സ്റ്റീഫന് ഹോക്കിങ്
നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭയെ ചക്രക്കസേരയിലാക്കിയത് ഈ രോഗമാണ്
എ.എല്‍.എസ് ബാധിച്ചവര്ക്ക് ആയുസ്സ് കുറവാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുമ്പോഴും ചക്രക്കസേരയിലെ ഹോക്കിങ്സിന്റെ 40 വര്ഷത്തെ ജീവിതം ലോകത്തിന് അത്ഭുതമായി തുടരുന്നു
അമൈട്രോഫിക് ലാറ്ററല്‍
സ്‌ക്ലിറോസിസ്.. പ്രപഞ്ച രഹസ്യങ്ങള്‍ക്ക് ശാസ്ത്രഭാഷ്യം നല്‍കിയ സ്റ്റീഫന്‍ വില്ല്യംസ് ഹോക്കിങ് എന്ന ശാസ്ത്രജ്ഞനെ തളര്‍ത്തിയത് നാഡികളെ ബാധിക്കുന്ന ഈ രോഗമാണ്. മോട്ടോര്‍
ന്യൂറോണ്‍ രോഗത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രോഗമാണ് അമൈട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്.തലച്ചോറിലേയും
സുഷുമ്‌നയിലേയും നാഡികള്‍ പ്രവര്‍ത്തന രഹിതമായി നിര്‍ജീവമാകുന്ന രോഗാവസ്ഥയാണ് മോട്ടോര്‍ ന്യൂറോണ്‍ രോഗം. നാഡികള്‍ പ്രവര്‍ത്തനരഹിതമാവുന്നതോടെ തലച്ചോറില്‍ നിന്നും ശരീരത്തിന്റെ വിവിധ മസിലുകളിലേക്കുള്ള ആശയസംവേദനം സാധ്യമാവാതെ വരുന്നു. തുടര്‍ന്ന് തലച്ചോറിന് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു.
10 ശതമാനം
അമൈട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് രോഗത്തിനും
പാരമ്പര്യപരമായ കാരണങ്ങളാണുള്ളത്. എന്നാല്‍ ശേഷിക്കുന്ന 90 ശതമാനം കാരണങ്ങള്‍ ഇപ്പോള്‍ വൈദ്യലോകത്തിന് വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടണില്‍ മാത്രം 3500 മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതരാണുള്ളത്.
നാഡികള്‍
നിര്‍ജീവമാകുന്നതോടെ ശരീരത്തിലെ പല അവയവങ്ങളിലേയും മസിലുകള്‍
പ്രവര്‍ത്തനരഹിതമാവുന്നു. കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാവുന്ന ബലക്ഷയമാണ് രോഗത്തിന്റെ ആദ്യലക്ഷണം. നടക്കുമ്പോള്‍ തളര്‍ന്നുവീഴുന്നതോ എന്തെങ്കിലും വസ്തുക്കള്‍ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതുമെല്ലാം നാഡീബലക്ഷയത്തിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. കൈ കാലുകളുടെ മസിലുകളിലുണ്ടാവുന്ന
കോച്ചിവലിവും കൊളുത്തുവലിവിന് സമാനമായ വേദനയും ലക്ഷണമായി കണ്ടുവരാറുണ്ട്.രോഗം മൂര്‍ച്ഛിച്ചാല്‍ സംസാരിക്കുന്നതിനും ഭക്ഷണം വിഴുങ്ങുന്നതിനും ശ്വാസം വലിച്ചെടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ശരീരം പൂര്‍ണമായും തളര്‍ന്ന് കിടപ്പിലാവുന്ന അവസ്ഥയാവും ഇതിന്റെ അന്തിമഫലം. ശ്വസനേന്ദ്രിയങ്ങളുടെ മസിലുകള്‍ പ്രവര്‍ത്തനരഹിതമാവുമ്പോള്‍ ഇത്തരം രോഗികളില്‍ മരണവും സംഭവിക്കാം.
അമൈട്രോഫിക്
ലാറ്ററല്‍ സ്‌ക്ലിറോസിസ് രോഗം
ബാധിച്ചവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് രണ്ട് വര്‍ഷം മുതല്‍ അഞ്ച്
വര്‍ഷം വരെയുള്ള ആയുര്‍ദൈര്‍ഘ്യമാണ് ഭൂരിഭാഗം രോഗികള്‍ക്കും ഉണ്ടാവാറുള്ളതെന്നാണ് വൈദ്യശാസ്ത്രത്തിന്റെ ഇതുവരെയുള്ള വിശദീകരണങ്ങള്‍. ഈ അസുഖം ബാധിച്ചവരില്‍
പകുതിപേരും രോഗം സ്ഥിരീകരിച്ച് 14 മാസത്തിനുള്ളില്‍ മരണപ്പെട്ടുവെന്നും കണക്കുകളുണ്ട്. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍
വ്യക്തികള്‍ തോറും മാറിമാറി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ വളരെ പതുക്കെ മാത്രം പ്രകടമാവുന്നതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നതാണ് രോഗനിര്‍ണയത്തില്‍ നേരിടുന്ന വെല്ലുവിളിയും.
ശരീരം
തളര്‍ന്നുവെങ്കിലും അതിലിരട്ടി വേഗതയില്‍ എപ്പോഴും ചലനാത്മകമായ മനസ്സും ചിന്തകളുമുള്ള സ്റ്റീഫന്‍ ഹോക്കിങ് ഇരുപത്തൊന്നാം വയസ്സിലാണ് രോഗത്തിനടിമപ്പെട്ട് ചക്രക്കസേരയിലേക്ക് ഒതുങ്ങിപ്പോവുന്നത്. എ.എല്‍.എസ്
രോഗബാധിതരായ അഞ്ച് ശതമാനം പേര്‍ മാത്രമേ പത്ത് വര്‍ഷത്തിനപ്പുറത്തേക്ക് ജീവനോടെ തുടരുകയുള്ളൂവെന്ന നിരീക്ഷണം നിലനില്‍ക്കെ സ്റ്റീഫന്‍ ഹോക്കിങിന്റെ 40 വര്‍ഷത്തെ ജീവിതം വൈദ്യശാസ്ത്രത്തിനും അത്ഭുതമാണ്.
എ.എല്‍.എസ് രോഗം ബാധിച്ച രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വളരെ ചെറിയ സാധ്യത മാത്രമാണുള്ളത്. പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നിരിക്കെ റിലുടെക് എന്ന മരുന്ന് മാത്രമാണ് എ.എല്‍.എസ്
രോഗത്തിന് നിലവിലുള്ള അനുവദനീയമായ ചികിത്സ. കേന്ദ്ര നാഡീവ്യവസ്ഥയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സയാണ് റിലുടെക് ഉപയോഗിച്ച് നടത്തുന്നത്. എന്നാല്‍ ആറ് മാസത്തിനപ്പുറത്തേക്കുള്ള ഫലം നല്‍കാന്‍ ഈ ചികിത്സയ്ക്കും സാധിക്കാറില്ല.
മറ്റ് ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.
രോഗമേല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ രോഗബാധിതരെ സാന്ത്വനിപ്പിക്കുന്ന പാലിയേറ്റീവ് ചികിത്സ മാത്രമാണ് എ.എല്‍.എസിന്റെ
മിക്ക ചികിത്സയിലും നടപ്പിലാക്കുന്നത്. മസിലുകളുടെ വേദന കുറയ്ക്കാനാവശ്യമായ റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ സാധിക്കുമെങ്കില്‍ നടപ്പിലാക്കുകയെന്ന് മാത്രമാണ് പിന്നീട് ചെയ്യാനുള്ളത്.
കേംബ്രിഡ്ജ്
സര്‍വ്വകലാശാലയിലെ പഠനത്തിനിടെയാണ് ഹോക്കിങ്‌സില്‍ എ.എല്‍.എസിന്റെ
ആദ്യലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്. ശരീരത്തില്‍ കണ്ടുതുടങ്ങി ബലക്ഷയങ്ങള്‍ രൂക്ഷമായിത്തുടങ്ങിയപ്പോള്‍
അദ്ദേഹം രോഗനിര്‍ണയത്തിനായി വിധേയനായി. അങ്ങനെ 21-ാം വയസ്സില്‍ സ്റ്റീഫന്‍
ഹോക്കിങിന് മോട്ടോര്‍ ന്യൂറോണ്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതുവരെയുള്ള എ.എല്‍.എസ്
റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഹോക്കിങിന് തുടര്‍ന്ന് ശേഷിക്കുന്നത് രണ്ട് വര്‍ഷത്തെ ആയുസ്സാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.രോഗം മൂര്‍ച്ഛിച്ച് ശരീരം പൂര്‍ണമായും തളര്‍ന്നുപോയ അവസ്ഥയിലായിരുന്നു പിന്നീട് ഹോക്കിങ്. കേംബ്രിഡ്ജില്‍ ഗവേഷണത്തിനെത്തിയ ഹോക്കിങിന്റെ ജീവിതം പിന്നീട് ഒരു ചക്രക്കസേരയില്‍ ഒതുങ്ങി. എന്നാല്‍ സ്വന്തം രോഗാവസ്ഥ ശരീരത്തെ തളര്‍ത്തിയെങ്കിലും ഏറ്റവും ചലനാത്മകമായ മനസ്സോടെ ലോകത്തോട് സമയബന്ധിതമായി സ്റ്റീഫന്‍ ഹോക്കിങ് ആശയ വിനിമയം നടത്തി. ശാസ്ത്രവിഷയങ്ങളെ കുറിച്ച് മുന്നറിയിപ്പും വിശദാംശങ്ങളും ലോകത്തിന് നല്‍കി.സംസാരശേഷി നഷ്ടപ്പെട്ടതോടെ
കമ്പ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയായിരുന്നു ഹോക്കിങിന്റെ ആശയവിനിമയം.
Prof.
John Kurakar
No comments:
Post a Comment