Pages

Thursday, November 29, 2018

സാമൂഹിക മാധ്യമം.സമൂഹത്തിന് ഭീഷണിയാകരുത്


സാമൂഹിക മാധ്യമം.സമൂഹത്തിന് ഭീഷണിയാകരുത്

പൗരന് സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം നൽകുന്ന വേദിയാണ് സാമൂഹിക മാധ്യമം. സോഷ്യൽ  മീഡിയ ജനാധിപത്യത്തെ  വളർത്താൻ ഉപകരിക്കണം ..മനുഷ്യന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും വികാസത്തിനും വേണ്ടിയുള്ള ആശയാഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും സ്വതന്ത്രമായ പങ്കുവയ്ക്കൽ സാധ്യമാക്കുന്ന സാമൂഹികമാധ്യമങ്ങളും അവയിലൂടെയുള്ള ആശയവിതരണവും ചില വിപത് ഫലങ്ങൾകൂടി സമൂഹത്തിലുണ്ടാക്കുന്നുണ്ട്‌യെന്നത് സത്യമാണ് സാമൂഹ്യ .മാധ്യമങ്ങളാണ് ഇന്ന് ഈ തലമുറയുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചിന്തകള്‍, തീരുമാനങ്ങള്‍, വസ്ത്രം, എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളാണ്..ഭരണ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയുന്ന ജനസഞ്ചയത്തെ അണിനിരത്താന്‍ നവ സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞിരിക്കുന്നു. ട്വിറ്ററും  വാട്സാപ്പും,ഫേസ് ബുക്കുമൊക്കെ  അധികാരികൾ ഭയപെടുകയാണ് .
ജനകീയ വിപ്ലവങ്ങൾ പോലെ തന്നെ കലാപങ്ങളും സൃഷ്ടിക്കാൻ കരുത്തുള്ളവയാണ് സാമൂഹിക മാധ്യമങ്ങളെന്ന് അതിന്റെ ചുരുങ്ങിയ കാലത്തെ ചരിത്രം തെളിയിച്ചതാണ്. ആ മാധ്യമത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി തത്പരകക്ഷികൾ നടത്തുന്ന ഇടപെടലുകളിൽ വീണുപോയാൽ അത് കനത്ത സുരക്ഷാ ഭീഷണിയാവും സൃഷ്ടിക്കുക. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതസ്പർധ സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച ഒട്ടേറെ പേർ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ വാട്സാപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. പ്രവാസികൾ നിരവധിയുള്ള കേരളത്തിൽ വിദേശത്തുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും സംവദിക്കാൻ െചലവു കുറഞ്ഞ മാർഗവും ഇതാണ്. സ്വന്തം നാടിന്റെ, കുടുംബത്തിന്റെ, സംഘടനകളുടെ, അഭിരുചികളുടെയും ഒക്കെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളും സജീവമാണ്. പ്രധാനമായും ഇത്തരം ഗ്രൂപ്പുകൾ ലക്ഷ്യമിട്ടാണ് തത്പര കക്ഷികളുടെ പ്രചാരണങ്ങൾ. മുഖ്യധാരാ മാധ്യമങ്ങളിൽ വസ്തുതകൾ തെളിവു സഹിതം വരുമ്പോഴും അവ അവിശ്വസിക്കണമെന്ന തരത്തിൽ നേരെ വിപരീതമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ അവർക്ക് കഴിയുന്നു. ഒറ്റനോട്ടത്തിൽ തന്നെ സത്യമല്ലെന്ന് മനസ്സിലാകുന്ന കാര്യങ്ങൾ അവർ പ്രചരിപ്പിക്കുന്നു. സാംസ്കാരികമായി ഏറെ മുന്നാക്കം പോയ കേരള സമൂഹത്തിൽ അവയ്ക്ക് പ്രചാരം കിട്ടുന്നുവെന്നതാണ് ഖേദകരം.. മുഖ്യധാരാ മാധ്യമങ്ങൾ കാലങ്ങൾ കൊണ്ട് നേടിയെടുത്ത വിശ്വാസ്യത സമൂഹ മാധ്യമത്തിനുമുണ്ടെന്ന തെറ്റിദ്ധാരണയുള്ളവരാണ് പലരും. സമൂഹമാധ്യമത്തിന്റെ ഈ പ്രചാരണ സവിശേഷതകളറിഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ളവരെ തത്പരകക്ഷികൾ രംഗത്തിറക്കുന്നുമുണ്ട്. വ്യാജ സന്ദേശങ്ങളധികവും ഒരേ അക്കൗണ്ടുകളിൽ നിന്നാണ് പിറവിയെടുക്കുന്നതെന്ന പോലീസിന്റെ കണ്ടെത്തൽ ഇതിന് അടിവരയിടുന്നു. സന്ദേശങ്ങൾ ഇവിടെ നിർമിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചു കൊടുത്ത് അവിടെനിന്നും പ്രചരിപ്പിക്കുന്നു എന്ന വസ്തുത ഇത് എത്രത്തോളം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.  വൈകാരികമായ അന്തരീക്ഷത്തെ ചൂഷണം ചെയ്യാൻ സാമൂഹികവിരുദ്ധരും തത്പരകക്ഷികളും ശ്രമിക്കുന്നുണ്ട്. പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരും ഒട്ടേറെ. ഇവരെക്കൂടി നിയന്ത്രിക്കുന്ന രീതിയിലാവണം നടപടിയുണ്ടാവേണ്ടത്.സാമൂഹിക മാധ്യമത്തിൽ ഉപയോക്താക്കൾ തന്നെയാണ് ലേഖകനും എഡിറ്ററും വായനക്കാരനുമൊക്കെ. സന്ദേശങ്ങൾ സാമൂഹിക മാധ്യമത്തിലെത്തിയാൽ മായ്ചുകളയുക എളുപ്പമല്ല.നമ്മുടെ ജനസംഖ്യയുടെ പകുതിയില് അധികവും ഇന്ന് 25 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇവരാണ് ഇന്ന് ഈ നവ മാധ്യമങ്ങളിലെ പ്രധാന താരങ്ങള്. സൂക്ഷിച്ച് ഉപയോഗിച്ചാൽ  ദുഖിക്കേണ്ടിവരില്ല

പ്രൊഫ്. ജോൺ കുരാക്കാർ


No comments: