Pages

Friday, March 9, 2018

ഓർത്തോഡോക്സ് മേൽപ്പട്ട വേഷം



ഓർത്തോഡോക്സ് 
 മേൽപ്പട്ട വേഷം






ഗ്രീക്ക്/കോപ്റ്റിക് ഓർത്തോഡോക്സ്, ഏറിട്രെയ്ൻ ഓർത്തോഡോക്സ്, എത്തിയോപ്യൻ ഓർത്തോഡോക്സ്, ബ്രിട്ടീഷ് ഓർത്തോഡോക്സ് എല്ലാം തന്നെ വേഷ വിധാനത്തിൽ യാതൊരു വ്യത്യാസങ്ങളും ഇല്ല; അടിമുടി ഒരേ ശൈലി.ചുവന്ന അടിക്കുപ്പായം, കറുത്ത മേൽക്കുപ്പായം, തലയിൽ മുടി/കിരീടം, അംശ വടി എല്ലാം തന്നെ ഓർത്തോഡോക്‌സിയുടെ, മൊത്തത്തിൽ അപ്പോസ്തലിക സഭാ പാരമ്പര്യത്തിൻറെ അടിസ്ഥാന മേൽപ്പട്ട വേഷ വിധാന രീതിയാണ്. ഓരോ ഇടങ്ങളിലും ചെറിയ രൂപ ഭേദം ഉണ്ടെന്നു മാത്രം.ഇത് ഭംഗിക്ക് വിന്യസിക്കുന്നതല്ല' ഓർത്തോഡോക്സ് വിശ്വാസങ്ങളുമായി ഇഴചേർത്തു തയ്യാറാക്കുന്നതാണ്. അതുകൊണ്ടുതന്നെ, അത് ഒരേ പോലെ ആകേണ്ടതുണ്ട്..ഗ്രീസിൻറെ തലസ്ഥാന നഗരിയായ ഏതെൻസിലെ 'അപ്പോളോ സ്ട്രീറ്റ്' ഓർത്തോഡോക്സ് പൗരോഹിത്യ വേഷം തുന്നുന്നവരുടെ വിഖ്യാത കേന്ദ്രമാണ്.

Prof. John Kurakar

No comments: