കേരളത്തിൽ വൻതോതിൽ 'മുള" വച്ചുപിടിപ്പിക്കൂ,
മുളയിൽ നിന്ന് ജൈവഇന്ധനം ഉണ്ടാക്കാം , വണ്ടിയോടിക്കാം
കേരളത്തിൽ വൻതോതിൽ 'മുള" വച്ചുപിടിപ്പിക്കൂ, മുളയിൽ നിന്ന് ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്നത് രാജ്യത്ത് വൻ അവസരങ്ങൾ തുറക്കുമെന്ന്
നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്.കെ.ബറുവ പറഞ്ഞു.
സങ്കീർണതകളില്ലാത്തതും
പദ്ധതിയ്ക്ക് അനുകൂല ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചി, കരിമ്പിൻ ചണ്ടി എന്നിവയിൽ നിന്നെല്ലാം എഥനോൾ നിർമ്മിക്കുന്നതിനാവശ്യമായ
'ബയോമാസ്' ലഭിക്കും. കേരളത്തിൽ തൊടുകളുടെയും പുഴകളുടെയും തീരങ്ങൾ ,റോഡിൻറെ വശങ്ങൾ തുടങ്ങി കഴിയുന്നത്ര സ്ഥലങ്ങളിൽ മുള
(Bamboo )വച്ചുപിടിപ്പിക്കുക
.മാലിന്യത്തിൽ നിന്നും
ഇന്ധനം ഉണ്ടാക്കാൻ കഴിയും .
അധികം ഇന്ത്യ
പെട്രോളിയം ഇറക്കുമതി വിമുക്തമാവുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. പെട്രോളിയം ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലാത്ത രാജ്യമായി ഇന്ത്യയെ വികസിപ്പിക്കുകയാണു ലക്ഷ്യയമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രിയായ ഗഢ്കരി വ്യക്തമാക്കി. എതനോൾ, മെതനോൾ, ബയോ സി എൻജി തുടങ്ങിയ
ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഗ്രാമീണ, കാർഷിക മേഖലകളെ കരുത്താർജിക്കാൻ സഹായിക്കുമെന്നും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ലോക വിപണികളിൽ അസംസ്കൃത എണ്ണ വില താഴ്ന്ന നിലവാരത്തിലാണെങ്കിലും പെട്രോളിയം ഇറക്കുമതിക്കുള്ള ഇന്ത്യയുടെ വാർഷിക ചെലവ് നാലര ലക്ഷം കോടിയോളം രൂപയാണ്. നേരത്തെ പെട്രോളിയം ഇറക്കുമതിക്കായി ഏഴര ലക്ഷം കോടി രൂപ ചെലവഴിച്ചിരുന്ന സ്ഥാനത്താണിതെന്നും മെതനോൾ സമ്പദ്വ്യവസ്ഥയെപ്പറ്റി നീതി ആയോഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ ഗഢ്കരി വെളിപ്പെടുത്തി. ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വളർച്ച കൈവരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ കൃഷി, മുള, അധികമുള്ള കൽക്കരി, വൈദ്യുതി എന്നിവയിലൊക്കെ നേട്ടം കൊയ്യാവുന്ന സുവർണാവസരമാണിതെന്നും ഗഢ്കരി അഭിപ്രായപ്പെട്ടു. കൃഷിയിൽ വൈവിധ്യവൽക്കരണം കൈവരിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബദൽ ഇന്ധന സമ്പദ്വ്യവസ്ഥയുടെ വരവ് സാമൂഹിക — സാമ്പത്തിക സ്ഥിതിയിൽ മാത്രമല്ല ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും വൻ മാറ്റങ്ങൾക്കു വഴി
തെളിക്കും. ഗ്രാമീണ, കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ജീവൻ രക്ഷിക്കാനുതകുന്ന രീതിയിൽ രാജ്യത്തിന്റെ ആസൂത്രണം മാറണം. എതനോൾ നിർമാണത്തിനാവശ്യമുള്ള ബയോമാസ്, പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചിയിൽ നിന്നും കരിമ്പിൻചണ്ടിയിൽ നിന്നും കണ്ടെത്താനാവും. പട്ടണങ്ങളിലെ മാലിന്യത്തിൽ നിന്നു പോലും എതനോൾ ഉൽപ്പാദിപ്പിക്കാനാവുമെന്ന്
ഗഢ്കരി ഓർമിപ്പിച്ചു. മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ള ശ്രമത്തിൽ എതനോളും ബയോഗ്യാസുമൊക്കെ ഉൽപ്പാദിപ്പിച്ചാൽ രാജ്യത്തിനു ലാഭമാവുക പ്രതിവർഷം അഞ്ചു ലക്ഷം കോടിയോളം രൂപയാണ്.
യൂറോപ്പിൽ ബയോമാസിൽ നിന്നാണ് എതനോൾ നിർമിക്കുന്നത്. ഒരു ടൺ വൈക്കോലിൽ നിന്ന്
400 ലീറ്റർ എതനോൾ നിർമിക്കാനാവും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാവട്ടെ മുളയിൽ നിന്നും എതനോൾ നിർമാണം സാധ്യമാവും. ഹരിയാനയിലും മറ്റും കൊയ്ത്തിനു ശേഷം ഗോതമ്പ് പാടങ്ങളിൽ തീയിടുന്നതു പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കാറുണ്ട്. പകരം ഈ കച്ചിയിൽ നിന്നും
എതനോളം ഉൽപ്പാദിപ്പിക്കാം. നഗരങ്ങളിലെ ജൈവ മാലിന്യം ഉപയോഗിച്ചും ജൈവ ഇന്ധന നിർമാണം സാധ്യമാവുമെന്ന് ഗഢ്കരി അഭിപ്രായപ്പെട്ടു.
Prof. John Kurakar


No comments:
Post a Comment