Pages

Tuesday, June 11, 2019

ഭാരതത്തിലെ 136 കോടി ജനങ്ങളുടെ നായകനായി, ഭരണാധികാരിയായി അഞ്ചു വർഷത്തേക്കുകൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി.

ഭാരതത്തിലെ 136 കോടി ജനങ്ങളുടെ നായകനായി,
ഭരണാധികാരിയായി അഞ്ചു വർഷത്തേക്കുകൂടി
നരേന്ദ്രമോദി പ്രധാനമന്ത്രിയായി.

ഭാരതത്തിലെ 136 കോടി ജനങ്ങളുടെ നായകനായി, ഭരണാധികാരിയായി അഞ്ചു വർഷത്തേക്കുകൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി. 542-ൽ 352 സീറ്റ് നേടി മിന്നുന്ന ജയം നേടാൻ എൻ.ഡി.എ.യ്ക്ക് സാധിച്ചത്.നരേന്ദ്രമോദിയുടെ നേതൃത്വവൈഭവം കൊണ്ടാണ് . ചായ വിൽപ്പനക്കാരൻ എന്ന് ആദ്യതിരഞ്ഞെടുപ്പുകാലത്തും ചൗക്കീദാർ അഥവാ കാവൽക്കാരൻ എന്ന് രണ്ടാം തെരഞ്ഞെടുപ്പുകാലത്തും  പരിഹാസരൂപേണ വിശേഷിപ്പിക്കപ്പെട്ടു.എന്നാൽ  ഇന്ത്യയിലെ വോട്ടർമാരിൽ 45 ശതമാനവും ആ വിശേഷണത്തെ ബഹുമാനത്തോടെ കണ്ടു. താൻ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് എന്നുപറയാനുള്ള എളിമയും ആർജവവും നരേന്ദ്രമോദി പ്രകടമാക്കിയെന്നത് ശ്രദ്ധേയമാണ്.  ബഹുസ്വരത സംരക്ഷിക്കുമെന്നും ഫെഡറൽ തത്ത്വങ്ങളെ ബഹുമാനിക്കുമെന്നും ന്യൂനപക്ഷങ്ങളിൽ കാലങ്ങളായി സൃഷ്ടിക്കപ്പെട്ട ആശങ്ക അടുത്ത അഞ്ചുവർഷത്തെ പ്രവർത്തനത്തിലൂടെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.ഭരണഘടന വിഭാവനംചെയ്യുന്ന  തുല്യപരിഗണന ഉറപ്പുവരുത്തുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.
നോട്ട് നിരോധനവും ജി.എസ്.ടി.യും സാമ്പത്തിക-തൊഴിൽ മേഖലകളിൽ വലിയ ആഘാതമാണൂണ്ടാക്കിയിരിക്കുന്നത് .എന്നും  പരമ്പരാഗത തൊഴിൽമേഖലകൾ  തകർച്ചയിലായെന്നും പ്രധാനമന്ത്രി തിരിച്ചറിയേണ്ടതുണ്ട്. വിദേശരംഗത്തെ ചേരിചേരാനയം പഴങ്കഥയായിക്കഴിഞ്ഞുവെന്നത് വസ്തുതയാണ്. എന്നിരുന്നാലും മേഖലയിലെ പ്രശ്നങ്ങളിൽ ഇന്ത്യ ആദ്യകാലം മുതലേ തുടർന്നുവന്ന തത്ത്വാധിഷ്ഠിത സമീപനം ഇന്നും പ്രസക്തമാണ്. സംസ്ഥാനങ്ങളുടെ ക്ഷേമവും സുസ്ഥിരതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിപറഞ്ഞിരിക്കുന്നു .ഇത് യഥാർത്ഥമായി ഭവിക്കട്ടെ .
ബി.ജെ.പി.യുടെ എതിർപക്ഷത്താണ്  കേരളത്തിലെ ഭരണമുന്നണിയും പ്രതിപക്ഷമുന്നണിയും എന്നത് നരേന്ദ്രമോദി സർക്കാരുമായുള്ള സംസ്ഥാനസർക്കാരിന്റെ ബന്ധത്തെ ബാധിക്കേണ്ട വിഷയമല്ല.കേരളത്തിന് ന്യായമായും അവകാശപ്പെട്ട വിഹിതം ലഭ്യമാക്കാനും സഹായങ്ങൾ നേടിയെടുക്കാനും കഴിയണം. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള മുന്നേറ്റം എന്നതിൽ പ്രാദേശിക-ഭാഷാപര തുല്യാവകാശവും തുല്യാവസരമെന്നതും കൂടി ഉൾച്ചേരണം. കേരളത്തിൽ നിന്ന് വി. മുരളീധരനുൾപ്പെടെ ഊർജസ്വലരായ പുതുമുഖങ്ങളുമടങ്ങിയ മന്ത്രിസഭയാണ് അധികാരമേറ്റിരിക്കുന്നത്
ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കുമെന്നും  കരുതുന്ന ജനങ്ങൾ  ധാരാളം ഭാരത്തിലുണ്ട് .ഭാരതത്തിൻറെ ചരിത്രം പരിശോധിച്ചാൽ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്‍ ഇന്ത്യ മാറ്റമില്ലാതെ തുടരും.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈവിക പ്രഭാവത്തോടെ നരേന്ദ്ര മോദിയെ  ബി.ജെ.പി അവതരിപ്പിച്ചപ്പോൾ  പകരമൊരു നേതാവിനെ മുന്നോട്ടു വയ്ക്കാൻ മറ്റാർക്കും കഴിഞ്ഞില്ല .മണവാട്ടിയില്ലാത്ത കല്യാണ പന്തല്‍ പോലെ പ്രതിപക്ഷം മാറിയതാണ് കഴിഞ്ഞ  തെരഞ്ഞടുപ്പിൽ സംഭവിച്ചത് .ഈ  തെരഞ്ഞടുപ്പിൽ  കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോകസഭയിലുള്ളത് .എന്നാല്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. തോല്‍വി ഒരു യാഥാര്‍ത്ഥ്യമാണ്.കോൺഗ്രസിനു തിരിച്ചുവരവ് അനിവാര്യമാണ് . തിരിച്ചുവരികതന്നെ ചെയ്യും.
പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമകരമായ ജോലികള്‍ കോൺഗ്രസ്  ഇനിയുംതുടരേണ്ടിയിരിക്കുന്നു .മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്.എന്നുംവര്‍ഗീയതക്കെതിരെ ബുദ്ധിപരമായി  പ്രവർത്തിക്കുന്ന  ഒരു കൊച്ചു സംസ്ഥാനമാണ്  കേരളം .അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്‍ ഇനിയും നമുക്ക് മുമ്പില്‍ വരാനുണ്ട്.ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്.ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച നാടാണ് കേരളം.
മലയാളികളെ ആരും മതേതരത്വം പഠിപ്പിക്കേണ്ടതില്ല . കേരളത്തിലെ വിദ്യാലയങ്ങൾ , ആശുപത്രി  വരാന്തകൾ  എന്നിവ മതേതരത്വ കേന്ദ്രങ്ങളാണ് . മലയാളികൾ ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. കേരളീയർ  ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്‍നിന്നാണ് മതേതരത്വം  പഠിച്ചത്. കേരളത്തിൻറെ ഉത്സവപ്പറമ്പുകൾ മതേതരത്വ കേന്ദ്രങ്ങളാണ് .ഭാരതം മതേതര രാജ്യമായി തന്നെ തുടരണം . എല്ലാവർക്കും വിശ്വാസം എന്ന മുദ്രാവാക്യം മുന്നോട്ടുെവച്ചാണ് നരേന്ദ്രമോദി മന്ത്രിസഭ.അധികാരമേറ്റിരിക്കുന്നത്.ഈ മുദ്രാവാക്യം യാഥാർഥ്യമാകട്ടെ  എന്ന് നമുക്ക്  പ്രാർത്ഥിക്കാം

പ്രൊഫ്. ജോൺ കുരാക്കാർ



No comments: