കേരളം വീണ്ടും ‘നിപാ’ ഭീതിയില്‍, ജാഗ്രത അനിവാര്യം
കേരളം വീണ്ടും ‘നിപാ’ ഭീതിയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയാണ്. കാലവര്‍ഷം കനത്തു തുടങ്ങിയാല്‍
മാരക രോഗങ്ങളുടെ വ്യാപനത്താല്‍ കേരളം വീർപ്പുമുട്ടും.വർഷം ഒന്നു കഴിഞ്ഞതേയുള്ളൂ ലോകത്തിന്റെയാകെ അഭിനന്ദനം ഏറ്റുവാങ്ങി കൊച്ചുകേരളം നിപ ബാധയെ പടികടത്തിയിട്ട്. ഇതാ അത്
വീണ്ടും വന്നിരിക്കുന്നു .അണുവിട പതറാതെ,നമുക്ക് ജാഗ്രതയോടെ
മുന്നോട്ടുപോയേ പറ്റൂ.
നിപക്ക് ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ, ചില മരുന്നുകളുടെ സഹായത്തോടെയും പഴുതടച്ചുള്ള പരിചരണത്തിലൂടെയും മറ്റും രോഗത്തെ പടികടത്താനാകുമെന്നു ലോകത്തിനു കാട്ടിക്കൊടുത്തത് കേരളീയർ തന്നെയാണ്.ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് വേണ്ടത്.
കഴിഞ്ഞ വർഷം ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഇന്നും സമരപ്പന്തലില്‍ കിടന്ന് അവകാശങ്ങള്‍ക്കായി സമരം
ചെയ്യുന്ന സ്ഥിതിമാറണം .മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെല്ലാം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട
സമയമാണ് .
നമ്മുടെ ആരോഗ്യ വകുപ്പിനെക്കുറിച്ച് ജനങ്ങൾക്ക്
നല്ല മതിപ്പില്ല . അവയവം മാറി ഓപറേഷന്‍ നടത്തിയതിന്റെ വേദന വിട്ടുമാറും മുമ്പാണ് അര്‍ബുദമില്ലാത്ത യുവതിയെ കീമോ തെറാപ്പിക്കു വിധേയമാക്കിയ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. സ്വകാര്യ ലബോറട്ടറി നല്‍കിയ പരിശോധനാഫലത്തെ പഴിചാരി കയ്യൊഴിയുകയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി.ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ദിവസവും ആയിരക്കണക്കിന് രോഗികള്‍ക്ക് അര്‍ഹമായ ചികിത്സ നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ 48 താലൂക്ക് ആസ്പത്രികളുടെ സ്ഥിതിയും ആശാവഹമല്ല . കാലവർഷം കേരളത്തിൽ എത്തിക്കഴിഞ്ഞു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ ഫലപ്രദമായി തടയാന്‍
നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പകര്‍ച്ചപ്പനി ബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഈ വര്‍ഷവും
സ്ഥിതി വ്യത്യസ്തമല്ല. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചെള്ള് പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവഹാനി സംഭവിക്കുന്ന മാരക പകര്‍ച്ചവ്യാധികളാണ് മിക്കവയും.
അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്‍കരുതല്‍ സ്വീകരിക് കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും രോഗികള്‍ക്ക് ആവശ്യം വേണ്ട ചികിത്സ ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് ജാഗ്രതയോടെ
പ്രവർത്തിച്ചേ മതിയാകൂ . മറ്റൊരു മഴക്കാലംകൂടി കേരളത്തിൻറെ പടിക്കൽ എത്തിക്കഴിഞ്ഞു ഭീതിയുടെ കരിമേഘങ്ങളെ അകറ്റിമാറ്റാന്‍ കഴിയണം. ഇനിയുമൊരു മഹാമാരിയുടെ മരണക്കയത്തിലേക്ക് കേരളത്തെ വലിച്ചെറിയാതിരിക്കാൻ
സർക്കാരും ആരോഗ്യവകുപ്പും ജാഗ്രത കാട്ടണം
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment