ബിഹാറിൽ നിന്ന്
നിലവിളി ഉയരുന്നു .
ബിഹാറിൽ മസ്തിഷ്കജ്വരം മൂലം അടുത്തസമയത്തു മരിച്ച കുട്ടികളുടെ എണ്ണം 121 ആയി. അവിടെ ആശുപത്രികളിൽ നിന്ന് അമ്മമാരുടെ നിലവിളി ഉയരുകയാണ് . 300 ലധികം കുട്ടികളാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. രോഗം പടരുന്നതിന്റെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജരിവാൾ ആശുപത്രിയിലുമായി ആകെ 535 കുട്ടികളാണ് മസ്തിഷ്കജ്വരം കാരണം ചികിത്സയിൽ കഴിയുന്നത്. ഡോക്ടർമാരുടെ ലഭ്യത കുറവ് ആശുപത്രികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ വര്ഷവും ബീഹാറില്‍ മസ്തിഷ്കവീക്കം ബാധിച്ച് കുട്ടികള്‍ മരിച്ചിരുന്നു.സാഹചര്യം അതീവ ഗുരുതരമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്ദേശിച്ചിട്ടുണ്ട്.തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് മസ്തിഷ്കവീക്കം. ഇത് പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഈ പനി ബാധിക്കുക.അവിടെനിന്നും കുഞ്ഞുങ്ങളുടെ മരണവാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ചു.
.ഇപ്പോഴും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സാധ്യമായിട്ടില്ലെന്നത് ബിഹാറിലെ ഭരണസംവിധാനത്തിന്റെ ദയനീയ പരാജയം തന്നെയാണ്.കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ രോഗികളുടെ ബന്ധുക്കള്‍ ഉയര്‍ത്തിയത്. തങ്ങളുടെ മക്കളുടെ ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ആര്ത്തനാദമായിരുന്നു ആശുപത്രിയില്‍ ഉയര്‍ന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ജില്ലയില്‍ നിന്ന് തൊട്ടടുത്ത ജില്ലകളിലേയ്ക്ക് എന്ന നിലയില്‍ രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരുന്നപ്പോഴും മതിയായ ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുന്നതിനോ മരണസംഖ്യ നിയന്ത്രിക്കുന്നതിനോ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്
.മസ്തിഷ്ക ജ്വരം, ജപ്പാന് ജ്വരം എന്നിങ്ങനെ പല തരത്തിലുള്ള വിശദീകരണങ്ങൾ നൽകുമ്പോഴും രോഗകാരണമെന്തെന്ന് വ്യക്തമായി കണ്ടെത്തുന്നതിന്കഴിഞ്ഞിട്ടില്ലപോലും .ദാരിദ്ര്യവും ആരോഗ്യമേഖലയുടെ അപര്യാപ്തതകളുമാണ് സത്യത്തിൽ ബിഹാറിലെ കുട്ടികളുടെ മരണത്തിന് കാരണമായിരിക്കുന്നത്.ദരിദ്രകുടുംബങ്ങളിലെ ഒന്നും കഴിക്കാനില്ലാത്ത കുട്ടികള്‍ പലപ്പോഴും അവിടെയുള്ള ലിച്ചിപ്പഴം കഴിക്കുന്നു. ശൂന്യമായ വയറ്റില്‍ ഇത് മൂലം സംഭവിക്കുന്ന രാസപ്രവര്ത്തനങ്ങളാണ് രോഗബാധയുണ്ടാകുന്നതിന് കാരണമായത് എന്ന് കരുതുന്നവരുമുണ്ട് .ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിഹാര്‍ സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരിക്കുകയാണ് .
പ്രൊഫ്. ജോൺകുരാക്കാർ
No comments:
Post a Comment