സഹോദരിയുടെ ഓര്‍മകള്‍ പേറി ഇലീസ് മടങ്ങുന്നു
സഹോദരിയുടെ മരണത്തില്‍ ഒപ്പം നിന്നവരെ നന്ദിയോടെ ഓര്‍ത്ത് ഇലീസ് കേരളത്തില്‍ നിന്ന് വിടപറയുന്നു. പീഡനത്തിനിരയായികൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലീസ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫിസിലെത്തിയാണ് സര്‍ക്കാരിനോടുള്ള നന്ദി അറിയിച്ച്.ഇനിയും കേരളത്തിലേക്കു വരുമെന്നും ഇലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തതു മറക്കാനാകില്ലെന്നും ഇലീസ് പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മന്ത്രി ഇലീസിനു സമ്മാനിച്ചു.സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ടു യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയ്ക്കു പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധതയും ഇലീസ് മന്ത്രിയെ അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment