Pages

Monday, September 16, 2019

Texas girl, 10, dies after contracting a 'brain-eating' amoeba from swimming in a river


Texas girl, 10, dies after contracting a 'brain-eating' amoeba from swimming in a river
നീന്തലിനിടെ തലച്ചോറിലെത്തിയത് മാരകമായ അമീബ; മരണത്തോട് മല്ലടിച്ച് പത്തുവയസ്സുകാരി

A 10-year-old girl has died after contracting a rare infection from a brain-eating amoeba, family members and public health officials confirmed.Lily Avant, who contracted the amoeba while swimming in a river near her home in Texas, "fought the good fight" her aunt, Loni Yadon said in a Facebook post thanking those who have supported their family."To see the outpouring of love and togetherness in a time where hate is the norm, has been refreshing," Yadon wrote. "THANK YOU from the bottom of our hearts for caring and standing with us while we fought with her!"

When Lily started suffering from a headache and fever on Sept. 8, doctors suspected a common viral infection and prescribed ibuprofen and hydration, according to a Facebook post from her cousin, Wendy Scott. As her condition worsened, Scott said Lily was taken to the emergency room where she was treated for bacterial and viral meningitis.The girl was then transferred to Cook Children's Medical Center in Fort Worth, Texas, where a spinal tap revealed she had a "rare amoeba that is aggressive with a high fatally rate." Doctors determined she'd contracted Naegleria foweleri, a "brain-eating" amoeba found in fresh water bodies such as ponds, lakes and rivers

അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വൈദ്യസംഘം. ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പത്തുവയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്.  സെപ്തംബര്‍ രണ്ടിന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും സമീപത്തെ പുഴയിലും നീന്തിക്കുളിക്കുന്നതിനിടെയാണ് ലിലിയില്‍ അമീബ ബാധയുണ്ടായതെന്ന സംശയത്തിലാണ് ഡോക്ടര്‍മാര്‍.

സെപ്തംബര്‍ എട്ടിന് രാത്രി കുടത്ത തലവേദനയോടെയാണ് ലിലിയെ ആശുപത്രിയിസെത്തിച്ചത്. വൈറല്‍ പനിയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. അബോധാവസ്ഥയിലായ ലിലിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയൊന്നും കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലിലിയുടെ തലച്ചോറില്‍ നെയ്‌ഗ്ലോറിയ ഫൗലേറി അമീബയുടെ സാന്നിധ്യം കണ്ടെത്തി.

മൂക്കിലൂടെ ശരീരത്തില്‍ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അമീബ ബാധയുള്ളവരെ രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത് ഏറെ കഠിനമായ കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെയ്‌ഗ്ലോറി അമീബ ബാധയുണ്ടായ അഞ്ച് പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Prof. John Kurakar

No comments: