Pages

Thursday, May 23, 2019

ജലക്ഷാമവും ജലമോഷണവും

ജലക്ഷാമവും 
 ജലമോഷണവും
ഭാരതത്തിൽ ജലക്ഷാമം രൂക്ഷമാവുകയാണ് .ഒരുഭാഗത്ത് ജനം വെള്ളം കിട്ടാതെ ജനം വലയുമ്പോൾ മറുഭാഗത്ത് വെള്ളം ചോർത്തുന്ന സംഘങ്ങൾ സജീവമാവുകയാണ് പൊതുടാപ്പുകളിൽ നിന്ന് അനധികൃതമായി ഹോസ് പൈപ്പ് വഴി വെളളം ഊറ്റി എടുക്കുന്നത് തടഞ്ഞാൽ തന്നെ ഒരു പരിധിവരെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി നടക്കുന്ന ജലമോഷണം തടയാനെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ചിലർ ഭീഷണി മുഴക്കുന്നതായും പരാതിയുണ്ട്.

ജലാശയങ്ങൾ മലിനമാക്കുന്നതും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതും രാജ്യദ്രോഹമായി കണക്കാക്കേണ്ട കാലമെത്തിക്കഴിഞ്ഞു. പുഴകളടക്കമുള്ള എല്ലാ പ്രധാന ജലാശയങ്ങളും ജലസ്രോതസ്സുകളും പൊതു ഉടമസ്ഥതയിലാക്കണം . ജലനയം ജനതയുടെ അതിജീവനത്തിനാകണം.വീടുകളിൽ സൂക്ഷിച്ച കുടിവെള്ളവും  മോഷ്ടിക്കപ്പെടുന്ന കാലം  വന്നിരിക്കയാണ് . ജലക്ഷാമം മുൻകൂട്ടിക്കണ്ട് ടെറസ്സിൽ രണ്ടുടാങ്കുകളിലായി സംഭരിച്ചുവെച്ച 500 ലിറ്റർ വെള്ളത്തിന്റെ നല്ലൊരുപങ്കും മോഷ്ടിക്കപ്പെട്ടെന്ന മഹാരാഷ്ട്രയിലെ  വീട്ടുടമ  പരാതിപ്പെട്ടിരിക്കുന്നു .ഇപ്പോൾ നാസിക് പോലീസ് അന്വേഷണം നടക്കുകയാണ്. വീടുകളിൽ സൂക്ഷിക്കുന്ന കുടിവെള്ളത്തിനും പൂട്ടും താക്കോലും വേണ്ടിവരുന്ന കാലമെത്തിയെന്ന് ഓർമിപ്പിക്കുന്നു ജലമോഷ്ടാക്കൾ വീടുകൾക്കകത്തേക്ക് എത്തുന്ന കാഴ്ച ജലദുരിതത്തിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്

. കേരള ഗ്രാമങ്ങളും ജലദുരിതത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ഏറെ അകലെയല്ലെന്നതിന്റെ തെളിവാണിത്. കനാൽ വെള്ളം വൈകിയതോടെ മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായത്. കുടിവെള്ളം ഭാവിയിൽ ജലയുദ്ധത്തിനുതന്നെ വഴിയൊരുക്കാനിടയുണ്ട് . 'ജലദുരന്തം' മനുഷ്യരെ മാത്രമല്ല, മൊത്തം ജൈവസമൂഹത്തെയും ബാധിക്കുമെന്ന മുന്നറിയിപ്പുകൾ  അവഗണിക്കപ്പെട്ടതിന്റെ ദുരിതമാണ് ഓരോ വരൾച്ചക്കാലത്തും നാം അനുഭവിക്കുന്നത്. ജലവിനിയോഗം എത്രമാത്രം വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഇത് ഓർമിപ്പിക്കുന്നുണ്ട്.പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി നടത്തിയ ഭൂഗർഭജലക്കൊള്ളയുടെ അനുഭവത്തിൽനിന്നുപോലും നാം ഒന്നും പഠിച്ചില്ല. ഇന്നും പാലക്കാട്ടെ ഗ്രാമീണർ വേനൽക്കാലത്ത് പാചകവാതകത്തെക്കാളും പെട്രോളിനെക്കാളും കുടിവെള്ളം വാങ്ങാൻ പണം ചെലവിടുന്നു എന്നത് കേരളം മറക്കാൻ പാടില്ലാത്തതാണ്.

നാളെയത് കേരളത്തിന്റെയാകെ അനുഭവമായി മാറിയേക്കാം. അതിനിടവരാതിരിക്കണമെങ്കിൽ ജലം ജീവനോളം വലുതാണെന്ന ബോധം നാം ആർജിക്കേണ്ടതുണ്ട്.

ജലം ജീവന്റെ ആധാരമാണെന്ന് ഓരോ ദിവസവും ആവർത്തിച്ച് ഓർമിപ്പിക്കേണ്ട സാഹചര്യം ഇന്നുണ്ട്. അത്രമേൽ വിവേകരഹിതമായാണ് ആധുനിക മനുഷ്യർ ജലം ഉപയോഗിക്കുന്നത്. അത് മറ്റു മനുഷ്യരെയും ജീവജാലങ്ങളെയും കണക്കിലെടുക്കാത്ത മനുഷ്യപ്പറ്റില്ലായ്മയും സംസ്കാരശൂന്യതയുമാണ്.സ്വകാര്യ കുപ്പിവെള്ളക്കമ്പനികൾ നടത്തുന്ന ഭൂഗർഭ ജലക്കൊള്ള ഊറ്റിയെടുക്കുന്നത് ഭാവിയെത്തന്നെയാണ്.ജലക്ഷാമം രൂക്ഷമാകുന്ന മാര്ച്ച് മുതല് ജൂണിലെ മഴക്കാലം വരെയാണ് . ഓരോവർഷവും ഭൂഗര്ഭജലം  കുറഞ്ഞു വരികയാണ് .നീര്ത്തടങ്ങള് വ്യാപകമായി നികത്തിയതും നദികള് കൂടുതല് ആഴത്തിലേക്ക് പോയതും ഭൂഗര്ഭ ജലനിരപ്പ് താഴുന്നതിനു കാരണമായി പരിസ്ഥിതി വിദഗദ്ധര് പറയുന്നു. ജില്ലയിലെ പല ജലസ്രോതസ്സുകളുടെയും ഒഴുക്കു നിലച്ചതോടെ കിണറുകളിലെ ജലം വറ്റി. ഇതോടെയാണ് കുഴല്ക്കിണര് നിര്മാണം വര്ധിച്ചത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിയന്ത്രണമില്ലാതെ കുഴല്ക്കിണറുകള് നിര്മിക്കുന്നു. തമിഴ്നാട്ടില് നിന്നെത്തുന്ന സംഘങ്ങളാണ് കുഴല്ക്കിണറുകള് നിര്മിച്ചു നല്കുന്നത്. നിലവില് ഇത് നിയന്ത്രിക്കാനാവശ്യമായ നിയമമില്ലെന്നും അശാസ്ത്രീയമായ കുഴല്ക്കിണര് നിര്മാണം നിയന്ത്രിച്ചില്ലെങ്കില് വരുംകാലങ്ങളില് ഭൂഗര്ഭജലം പോലും കിട്ടാതെവരുമെന്നും ബന്ധപ്പെട്ടവര് പറയുന്നു.ജലം ജീവനോളം വലുതാണെന്ന ബോധം നാം ആർജിക്കേണ്ടതുണ്ട്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: