Pages

Sunday, October 14, 2018

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത നവ കേരള സൃഷ്ടിയാണ് നമുക്കാവശ്യം


പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത നവ കേരള സൃഷ്ടിയാണ് നമുക്കാവശ്യം

കേരളത്തിൻറെ പ്രകൃതിക്കും പരിസ്ഥിതിക്കുമേറ്റ പരിക്കുകളാണ് കഴിഞ്ഞ പ്രളയദുരിതങ്ങളുടെ ആഘാതം കൂട്ടിയതെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ സമസ്തമേഖലകളെയും ബാധിച്ച പ്രളയത്തിനുശേഷമുള്ള നവകേരളത്തിന്റെ സൃഷ്ടി എങ്ങനെയാകണമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുകയാണ് .പ്രളയത്തിനുമുമ്പുണ്ടായിരുന്ന കേരളത്തെ പുനഃസൃഷ്ടിക്കുകയല്ല, എല്ലാത്തരത്തിലും സ്വയംപര്യാപ്തമായ പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന കാഴ്ചപ്പാട് എല്ലാവരും അംഗീകരിച്ചതാണ്. എല്ലാ വികസനയത്നങ്ങളും പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലായിരിക്കണം . നമ്മുടെ നാടിന്റെ സ്വാഭാവികപ്രകൃതിക്കും പരിസ്ഥിതിക്കുമേറ്റ പരിക്കുകളാണ് കഴിഞ്ഞ പ്രളയദുരിതങ്ങളുടെ ആഘാതം കൂട്ടിയതെന്ന കാര്യത്തിൽ തർക്കമില്ല.ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും
ഭൂമിയിലുള്ളതെന്തും വിറ്റുകാശാക്കാനുള്ളതാണെന്ന് കരുതുന്ന കച്ചവടമനസ്സുള്ളവരുമാണ് യഥാർഥത്തിൽ പ്രളയദുരിതത്തിന്റെ മൂലകാരണം. കാട്ടിലെ മരങ്ങൾ വെട്ടിമാറ്റി വെളിമ്പറമ്പാക്കിയതാണ് കാലാവസ്ഥാമാറ്റത്തിനും അത്യുഷ്ണത്തിനുമൊക്കെ കാരണമെന്ന് വ്യക്തമായിട്ടും അടുത്തിടെ, ഇടുക്കി ജില്ലയിലെ കാർഡമം ഹിൽ റിസർവിൽ പെടുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കാൻ സർക്കാർ അനുമതികൊടുത്തത് നാം പാഠം പഠിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ്.പ്രകൃതിപ്രതിഭാസങ്ങൾ പലപ്പോഴും പ്രവചനങ്ങൾക്കപ്പുറമാണ്. അപ്രതീക്ഷിതമായ പെരുമഴകൾ ഉണ്ടായേക്കാം. അപ്പോഴൊക്കെ നദികൾ കരകവിയാം. പക്ഷേ, കരകവിഞ്ഞൊഴുകുന്ന വെള്ളം ജനത്തിന് ബുദ്ധിമുട്ടാകാതിരിക്കാൻ എന്തുചെയ്യണമെന്ന് ലോകത്തിനുമുന്നിൽ ഒരു മാതൃകയുണ്ട്. നെതർലൻഡ്‌സിലെ ‘റൂം ഫോർ റിവർ’ അഥവാ നദികൾക്ക് ഒരിടമെന്ന ആശയത്തിന്റെ സാക്ഷാത്കാരമാണത്. നദികളെയും മറ്റു ജലസ്രോതസ്സുകളെയും പാടങ്ങളെയും നീർത്തടങ്ങളെയും പരമാവധി വെള്ളം ഉൾക്കൊള്ളാൻ കഴിയുന്നതാക്കി മാറ്റുകയെന്നതാണ് അതിന്റെ ഉദ്ദേശ്യം. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഈ ആശയം നമുക്ക് സ്വീകരിക്കാവുന്നതാണ്. വെള്ളത്തോട് യുദ്ധംചെയ്ത്‌ ജീവിക്കുകയല്ല, വെള്ളത്തോടൊപ്പം സുരക്ഷിതമായി ജീവിക്കാനുള്ള സംവിധാനമാണ്  നമുക്ക് വേണ്ടത്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments: