Pages

Monday, June 17, 2019

ഡോക്ടർമാരെ ആക്രമിക്കുന്നത് തടയണം ,അവരുടെ സുരക്ഷ ഉറപ്പാക്കണം.


ഡോക്ടർമാരെ ആക്രമിക്കുന്നത്  തടയണം ,അവരുടെ  സുരക്ഷ ഉറപ്പാക്കണം.

ആശുപത്രികളില്‍ ആകസ്മികമായി രോഗികള്‍ മരിക്കാനിടയാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്ന പ്രവണത ഭാരതത്തിൽ  വർധിച്ചുവരികയാണ് . ചികിത്സയിലെ പിഴവുകൾ ആരോപിച്ച് ഡോക്ടർമാരെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് പതിവായിട്ടുണ്ട്. വനിതകൾക്കുനേരെ അക്രമം നടത്തുന്നവരെ നിയന്ത്രിക്കാൻവന്ന നിയമങ്ങളെപ്പോലെ ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരേയും കർശന ശിക്ഷാവകുപ്പുകൾ ഉൾപ്പെടുത്തിയ നിയമം അനിവാര്യമാണ്. ദിനംപ്രതി ലക്ഷോപലക്ഷം മനുഷ്യജീവനുകളെരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  ഡോക്ടർമാരും നഴ്‌സുമാരും  ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ്  സംസാധാരണ മനുഷ്യർ കാണുന്നത് .
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഗര്‍ഭിണി പ്രസവമുറിയില്‍ ആകസ്മികമായി മരിച്ച സംഭവത്തിലും ഡോക്ടര്‍ ആക്രമണത്തിനിരയായി. ഗര്‍ഭിണിയുടെ ബന്ധു ഗൈനക്കോളജി വിഭാഗം ഡോക്ടറെ അധിക്ഷേപിച്ചു. ഗര്‍ഭിണിയായ ഡോക്ടറെ മര്‍ദിച്ചു. ആശുപത്രികളില്‍ ആകസ്മികമരണം ഉണ്ടാകുമ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ നിയമം കൈയിലെടുത്ത് ആശുപത്രി ആക്രമിക്കുകയും ഡോക്ടര്‍മാരെ മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിതീർന്നിട്ടുണ്ട്  വൈദ്യശാസ്ത്രം പറയുന്ന കാരണങ്ങള്‍കൊണ്ട് ചില ആകസ്മിക മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രനാളത്തെ നല്ല സേവനങ്ങളെല്ലാം വിസ്മരിച്ച് ഡോക്ടര്‍മാര്‍ ആക്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
കൊൽക്കത്തയിൽ . ചികിത്സയിലെ പിഴവുകൾ ആരോപിച്ച് ഡോക്ടർമാരെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് പതിവായിതീർന്നിട്ടുണ്ട് . അസഹിഷ്ണുത പുലർത്തുന്ന സമൂഹം വളർന്നുവന്നതോടെ എല്ലാമേഖലയും സംഘർഷപൂരിതമായി. ഇത്തരം അവസ്ഥയുടെ വികൃതമായ രൂപമാണ് കഴിഞ്ഞയാഴ്ച കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്. ചികിത്സയ്ക്കിടെ രോഗി മരിച്ചതോടെ പരിബ മുഖർജിയെന്ന യുവഡോക്ടറെ ബന്ധുക്കൾ തല്ലിച്ചതച്ചു.ഭരണകൂടത്തിൽ നിന്നുപോലും നീതി ലഭിച്ചില്ല .പ്രതിഷേധസൂചകമായി പശ്ചിമബംഗാളിലെ നൂറുകണക്കിന് ഡോക്ടർമാർ രാജിവെച്ചു. ദേശവ്യാപകമായി ഒരു ദിവസത്തെ പണിമുടക്കും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചു.  ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരേയും കർശന ശിക്ഷാവകുപ്പുകൾ ഉൾപ്പെടുത്തിയ നിയമം അനിവാര്യമാണ്.
സുരക്ഷിതമായ സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും സേവനംചെയ്യാൻ അനു യോജ്യമായ സാഹചര്യം ഡോക്ടർമാർക്ക് ഒരുക്കേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും  കടമയാണ്.സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിൽ ഡോക്ടർമാരും പ്രത്യേകം ശ്രദ്ധവെക്കണം. ദൈവികമാണെന്നാണ് മൊഴി.  ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സംരക്ഷണം നൽകുന്നതിനു കേന്ദ്രനിയമം വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടർമാരെ ആക്രമിക്കുന്നത്  തടയാനും അവരുടെ  സുരക്ഷ ഉറപ്പാക്കാനും ഭരണകൂടത്തിന് കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ





No comments: