Pages

Friday, October 18, 2019

തൊഴിലില്ലാതാകുന്ന വൈദീകരും തെറ്റായ ഉപദേശം കേട്ട്‌ അപഹാസ്യരാകുന്ന വിശ്വാസികളും


തൊഴിലില്ലാതാകുന്ന വൈദീകരും
തെറ്റായ  ഉപദേശം കേട്ട്  അപഹാസ്യരാകുന്ന വിശ്വാസികളും

സത്യവും ചരിത്രവും മനസ്സിലാക്കാതെ ,സമാധാനം ഇല്ലാതാക്കി സഭയെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു വിഭാഗത്തെ വളർത്തിയത്‌ ഇവിടുത്തെ കോൺഗ്രസും ആ മുന്നണിയുമാണ്‌. അക്കാലത്ത്‌ ഇടത്‌ രാഷ്ട്രീയം ഇതിലൊന്നും ഇടപെടാതെ നിന്നിരുന്നു. എന്നാൽ  ക്രമേണ  ഇടതു മുന്നണിയും പണത്തിനോ വോട്ടിനോ വേണ്ടി പാത്രിയർക്കീസ്‌ വിഭാഗത്തെ സഹായിക്കാൻ തയാറായി .പള്ളികളിലെ പണം  പാത്രിയർക്കീസ് വിഭാഗത്തിന് എങ്ങനെവേണമെങ്കിലും ചെലവഴിക്കാമായിരുന്നു . ഓർത്തഡോൿസ് സഭയ്ക്ക് അങ്ങനെ കഴിയില്ലല്ലോ .സി എം സ്റ്റീഫൻ, ജോൺ ജേക്കബ്‌ ഇലഞ്ഞിക്കൽ തുടങ്ങിയവർ നട്ടെല്ലുള്ള, ആഭിജാത്യമുള്ള, സഭയോട്‌ സ്നേഹമുള്ള നേതാക്കളായിരുന്നു .നീതിക്കുവേണ്ടി ദശാബ്ദങ്ങളായി പോരാടിയ  ഓർത്തഡോൿസ് സഭയ്ക്ക്  ഭാരതത്തിൻറെ പരമോന്നത കോടതിയിൽ  നിന്ന് ലഭിച്ച അന്തിമ വിധി നടപ്പിലാക്കാൻ  ഇരുമുന്നണികളും തയാറാകുന്നില്ല .

പിറവത്ത് ആർക്കും പൊളിക്കാൻ പറ്റാത്ത മതിലും ഗേറ്റും പൂട്ടും എല്ലാം  ഓർത്തഡോൿസ്‌ വിശ്വാസികളെ തടയാനായി ഉണ്ടാക്കി. അതെല്ലാം മോശക്കും ഇസ്രായേൽ മക്കൾക്കും  ചെങ്കടലിൽ വഴിയൊരുക്കിയ ദൈവത്തിനു മുൻപിൽ ഒന്നും അല്ലാതായി തീർന്നു. അവിടെ സാമാധാനപൂർവം വിധി നടപ്പിലായി .  ഇപ്പോൾ അവിടുത്തെ  മതിലും ഗേറ്റും പൂട്ടും എല്ലാംഓർത്തോഡോസ്‌കാർക്ക് കോട്ടയും പരിചയും ആയി തീർന്നു.
ഒന്നാം നൂറ്റാണ്ടുമുതൽ  കേരളത്തിൽ നിലനിന്നിരുന്ന മലങ്കര സഭയ്ക്ക്  17നൂറ്റാണ്ടിൻറെ അവസാനത്തിൽ   സഹായം നൽകിയതിന്റെ പേരിൽ  അന്ത്യോക്യ പാത്രിയർക്കീസ് മലങ്കര സഭയുടെ അധികാരം കൈയാളാൻ ശ്രമിച്ചതാണ്  കലഹത്തിന് കാരണം . പാത്രിയർക്കീസ് ബാവാ നേരിട്ട് മലങ്കര സഭാ കേസുകളിൽ കക്ഷിയല്ല. ഇപ്പോൾ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ അപ്രേം രണ്ടാമൻ ചോദിക്കുന്നു, അദ്ദേഹത്തെ അംഗീകരിക്കുന്നുവോ എന്ന്. ഒരു  മറുചോദ്യവും  പ്രസക്തമാണ് അദ്ദേഹം  മാർത്തോമ്മാശ്ലീഹായെ മലങ്കര സഭയുടെ പിതാവായി അംഗീകരിക്കുന്നുണ്ടോ എന്ന് . മലങ്കരയിലെ ഒരു ചെറിയ വിഭാഗം  പത്രോസിൻറെ പിൻഗാമിയായ  പാത്രിയർക്കീസിൻറെ മേൽക്കോയ്മ  അംഗീകരിക്കുന്നവരായി  ഉണ്ടാകാം .മലങ്കര സഭയുടെ സഹകരണത്തിൽ വാഴിക്കപ്പെടുന്ന പാത്രിയർക്കീസിനെ മാത്രമേ മലങ്കര സഭക്ക്‌ അംഗീകരിക്കാൻ ബദ്ധ്യത ഉള്ളൂ എന്ന  വസ്തുത എല്ലാവരും അറിയണം . ഇന്ത്യൻ ഭരണഘടനയും  നീതിന്യായ വ്യവസ്ഥകളും  കുറെയൊക്കെ പരിശുദ്ധ പാത്രിയർക്കീസ് മനസ്സിലാക്കുന്നത് നല്ലതാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: