Pages

Friday, July 19, 2019

ഇന്ത്യയും അന്താരാഷ്‌ട്ര സമൂഹവും നെഞ്ചിടിപ്പോടെ കുൽഭൂഷൺ ജാധവിനു വേണ്ടി കാത്തിരിക്കുന്നു .


ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും  നെഞ്ചിടിപ്പോടെ കുൽഭൂഷൺ ജാധവിനു വേണ്ടി കാത്തിരിക്കുന്നു .

ഒരു മനുഷ്യന്റെ ജീവൻ, രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയിൽ പെട്ട് തുലാസിലായിട്ട് വർഷം  മൂന്നുകഴിഞ്ഞിരിക്കുന്നു.കുൽഭൂഷൺ സുധീർ ജാധവ്, ഇന്ത്യൻ ചാരനെന്ന് പാകിസ്ഥാനും, നേവിയിൽ നിന്നും സ്വയം വിരമിച്ച്, ഇറാനിൽ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന ഒരു ഇന്ത്യൻ പൗരനാണ് കുൽഭൂഷൺ. എന്ന് ഇന്ത്യയും .ഏറെക്കാലമായി ഇറാനിൽ സ്വന്തമായി ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന കുൽഭൂഷൺ ജാധവിനെ അവിടെനിന്നും ഐഎസ്‌ഐക്കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് ഭാരത സർക്കാർ പറഞ്ഞു . പാക്കിസ്ഥാൻ സൈനിക കോടതി ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാധവിന് വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നും, പാകിസ്ഥാനെ വിയന്ന കൺവെൻഷൻ തത്വങ്ങളുടെ ലംഘനത്തിന് കുറ്റക്കാരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു   അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ കേസ് നടത്തിയത്. ഏറെനാൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ വിധി ഇന്ത്യക്ക് അനുകൂലമായി വന്നിരിക്കുകയാണ്.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ട്, പാക്കിസ്ഥാൻ അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കേണ്ടതാണ് .കുൽഭൂഷൺ ജാധവിനു വേണ്ടി സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ  ഹരീഷ് സാൽവെ പ്രതിഫലേച്ഛ കൂടാതെ ഹേഗിലെത്തി വാദിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ പാക്കിസ്ഥാന്റെ സെലിബ്രിറ്റി അഭിഭാഷകനും ക്യൂൻസ് കോൺസലുമായ ഖാവർ ഖുറേഷിക്ക് പിടിച്ചു നിൽക്കാനായില്ല. വിധി ഇന്ത്യക്ക് അനുകൂലമായി .ഈ വിധി മാനിച്ചില്ലെങ്കിൽ, വേൾഡ് ബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ ഫണ്ടിങ്ങ് ഏജൻസികളും പാക്കിസ്ഥാന് അയിത്തം കൽപിക്കാനിടയുണ്ട്.. കുൽഭൂഷൺ  ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്ന നിമിഷം വരെ നമ്മുടെ മനസ്സുകളിൽ നിന്നും ആശങ്ക ഒഴിയുന്നില്ല. 2017  ഏപ്രിൽ 10 -ന് പാക്കിസ്ഥാനിലെ സൈനികകോടതി, കുൽഭൂഷൺ ജാധവിനെ കോർട്ട്മാർഷ്യൽ ചെയ്തു. രാജ്യത്തിൻറെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇന്ത്യ അപ്പീലുമായി ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര നീതിന്യായ കോടതിയെ(ICJ) സമീപിക്കുകയായിരുന്നു .
1970 ഏപ്രിൽ 16 -നാണ് മഹാരാഷ്ട്രയിലെ സാംഗ്‌ലി എന്ന പട്ടണത്തിൽ സുധീർ ജാധവ് എന്ന പോലീസുകാരന്റെയും അവന്തി ജാദവിന്റെയും മകനായി കുൽഭൂഷൺ ജനിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1987 -ൽ പഠിച്ചിറങ്ങിയ കുൽഭൂഷൺ 1991 -ൽ നേവിയിലെ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസർ ആവുകയായിരുന്നു. ഇന്ത്യക്ക് അനുകൂലമായി ഒരു വിധിവന്നിരിക്കുന്നതിനാൽ അത് പാലിച്ചുകൊണ്ട് പാകിസ്ഥാൻ ഗവണ്മെന്റ് എത്രയും പെട്ടെന്നുതന്നെ കുൽഭൂഷൺ ജാധവിനെ തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ മൂന്നുവർഷത്തിലധികമായി അദ്ദേഹത്തിന്റെ മടങ്ങിവരവിനായി അദ്ദേഹത്തിൻറെ ഭാര്യയും അമ്മയും മറ്റുകുടുംബാംഗങ്ങളും  കാത്തിരിക്കുകയാണ്   . .രണ്ടുകൊല്ലത്തിലേറെയായി ലോക കോടതിയിൽ ഇന്ത്യ നടത്തിവന്ന നിയമപോരാട്ടത്തിന്റെ ജയമാണിത്.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: