Pages

Saturday, August 18, 2018

രക്ഷാപ്രവർത്തനം അഞ്ചാംദിവസം -18 -08 -2018നാല് ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ


രക്ഷാപ്രവർത്തനം അഞ്ചാംദിവസം -18 -08 -2018നാല് ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഇന്ന്  ഇടുക്കിയിൽ  വീണ്ടും ഉരുൾപൊട്ടൽ, നെല്ലിയാമ്പതിയിൽ മണ്ണിടിച്ചിൽ, 3000 പേർ ഒറ്റപ്പെട്ടു.പ്രളയക്കെടുതിയില് ഇന്ന് മാത്രം 22 മരണം.  ഇടുക്കി ചെറുതോണിയില് ഉരുള്പൊട്ടലില് നാലുപേര് മരിച്ചു. മുരിങ്ങൂര് ഡിവൈന് മാനസികാരോഗ്യകേന്ദ്രത്തില് രണ്ടുപേര് മരിച്ചനിലയില് കണ്ടെത്തി. പറവൂര് ദുരിതാശ്വാസക്യാംപിലും ഒരാള് മരിച്ചു. പോത്താനിക്കാട് ഒഴുക്കില്പെട്ട്  കാണാതായ കെ.സി.മാനുവലിന്റെ മൃതദേഹം കിട്ടി. കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി സ്റ്റാന്ഡില് ഉരുള്പൊട്ടലുണ്ടായി. 15 ജീവനക്കാര് തലനാരിഴയ്ക്ക് രക്ഷപെട്ടു.

ഇടുക്കിയില് നിന്ന് പുറത്തേക്കുവിടുന്ന  വെള്ളത്തിന്റെ അളവ് 800 ക്യുമെക്സ് ആയി കുറച്ചു.  2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറില് ജലനിരപ്പ് 141.15 അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു.  ബീച്ചിനടുത്തുള്ള പൊഴി മുറിക്കാന് കലക്ടര് നിര്ദേശം നല്കി.

ചെങ്ങന്നൂരിലെ നാലുപഞ്ചായത്തുകള് പൂര്ണമായി വെള്ളത്തിനടിയിലായി. ഇടനാട്, പാണ്ടനാട്, തിരുവന്വണ്ടൂര്, നാക്കട മേഖലകളില് സ്ഥിതി അതീവഗുരുതരം. മംഗലം,പുത്തന്കാവ്, ആറാട്ടുപുഴ, മാന്നാര് പ്രദേശങ്ങള് ഒറ്റപ്പെട്ടിട്ട് അഞ്ചാംദിവസമാകുന്നു. ആലപ്പുഴ നഗരത്തില് വെള്ളം കയറി. പൊഴി മുറിക്കാന് കലക്ടർ ഉത്തരവിട്ടു. കുട്ടനാട്ടില് സ്ഥിതി അതിരൂക്ഷമാണ്.

തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതം. കുമരകം മുതല് വൈക്കം വരെ പതിനായിരത്തിലധികം വീടുകള് വെള്ളത്തിലായി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കും.  നല്കാത്തവരുടെ ലൈസന്സ് റദ്ദാക്കാന് മന്ത്രിയുടെ ഉത്തരവ്നെല്ലിയാമ്പതി ഒറ്റപ്പെട്ടു നിലയിലാണ്. 14 ഇടങ്ങളില് മണ്ണിടിഞ്ഞു. 73 സ്ഥലത്ത് മരങ്ങൾ വീണു. ഗതാഗതം തടസപ്പെട്ടു. മൂവായിരം പേര് ഒറ്റപ്പെട്ടു. ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ അഞ്ചാംദിവസവും ജനങ്ങൾ ദുരിതത്തിലാണ്.

Prof. John Kurakar


No comments: