Pages

Monday, November 19, 2018

വിഷപച്ചക്കറിയേത് ? വിഷരഹിത പച്ചക്കറിയേത്?


വിഷപച്ചക്കറിയേത് ? വിഷരഹിത പച്ചക്കറിയേത്?

ജൈവ പച്ചക്കറികളെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുമോ ?കീടനാശിനികൾ വൻ തോതിൽ  പ്രയോഗിച്ച പച്ചക്കറികൾ ഉപയോഗിച്ചതിൻറെ ഫലമായി കേരളം അർബുദത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുകയാണ് .പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി പ്രയോഗം കാന്സറിന്റെ വളർച്ചക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തി ദിവസങ്ങളോളം കേടാകാതെ നിൽക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ്  നമ്മുടെ ആരോഗ്യത്തെ തകർക്കുന്നത് .ഈ വിഷപച്ചക്കറിക്കെതിരേ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും ജൈവകർഷകരും വളരെക്കാലമായി നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെയാണ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഇവിടെയുണ്ടായത്.
സ്വന്തമായി കൃഷിചെയ്യാൻ ഭൂമിയില്ലാത്തവർപോലും മട്ടുപ്പാവിൽ പച്ചക്കറി വിളയിപ്പിക്കുന്ന കാഴ്ച്ച ഇന്ന് കേരളത്തിൽ സുലഭമാണ് .എന്നാൽ  കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളിൽ പോലും അമിതമായി കീടനാശിനി ഉപയോഗി ക്കുന്നു എന്ന വസ്‌തുത  നമ്മെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ് . സംസ്ഥാനത്ത് വിൽക്കുന്നവയിൽ 11.2 ശതമാനത്തോളം ജൈവ പച്ചക്കറികളിൽ കീടനാശിനി ഉപയോഗിച്ചതായാണ് കണ്ടെത്തൽ. 2018 ജനുവരി മുതൽ ജൂൺവരെ ശേഖരിച്ച സാമ്പിളുകളിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ഫലമാണിത്. അതായത് നാം കഴിക്കുന്ന ജൈവ പച്ചക്കറികളിൽ പത്തു ശതമാനത്തിലേറെ വിഷം ചേർന്നവയാണ്
.ജൈവലേബലിൽ വിൽക്കുന്ന ചുവപ്പു ചീര, ബീൻസ്, പച്ചമുളക്, വെള്ളരി, പടവലം, പയർ എന്നിവയിൽ മാത്രമല്ല അയമോദകം, കശ്മീരി മുളകുപൊടി എന്നിവയിലും കീടനാശിനിയുടെ അംശം പരിശോധനയിൽ കണ്ടെത്തി‌. വിഷമുക്ത പച്ചക്കറി എന്നത്  ഒരു സ്വപ്‍നം മാത്രമായി മാറുകയാണോ ?തമിഴ്‌നാട്  പച്ചക്കറിയെക്കാൾ ഇരട്ടിയിലേറെ വില കൊടുത്താലാണ് ജൈവ പച്ചക്കറി  നാം വാങ്ങുന്നത്. ജൈവ പച്ചക്കറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .ജൈവ പച്ചക്കറി പരിശോധിച്ച് അവ അങ്ങനെ തന്നെയെന്ന് ഉറപ്പുവരുത്തി അതിന്മേൽ ജൈവം എന്ന മുദ്ര കുത്തുന്ന സർക്കാർ സംവിധാനം അനിവാര്യമാണ്. ‌അതിന് കാർഷികസർവകലാശാല മുൻകൈയെടുക്കണം.
മലയാളിയെ വിഷ പച്ചക്കറിയില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച്  പ്രവർത്തിക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: