കാർ ,അവരുടെ തീഷ്ണത മതഭ്രാന്തായി മാറുന്നില്ലേ ? പൊതുസമൂഹം പ്രതികരിക്കട്ടെ .കുട്ടികളെ ഉപയോഗിച്ച്, ഇത്തരം പ്രാകൃതരീതികളിലൂടെ, പ്രതിരോധസമരങ്ങൾക്ക് വേണ്ടി മാർഗ്ഗങ്ങൾ അവലംബിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും ബാലാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് അറിയിച്ചു.കുട്ടികൾ സംഘടിക്കുന്നതും അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി സമരം നടത്തുന്നതും മനസ്സിലാക്കാം, എന്നാൽ അവർ മുതിർന്നവരുടെ ഇംഗിതങ്ങൾക്കു വിധേയരായി, വിശ്വാസസത്യം എന്ന പേരിൽ അവരുടെ രക്തം ഉപയോഗിച്ചുള്ള ഇത്തരം പ്രവൃത്തികൾ ബാലാവകാശ നിയമങ്ങൾക്ക് എതിരാണെന്ന് മാത്രമല്ല, അതിന് കുട്ടികളെ ഉപയോഗിക്കുന്നത് തികച്ചും തെറ്റാണെന്നും കമ്മീഷൻ പറഞ്ഞു.{വാർത്തയ്ക്ക് കടപ്പാട്: ദ് ഹിന്ദു ന്യൂസ്, കൊച്ചി 29-10-2019}


പ്രൊഫ്. ജോൺ കുരാക്കാർ

No comments: