Pages

Saturday, June 15, 2019

സർക്കാർ സ്കൂളുകൾ പുത്തനുണര്‍വിലേക്ക്


സർക്കാർ സ്കൂളുകൾ  പുത്തനുണര്വിലേക്ക്

സര്‍ക്കാര്‍ സ്കൂളുകള്‍ക്ക്  ഒരു പുത്തനുണർവ്  വന്നു കഴിഞ്ഞു . ഇനി ആരും  അവജ്ഞയോടെ  സർക്കാർ സ്കൂളിനെ കാണുകയില്ല .ഇടതുപക്ഷ സർക്കാരിൻറെ  കാഴ്ചപാടാണു ഇത്തരത്തിൽ പൊതുവിദ്യാഭ്യാസം മെച്ചപ്പെടാൻ കാരണം .സമൂഹത്തിന്‍റെ വിമോചനശക്തിയത്രേ വിദ്യാഭ്യാസം. ഉള്‍ക്കാമ്പുള്ള ഒരു സമൂഹനിര്‍മിതിക്കായി വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. സർക്കാർ  കോളേജുകൾക്ക് സമൂഹത്തിലുള്ള സ്ഥാനവും നിലവാരവും  സർക്കാർ സ്കൂളുകൾക്കും ലഭിക്കണം .
പൊതുവിദ്യാലയങ്ങൾ മാറുകയാണ്. സർക്കാർ സ്കൂളുകൾ രണ്ടാംതരം പൗരന്മാരെയാണ്  സൃഷ്ടിക്കുന്നതെന്ന പൊതുബോധത്തിനും വലിയ മാറ്റം വന്നിരിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ മുനമ്പിലായിരുന്ന കാലത്തുനിന്ന്‌ കേരളം അതിവേഗം ബഹുദൂരം മുന്നേറി എന്നു വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ആ റാം പ്രവൃത്തിദിന കണക്കെടുപ്പ്. ഈ വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികളാണ്  കൂടുതൽ ചേർന്നിട്ടുള്ളത്. ആകെയുള്ള 37.16 ലക്ഷം വിദ്യാർഥികളിൽ 11.69 ലക്ഷം സർക്കാർ മേഖലയിലും  21.58 ലക്ഷം എയ്ഡഡ് മേഖലയിലുമാണ്. അൺ എയ്ഡഡിൽ 3.89 ലക്ഷം കുട്ടികളുണ്ട്. ഈവർഷം 38,000 കുട്ടികളാണ് അൺ എയ്ഡഡിൽ കുറഞ്ഞത്. പൊതുവിദ്യാലയങ്ങൾ തിരിച്ചുപിടിക്കുകയെന്ന സർക്കാർനയം വലിയ വിജയം നേടിയിരിക്കയാണെന്ന പ്രകടമായ സൂചനയാണിത്. മൂന്നുവർഷം പിന്നിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മികച്ച ഫലം കണ്ടുതുടങ്ങി എന്നർഥം.  വിജയങ്ങളില്ലാത്ത, മലയാളംമാത്രം സംസാരിക്കുന്ന, സമരങ്ങൾ നടക്കുന്ന ഇടമെന്ന പ്രതിച്ഛായയായിരുന്നു പൊതുവിദ്യാലയങ്ങളുടേത്. സമരങ്ങളില്ലാത്ത, ഇംഗ്ലീഷ് സംസാരിക്കുന്ന, വലിയ സൗകര്യങ്ങളും വലിയ ഫീസും വാങ്ങുന്ന സ്വകാര്യ സ്കൂൾ സംരംഭങ്ങൾക്ക് മുന്നിൽ പൊതുവിദ്യാലയം എന്നത് പരാജയത്തിന്റെ പ്രതീകമായി. അതാണ് ഇപ്പോൾ പഴങ്കഥയായി മാറിയത്.
പൊതുവിദ്യാലയം എന്നത്  മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന യത്നമാണ് ഇവിടെ വിജയം കണ്ടത്. ഏതു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കാൻ ശേഷിയുള്ള ഒന്നായി പൊതു വിദ്യാലയത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യം തന്നെയാണ്.വിദ്യാഭ്യാസത്തിന്റെ പൊതുനിലവാരം ഉയരാന്‍ അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രവൃത്തിനിലവാരം ഉയര്ത്തേണ്ടതുണ്ട്. മികച്ച അധ്യാപകരെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട പിന്തുണ നല്‍കണം.
അധ്യാപകരുടെ നിയമനവും സ്ഥലം മാറ്റവും ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കേരള വിദ്യാഭ്യാസ നിയമം പരിഷ്കരിച്ചതുംമറ്റൊരു ചുവടുവെപ്പായി. ആധുനിക ലോകത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്താനും, പ്രതിസന്ധികളെ അഭിമഖീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധ പതിയണം.. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ സുതാര്യവും സാമൂഹ്യ നീതി ഉറപ്പുവരുത്തിയുള്ളതും ആക്കാന്‍ വേണ്ട നടപടികള്‍  ഇടതുസർക്കാർ കൈക്കൊണ്ടു. പരീക്ഷനടത്തിപ്പിനും, ഫലപ്രഖ്യാപനത്ത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും, അക്കാദമിക് കലണ്ടര്‍ നിര്‍ബന്ധമാക്കാനും  കഴിഞ്ഞത്  ഒരു നേട്ടം  തന്നെയാണ്
ആഗോളീകരണത്തിന്റെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കംമുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തഴച്ചുവളർന്നതോടെ സർക്കാർ നേരിട്ടുനടത്തുന്ന പൊതുവിദ്യാലയങ്ങൾ  ദൈന്യത്തിന്റെ പ്രതീകങ്ങളായി മാറി. പൊട്ടിപ്പൊളിഞ്ഞ, നല്ല ബെഞ്ചും ഡെസ്കുമില്ലാത്ത, നല്ല ശൗചാലയങ്ങളില്ലാത്ത, വലിയ വിദ്യാഭ്യാസരംഗത്ത് ഒരു നിശ്ശബ്ദ വിപ്ലവത്തിനുതന്നെയാണ്  ഇതു വഴിയൊരുക്കിയിരിക്കുന്നത്.  കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.  അടിസ്ഥാനസൗകര്യങ്ങൾ  വളർത്തിയെടുക്കാൻ ആവശ്യമായ നിക്ഷേപം പൊതുവിദ്യാലയങ്ങളിൽ അനിവാര്യമാണ്. കമ്പോളത്തിലെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനാവില്ല. ഭാവിയുടെ നിക്ഷേപമാണ് അവിടെ നടക്കുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുകയെന്നത് വിദ്യ നേടാനുള്ള ഏതൊരു വിദ്യാർഥിയുടെയും അവകാശം സംരക്ഷിക്കുക എന്നതുതന്നെയാണ്. പൊതുവിദ്യാലയങ്ങൾക്ക്  ഇപ്പോൾ കാണുന്ന പുത്തനുണർവ്  ഒരിക്കലും നഷ്‌ടമാകരുത് .

പ്രൊഫ്. ജോൺകുരാക്കാർ

No comments: