Pages

Saturday, February 23, 2019

പുൽവാമയിൽ നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ എജൻസികൾക്ക്മുൻകൂട്ടി അറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ട്?


പുൽവാമയിൽ  നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ എജൻസികൾക്ക്മുൻകൂട്ടി  അറിയാൻ  കഴിയാഞ്ഞത് എന്തുകൊണ്ട്?

കശ്മീരിലെ പുൽവാമയിൽ  നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ച് ജനങ്ങൾ  ഉയർത്തുന്ന  ഒരു  ചോദ്യം, ഈ സംഭവത്തെക്കുറിച്ച് മുൻകൂട്ടി വിവരം ശേഖരിക്കാൻ രഹസ്യാന്വേഷണ എജൻസികൾക്ക് എന്തുകൊണ്ടു സാധിച്ചില്ല ?.അതിര്ത്തിയില് ഇന്ത്യന് സൈനികരെയും സിവിലിയന്മാരെയും അതിക്രൂരമായി കൊന്നൊടുക്കിയ ഭീകരവാദികളെ പാലൂട്ടുന്ന പാകിസ്താന് തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്..  ഇന്ത്യ തെളിവുകള് ഹാജരാക്കുകയാണെങ്കില് നടപടിയെടുക്കാന് പാക് സര്ക്കാര് തയാറാണെന്നും വീമ്പുപറഞ്ഞ ഇമ്രാന്ഖാന് ഇരുട്ട് കൊണ്ട് ദ്വാരമടക്കുകയാണ്. ചാവേറാക്രമണം കഴിഞ്ഞ് നിമിഷങ്ങള്ക്കകം ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. എന്നിട്ടും തെളിവുതേടുന്ന പാക് ഭരണകൂടം ആരെയാണ് വിഡ്ഢിയാക്കുന്നത്?.
ഭീകരാക്രമികളെ കയറൂരിവിട്ട് ഇന്ത്യയില് ചോരപ്പുഴയൊഴുക്കുന്ന പാകിസ്താന് മുമ്പും പല സ്ഫോടന കേസുകളില് ഇതുതന്നെയാണ് ആവര്ത്തിച്ചിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഴുവന് തെളിവുകളും കൈമാറിയിട്ടും ചെറുവിരലനക്കാന് പോലും കഴിയാത്ത പാകിസ്താനാണ് വീണ്ടും തെളിവുതേടി കൊഞ്ഞനം കുത്തുന്നത്.  പാകിസ്താന്; ഉറക്കം നടിക്കുകയാണ്. അതുകൊണ്ടുതന്നെ അവരെ ഉണര്ത്താനാവുകയുമില്ല.  പാക് ഭരണകൂടം ഭീകരവാദികളുടെ കുഴലൂത്തുകാരാവുകയാണ്.
ഇന്ത്യയുടെ രഹസ്യാന്വേഷണ എജൻസികൾക്ക് പാളിച്ച പറ്റിയില്ലേ  ചാവേറാക്രമണത്തിനു വലിയതോതിലുള്ള തയാറെടുപ്പ് ആവശ്യമാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള ജയ്ഷെ മുഹമ്മദ്, കശ്മീരിലെതന്നെ ഒരു യുവാവിനെ മസ്തിഷ്കപ്രക്ഷാളനം ചെയ്ത് കൃത്യം നടത്തിച്ചുവെന്നുകൂടി ഓർക്കുമ്പോൾ ഈ കൃത്യത്തിനു പിന്നിൽ എത്ര സമയം അവർ ചെലവിട്ടെന്ന് ഊഹിക്കാവുന്നതാണ്. എന്നിട്ടും
നമ്മുടെ  രഹസ്യാന്വേഷണ എജൻസി ഒന്നും അറിഞ്ഞില്ല .1971 ഡിസംബറിൽ പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയിലെ 8 വിമാനത്താവളങ്ങൾ ആക്രമിച്ചു. ഇന്ത്യൻ വ്യോമസേന ആ ആക്രമണം നേരിടാൻ പൂർണമായും സജ്ജമായിരുന്നു. പാക്ക് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തിയെന്നു മാത്രമല്ല, കിഴക്കൻ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലദേശ്) ചില വിമാനത്താവളങ്ങളിലെ റൺവേകൾ ബോംബിട്ട് ഉപയോഗശൂന്യമാക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഇന്ത്യയെ ആക്രമിക്കുക എന്ന പാക്കിസ്ഥാന്റെ പദ്ധതി എങ്ങനെ പൊളിഞ്ഞു? ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന് (റോ) കാര്യങ്ങൾ  മുൻകൂട്ടി അറിയാൻ കഴിഞ്ഞു .  സൈന്യത്തിന്റെ  എല്ലാവിഭാഗങ്ങളും  ജാഗ്രതയോടെയിരിക്കേണ്ട  സമയമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: