സഭാ സമാധാനം ആഗ്രഹിക്കുന്നവർ പരിശുദ്ധ കാതോലിക്കാ ബാവയെയുംപരിശുദ്ധ പാത്രിയർക്കീസ് ബാവയെയും നവമാധ്യമങ്ങളിലൂടെ അധിക്ഷേപികാതിരിക്കുക .
വലിയനൊയമ്പിന്റെ കാലത്തു മിതഭാഷണമാണ് നല്ലത് . വിശ്വാസികൾ ചോദിക്കുന്നു - എന്തിനായിരുന്നു നേതാക്കളെ കൊച്ചിയിലെ
ഈ പ്രകടനങ്ങൾ ,അതുകൊണ്ടെന്തു നേടി , ബാറുകാർക്കും ഹോട്ടെൽകർക്കും ബസ് മുതലാളിമാർക്കും അല്ലാതെ ആർക്കു ഗുണമുണ്ടായി ,കുറച്ചു തെറി വിളിച്ചതുകൊണ്ടോ പള്ളിക്ക് കല്ലെറിഞ്ഞതുകൊണ്ടോ ആരെങ്കിലും ജയിച്ചോ
?കോടതിയെ വെല്ലുവിളിച്ചത് ശരിയാണോ .കേസും മറ്റുമുണ്ടായാൽ നമ്മുടെ മക്കളല്ലേ അനുഭവിക്കേണ്ടിവരിക ? കോടതിയെ വെല്ലുവിളിക്കുന്നത് വിവരമുള്ളവർക്ക്
ചേർന്നതാണോ ? വലിയ വലിയ മതനേതാക്കൾ ജയിലിൽ
കിടക്കുന്നതു കണ്ടിട്ടില്ലേ ? നമ്മുടെ തിരുമേനിമാരും ജയിലിൽ കിടക്കണമോ ? സുപ്രിം കോടതിയുടെ ജോലി പള്ളിയും ക്ഷേത്രവും പണിയുകല്ല , നീതി നടപ്പാക്കുകയാണ് . ആൾകൂട്ടത്തയോ ,ഭൂരിപക്ഷത്തെയോ കോടതി ഭയപ്പെടുകയില്ല .
കേരളത്തിൽ പരിശുദ്ധ
പാത്രിയർക്കീസോ , പരിശുദ്ധ കാതോലിക്കാബാവായോ , സുപ്രിം കോടതിയോ പള്ളികൾ പണിതിട്ടില്ല .പള്ളികൾ പണിതിട്ടുള്ളത് വിശ്വാസികളാണ് .പള്ളികൾ അവിടെത്തന്നെ ഉണ്ടാകും .ഭരണക്രമീകരങ്ങളിൽ മാത്രമാണ് മാറ്റം .വിശ്വാസികളിൽ നിന്ന്
ഇനിയും വിശ്വാസ സംരക്ഷണത്തിൻറെ പേരിൽ കൂടുതൽ പിരിവു നടത്താതെ സഭാ
സമാധാനത്തിനുവേണ്ടി ശ്രമിക്കുക .യുവജനങ്ങളെ എരികേറ്റൽ കൊണ്ടും ആവേശഭരിതരാക്കിയതുകൊണ്ടും എന്തു പ്രയോജനം . സഭാ ഭരണഘടനയെ പേടിക്കുന്നതെന്തിന് ? പള്ളികൾ ആരുകൊണ്ടുപോകാൻ , അവിടെത്തന്നെ നിൽക്കില്ല , കോട്ടയത്തേക്ക് കൊണ്ടുപോകാൻ കഴിയുമോ ? പൊതുയോഗം തെരഞ്ഞടുക്കുന്നവർക്കു അധികാരം കിട്ടില്ലേ ?സുപ്രീം കോടതി വിധി മാനിക്കുന്നതല്ലേ ബുദ്ധി ?വാങ്ങിപ്പോയ ഓരോ പിതാക്കന്മാരെയും മലങ്കര സഭ ബഹുമാനിക്കുമ്പോൾ എന്തിനാണീ ശത്രുതയും
വിദ്വേഷ വാക്കുകളും , മലങ്കര സഭയിൽ സമാധാനമുണ്ടാകുന്നതിന് എന്തിനു എതിര് നിൽക്കുന്നു ? നമ്മുടെ പിതാക്കന്മാരുടെ
കബറുകളിൽ സമാധാനത്തോടെ പ്രാർത്ഥിക്കാനുള്ള അവസരം എന്തിനു നഷ്ടപ്പെടുത്തുന്നു ?ഒന്നോർക്കുക തമ്മിത്തല്ലിയും പിരിവുകൊടുത്തും കൂടുതൽ
കാലം നിൽക്കാൻ വിശ്വാസികളെ കിട്ടില്ല .
സുപ്രിം
കോടതിയെ ധിക്കരിക്കാൻ ഒരു
രാഷ്ട്രീയ പാർട്ടിയും തയ്യാറാകില്ല . സഭയുടെ ഒരു
രാഷ്ട്രീയ നിലപാടും ഒരിക്കലും ഗുണം ചെയ്യില്ല .കാരണം കോടതിവിധിയിൽ അവർക്ക് ഒന്നും ചെയ്യാനാവില്ലാ . അവർക്കുകൊടുക്കുന്ന പണം വിശ്വാസിക്ക് നഷ്‌ടം . കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില് ബിജെപിക്കൊപ്പം നീങ്ങിയാൽ നേട്ടമുണ്ടാകാമെന്നു ചിന്തിച്ചു
പോകുന്നതിൽ തെറ്റുപറയാനാവില്ല .യോജിപ്പിനുള്ള ഒരുപാട് സന്ദർഭങ്ങൾ യാക്കോബായവിഭാഗം പാഴാക്കി
.സഭ കോടതികളെ സമീപിക്കുന്നു, കേസ് കൊടുക്കുന്നു - തോൽക്കുന്നു, എന്നിട്ട് വിധി ഞങ്ങൾക്ക് ബാധകമല്ല , കോടതിയെ അനുസരിക്കില്ല, വിധി നടപ്പാക്കാൻ വരുന്ന സർക്കാരിനെയും കേടതിക്കെതിരെയും വെല്ലുവിളിക്കുകയും ചെയ്യുന്നു .
അന്ത്യോഖ്യയുടെ കാര്യം സത്യത്തിൽ
വളരെ ദയനീയമാണ് . ഇന്ന് അത് തുർക്കിയിലെ ഒരു ഗ്രാമമാണ്. അവിടെ ഒരു അരമനയോ പള്ളിയോ ഇല്ല. അവിടെ കുടി പാർക്കുന്നത് 5000നടുത്ത് മുസ്ലീമുകൾ മാത്രം. മറ്റൊരു കാര്യം. അന്ത്യോഖ്യ പാത്രിയാർക്കീസ് എന്ന ടൈറ്റിൽ ഉപയോഗിക്കുന്ന അഞ്ച് പാത്രിയാർക്കീസുമാർ ഇന്ന് നിലവിലുണ്ട്. അതിൽ മൂന്നു പേർ കത്തോലിക്കരാണ്. അവർ മാർപാപ്പായുടെ കീഴ്സ്ഥാനികളാണ്. നാലാമത്തെ പാത്രിയാർക്കീസ് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ അന്ത്യോഖ്യ പാത്രിയാർക്കീസ്. അഞ്ചു പേരിൽ ഒരാളാണ് അപ്രേം
പാത്രിയാർക്കീസ്. ചുരുക്കത്തിൽ അന്ത്യോഖ്യാ വിശ്വാസം എന്നൊരു വിശ്വാസമില്ല. അപ്രേം
പാത്രിയാർക്കീസിൻറ സഭയുടെ പേര് ഓർത്തഡോക്സ് സഭയെന്നാണ്.സഭാ സമാധാനം ആഗ്രഹിക്കുന്നവർ പരിശുദ്ധ കാതോലിക്കാ ബാവയെയുംപരിശുദ്ധ പാത്രിയർക്കീസ് ബാവയെയും നവമാധ്യമങ്ങളിലൂടെ
അധിക്ഷേപികാതിരിക്കുക
.
ജോൺ കുരാക്കാർ
No comments:
Post a Comment